ഉണ്ണി മുകുന്ദനെ കെട്ടാന്‍ സഹപ്രവർത്തക പോലും വരാത്തത് അതുകൊണ്ടാകും; എന്നെ തല്ലാനിങ്ങ് വാ..: ശാന്തിവിള ദിനേശ്
നാട്ടില്‍ ആര് മന്ത്രവാദം നടത്തിയാലും കോഴിക്ക് കിടക്കപൊറുതിയില്ല എന്ന് പറയുന്ന അവസ്ഥയിലാണ് ഉണ്ണി മുകുന്ദനെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. മലയാളത്തിലെ മറ്റൊരു യുവതാരത്തിനും നേരിടേണ്ടി വരാത്ത പ്രശ്നങ്ങളിലൊക്കെ അദ്ദേഹം ചെന്ന് വീഴുന്നു. എന്തുകൊണ്ടാകും ഉണ്ണി മുകുന്ദന് മാത്രം ഇത്രയും പുലിവാലുകളെന്ന് മറ്റ് ആരും ആലോചിച്ചിട്ടില്ലെങ്കിലും അദ്ദേഹമെങ്കിലും സ്വയം ആലോചിക്കേണ്ടതാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ഞാന്‍ ഒരു മോദി അനുകൂലി ആയതുകൊണ്ടാണ്, മാളികപ്പുറം എടുത്തതിനാലാണ്, ഹൈന്ദവ പക്ഷത്ത് നില്‍ക്കുന്നത് കൊണ്ടാണ്, സൂപ്പർ സ്റ്റാർ ആയതുകൊണ്ടാണ് എന്നൊക്കെ അദ്ദേഹം പറയുമായിരിക്കാം. എന്നാല്‍ അതൊന്നും അല്ല. ഒന്നും അല്ലാതിരുന്ന കാലത്തും അദ്ദേഹം വിവാദങ്ങളുടെ കൂട്ടിലായിരുന്നു. ഗുജറാത്തില്‍ ജനിച്ച് വളർന്ന ഉണ്ണി മുകുന്ദന്‍ നരേന്ദ്ര മോദിയോടൊപ്പം കളിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ അദ്ദേഹത്തിന്റെ സ്വകാര്യമായ കാര്യം.

ക്രിപ്റ്റോ കറന്‍സി, പീഡന പരാതി വിഷയങ്ങളൊന്നും അദ്ദേഹം വലിയ താരമായി മാറിയതിന് ശേഷമുള്ള വിഷയങ്ങള്‍ അല്ല. ഇതിന് ഇടയിലാണ് മേജർ രവിയുമായി അടികൂടിയ വിഷയം ഉണ്ടാകുന്നത്. മേജർ രവി പരാതിയുമായി ഫെഫ്കയുടെ മുമ്പിലേക്ക് എത്തിയെങ്കിലും പുള്ളി പിന്നീട് അത് മറന്നു. അദ്ദേഹം ഒരു പാവമാണ്. മേജർ രവി തന്ന പരാതി വായിച്ച ഒരാള്‍ ആയതുകൊണ്ടാണ് ഞാനിത് പറയുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
മാനേജർ വിപിനുമായുള്ള പ്രശ്നം അടുത്തിടെയാണ് ഉണ്ടാകുന്നത്. തന്നെ ഉണ്ണി മുകുന്ദന്‍ ആക്രമിച്ചെന്നായിരുന്നു മാനേജറുടെ പരാതി. തനിക്ക് പേഴ്സണല്‍ മാനേജർ ഇല്ലെന്ന് അദ്ദഹം നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറഞ്ഞു. വിപിനുമായുള്ള വിഷയത്തിലും ഇത് തന്നെ ആവർത്തിച്ചു. എന്നാല്‍ വർഷങ്ങളോളം വിപിന്‍ ഉണ്ണി മുകുന്ദനൊപ്പമാണ് നടക്കുന്നത്. അയാളുടെ ഡേറ്റിന്റെ കാര്യമൊക്കെ അദ്ദേഹവുമായിട്ടാണ് സംസാരിക്കുന്നതൊക്കെ പറയുന്നു. ഏതോ നടിയുമായുള്ള വിവാഹ ആലോചനയുടെ കാര്യവും പറയുന്നു. എന്നാല്‍ ഉണ്ണി മുകുന്ദന്‍ എല്ലാം നിഷേധിക്കും. അല്ലാതെ തിരുത്താം എന്ന് ഇതുവരെ പറഞ്ഞിട്ടില്ല.
വിപിന്റെ ഫ്ലാറ്റില്‍ പോയതും അയാളുടെ കണ്ണട എറിഞ്ഞ് പൊട്ടിച്ചതുമൊക്കെയാണ് പൊലീസ് എഫ്ഐആറിലുള്ളത്. മർദ്ദനം നടന്നതിന് തെളിവ് ഇല്ല, ഫോണ്‍ പിടിച്ചുവാങ്ങി താഴേക്ക് ഇട്ടു എന്നൊക്കെയാണ് പൊലീസ് കൊടുത്ത റിപ്പോർട്ടിലുള്ളത്. അപ്പോള്‍ മുകളില്‍ നിന്ന് എന്തോ വലിയ ശുപാർശ പോയിട്ടുണ്ട്. അല്ലാതെ ആരും ഇങ്ങനെ എഴുതില്ല. താടിയിലാണ് ആദ്യം മർദിച്ചതെന്നാണ് വിപിന്‍ പറയുന്നത്
പുള്ളിക്ക് ഞാന്‍ അടിക്കുമെന്ന പേടിയാണെന്നാണ് ഉണ്ണി മുകുന്ദന്‍ മറ്റൊരു യൂട്യൂബ് ചാനലില്‍ പോയി പറഞ്ഞത്. ഉണ്ണി മുകുന്ദന്‍ എന്നെ അടിക്കാന്‍ വന്നാല്‍ അദ്ദേഹത്തിന്റെ തടിമിടുക്കൊക്കെ നോക്കുമ്പോള്‍ എനിക്ക് തിരിച്ച് അടിക്കാന്‍ കഴിയില്ലായിരിക്കും. പക്ഷെ എന്നെ അടിക്കാന്‍ വരുമ്പോള്‍ അടുത്ത് കിടക്കുന്ന പാറക്കല്ല് എടുത്ത് മുഖത്ത് ഞാന്‍ എറിയും. അത്രയും ചെയ്യാന്‍ എനിക്ക് സാധിക്കുമല്ലോ. അന്തസ് ആയിട്ടാണ് ഞാന്‍ പറയുന്നത്. ദിനേശിന് ഒരു പേടിയുമില്ല.
ഏറ്റവും പുതിയ സംഭവം റിന്‍സി എന്ന യുവതിയെ എംഡിഎംഎയുമായി പിടിച്ചതുമായി ബന്ധപ്പെട്ടാണ്. അവരുടെ സുഹൃത്ത് യാസർ അറഫാത്തിനേയും പിടിച്ചിട്ടുണ്ട്. സിനിമ മേഖലയുമായി ഇവർക്ക് അടുത്ത ബന്ധം ഉണ്ടത്രേ. കൂട്ടത്തില്‍ ഉണ്ണി മുകുന്ദന്റെ മാനേജർ ആണെന്ന പ്രചരണവുമുണ്ടായി. എന്നാല്‍ ഉണ്ണി മുകുന്ദന്‍ ഇത് പൂർണ്ണമായി നിഷേധിക്കുകയാണ് ചെയ്യുന്നത്.
എറണാകുളത്ത് എത്രയോ സിനിമക്കാർ ഉണ്ടായിട്ടും ഈ റിന്‍സി ഉണ്ണി മുകുന്ദന്റെ പേഴ്സണല്‍ മാനേജർ ആണെന്ന് എന്തിനാണ് പറയുന്നത്. അത് ഉണ്ണി മുകുന്ദന്‍ പരിശോധിക്കണം. ലഹരി ഉപയോഗിക്കുന്ന എത്ര നടന്മാർ വേറെയുണ്ട്. അവരുടെ ആരുടേയും മാനേജർ അല്ലാലോ ഇവർ. എവിടെയോ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്. അത് തിരുത്തി മുന്നോട്ട് പോകുകയാണ് വേണ്ടത്. അല്ലാതെ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്. ഏതോ സിനിമ നടിയുമായി തനിക്ക് വിപിന്‍ വിവാഹം ആലോചിച്ചുവെന്ന് നിങ്ങള്‍ തന്നെ പറയുന്നു. അങ്ങനെ ചോദിക്കണമെങ്കില്‍ ഉണ്ണി മുകുന്ദന്റെ അനുവാദം ഇല്ലാതെ വിപിന്‍ പോകുമോ. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ വരുന്നത് കൊണ്ടാവും ഉണ്ണി മുകുന്ദനെ കെട്ടാന്‍ സഹപ്രവർത്തക പോലും വരാത്തതെന്ന് തോന്നുന്നുവെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications