Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ സിനിമയും 5 ലക്ഷം രൂപയ്ക്ക്, എങ്ങനെ? തന്റെ ബജറ്റ് പ്ലാന്‍ വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിന്റെ പുതിയ ചിത്രമായ കേരള ലൈവ് ഉടന്‍ പ്രദർശനത്തിനെത്തും. കേരള ലൈവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ സന്തോഷ് പണ്ഡിറ്റ് തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നൂറിലധികം പുതുമുഖ താരങ്ങൾ അണിനിരക്കുന്ന പുതിയ ചിത്രവും അഞ്ച് ലക്ഷം രൂപയ്ക്കാണ് താന്‍ നിർമ്മിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കുളു, മണാലി, കശ്മീർ എന്നിവിടങ്ങളിലായി ഇനി പാട്ടിൻ്റെ ചിത്രീകരണം ഉണ്ടെങ്കിലും തനിച്ച് എങ്ങനെ ചിത്രം 5 ലക്ഷം കൊണ്ട് പൂർത്തീകരിക്കാന്‍ കഴിയുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് തന്നെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്. പ്രമുഖ സിനിമാ ആരാധക കൂട്ടായ്മായ മൂവി സ്ട്രീറ്റില്‍ സന്തോഷ് പണ്ഡിറ്റ് തന്നെ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

santhosh-pandit-1

കഴിഞ്ഞ ദിവസം ഞാൻ അഭിനയിക്കുന്ന എൻ്റെ 12 മത്തെ സിനിമ "കേരള ലൈവ്" ൻ്റെ ഷൂട്ടിംഗ് തുടരുന്ന വിവരം അറിയിച്ചു ഇവിടെ പോസ്റ്റ് ഇട്ടിരുന്നല്ലോ. എന്നാല് കേരളത്തിന് പുറത്തൊക്കെ പോയി 8 പാട്ടും, 100 + താരങ്ങളും( അതിൽ 8 നായികമാർ..) , നിരവധി സംഘട്ടനങ്ങൾ അടക്കം 3:45 മണിക്കൂർ നീളമുള്ള 150 സീനുകൾ ഉള്ള ഒരു സിനിമ എങ്ങനെ ആണ് 5 ലക്ഷം ബജറ്റിൽ തീരുക എന്നു ചില കൂട്ടുകാർ സംശയം ചോദിച്ചു കമൻ്റ് ഇട്ടിരുന്നു.. എല്ലാവർക്കും കൂടി ഉള്ള ഉത്തരം..

സ്വന്തമായി എഡിറ്റിങ് സംവിധാനം ഉള്ള, ക്യാമറ ഒഴികെ എല്ലാ ജോലികളും ഒറ്റക്കു ചെയ്യുന്ന , താമസം ഭൂരിഭാഗം എൻ്റെ 2 വീടുകളിൽ ഒപ്പിക്കുന്ന, സ്വന്തമായി പാനാസോണിക് എസ് 1 എച്ച് അടക്കം രണ്ടു ക്യാമറകൾ ഉള്ള, സ്വന്തം ലൈറ്റ് യൂണിറ്റുള്ള, നോർത്ത് ഇന്ത്യയില് ഷൂട്ടിംഗിന് പോകുമ്പോൾ ട്രെയിനിൽ സെക്കന്‍ഡ് ക്ലാ് യാത്ര നടത്തി നായികയും, അമ്മയും, ഞാനും, ക്യാമറമാനും മാത്രം പുഷ്പം പോലെ പാട്ടുകൾ ഷൂട്ടിംഗ് ചെയ്യുന്ന, നല്ല കണക്ഷന്‍സ് വെച്ച് നല്ല പുതുമുഖങ്ങളെയും, ഫ്രീ ആയി ലൊക്കേഷനും സംഘടിപ്പിക്കുന്ന സന്തോഷ് പണ്ഡിറ്റിന് ഒരു സിനിമയുടെ ഷൂട്ടിംഗിന് 5 ലക്ഷം പോലും വരുന്നില്ല എന്നതാണ് സത്യം.. കൂടെ കള്ള്, കഞ്ചാവ് , എംഡിഎംഎ പരിപാടി ഒന്നും ഇല്ല.

എന്നിട്ടും 2011 മുതൽ ഈ 13 വർഷമായും ഞാൻ ഈ 5 ലക്ഷം ബജറ്റ് കഥ പറയുന്നതിന് പിന്നിൽ ഒരു രഹസ്യം ഉണ്ട്.. അതായത് എൻ്റെ വിമർശകർക്ക് IQ (intelligent Quotient) വളരേ കുറവാണെന്നും, വിദ്യാഭ്യാസം തീരെ കുറവാണെന്നും ഞാൻ വിശ്വസിക്കുന്നു.. അതിനാൽ ഞാൻ 5 ലക്ഷം ബജറ്റ് കഥ പറയുമ്പോൾ ഓരോ തവണയും അവർ വേദനിക്കുന്നു, കരയുന്നു, രാത്രിയിലെ ഉറക്കം കളയുന്നു, ചുരുക്കത്തിൽ അവരുടെ തലച്ചോറിൽ ഈ വാക്ക് കേൾക്കുമ്പോൾ ഒരു ഇംപ്രഷന്‍ വീഴും..

എൻ്റെ എല്ലാ സിനിമയിലും, എല്ലാ അപ്ലോഡ് ചെയ്യുന്ന വീഡിയോയിലും ഈ 5 ലക്ഷം ബജറ്റ് കഥ എഴുതാറുണ്ട്.. ഇത് എൻ്റെ വിഡ്ഢികളായ വിമർശകരുടെ തലച്ചോറിൽ വീഴ്തുകയും, അസൂയ കൂടി ചൊറിഞ്ഞു , ചൊറിഞ്ഞു അവരുടെ രാത്രിയിലെ ഉറക്കം നഷ്ടപെടുത്തുവാനും വേണ്ടി ഞാൻ ബോധപൂർവം ചെയ്യുന്നതാണ്.. ഇത് ഇനി 30 വർഷം കഴിഞ്ഞ് ഞാൻ 100 സിനിമ എടുത്താലും ഇങ്ങനെ തന്നെ പറയും. ഇതാണ് ആ ഭീകരമായ രഹസ്യം.

സ്വയം എന്തോ വലിയ സംഭവമാണെന്ന് വിശ്വസിക്കുന്ന, അഹങ്കരിക്കുന്ന, ഇന്നേവരെ ഒരു സിനിമ പോലും സ്വന്തം പേരിൽ സംവിധാനം ചെയ്യാത്ത , ഒരു സിനിമയിൽ പോലും നായകൻ ആക്കാത്ത വട്ട പൂജ്യമായി സിനിമ സ്വപ്നം കണ്ട് നടക്കുന്ന ചിലരാണ് എന്നെ ഏറ്റവും കൂടുതൽ വിമർശിക്കുന്നത് എന്നാണ് എൻ്റെ നിരീക്ഷണം. മരിക്കുന്നത് വരെ ഒന്നും ആകുവാൻ സാദ്ധ്യത ഇല്ലാത്ത, പറ്റിക്കുവാൻ നിർമാതാവിനെ കിട്ടുവാൻ തെണ്ടി നടക്കുന്ന എല്ലാവർക്കും ഒരു ചെറിയ പണി കൊടുക്കുകയാണ് ലക്ഷ്യം.

ഇവർക്ക് മറ്റൊരു നിർമാതാവ് എന്തിന് ? പണ്ഡിറ്റ് ചെയ്തത് പോലെ സ്വന്തം വീട് സിനിമ എടുക്കാമല്ലോ.. പക്ഷേ അതു 8 നിലയിൽ പൊട്ടും എന്നു ഉറപ്പുള്ളത് കൊണ്ടാണ് വേറെ നിർമ്മാതാക്കളെ അന്വേഷിച്ചു നടക്കുന്നത്. കാരണം പടം പൊട്ടിയാൽ വേറെ ഒരാൾ ആത്മഹത്യ ചെയ്യുകയോ, കുത്തുപാള എടുക്കുകയോ ചെയ്തോട്ടെ എന്ന ചിന്ത.

അതിനാൽ 5 ലക്ഷം ബജറ്റ് കഥ പണ്ഡിറ്റ് ഇനിയും തുടരുമെന്ന് എല്ലാ കൂട്ടുകാരെയും അറിയിക്കുന്നു.. എനിക്കെന്നും ബുദ്ധി കൊണ്ട് കളിക്കുവാൻ ആണ് ഇഷ്ടം..

(വാൽ കഷ്ണം.. 1947 ആഗസ്റ്റ് 15 മുതൽ ഇന്ത്യ രാജ്യം സ്വാതന്ത്ര്യം ആണ്.. ഇവിടെ ഐപിസി പ്രകാരം ആർക്കും സിനിമ എടുക്കാം.. ഇത്ര ബജറ്റില്‍ എടുത്തിരിക്കണം എന്നു നിയമമില്ല.. ഞാൻ എനിക്ക് ഇഷ്ടമുള്ള സിനിമ , ഇഷ്ടമുള്ള രീതിയിൽ ഇനിയും എടുക്കും.. ഒരാളെ ഇഷ്ടമല്ലെങ്കിൽ അയാളുടെ ഒരു വീഡിയോയും, പോസ്റ്റുകളും കാണരുത്, അഭിപ്രായം പറയരുത്.. ഇഷ്ടമില്ലാത്തവരെ ഇഗ്നോർ ചെയ്യുക എന്നതാണ് ഐക്യൂ ഉളളവർ ചെയ്യേണ്ടത്. ഇതിപ്പോൾ പണ്ഡിറ്റ് 13 വർഷമായി, ഓരോ വർഷവും 250 ഓളം വിവിധ വിഷയങ്ങളിൽ വീഡിയോ ഇടുന്നു.. എൻ്റെ വിമർശകർ അതെല്ലാം കൃത്യമായി കാണുന്നു.. share ചെയ്യുന്നു.. വിമർശിക്കുന്നു.. best.. all the best)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+