'വിജയ് അത്തരം അവസ്ഥയിൽ വരില്ല, തമിഴ്നാട് മുഖ്യമന്ത്രി വരെ ആയേക്കാം'; കാരണം പറഞ്ഞ് കുറിപ്പ്
ചെന്നൈ: ഒടുവിൽ സസ്പെൻസ് അവസാനിപ്പിച്ച് രാഷ്ട്രീയ പ്രവേശനം പ്രഖ്യപിച്ചിരിക്കുകയാണ് നടൻ വിജയ്. തമിഴ് വെട്രി കഴകം എന്ന സ്വന്തം പാർട്ടി രൂപീകരിച്ചാണ് വിജയ് അങ്കത്തട്ടിലേക്ക് ഇറങ്ങുന്നത്. കരാർ ഒപ്പിട്ട സിനിമകൾ പൂർത്തിയാക്കിയ ശേഷം പൂർണമായും രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് നടൻ അറിയിച്ചിരിക്കുന്നത്. വിജയിയുടെ പ്രഖ്യാപനം ഏറെ ആകാംക്ഷയോടെയാണ് തമിഴ് രാഷ്ട്രീയം ഉറ്റുനോക്കുന്നത്. കമൽഹാസന്റെ അവസ്ഥയാകുമോ വിജയിക്കും എന്നതാണ് പലരും ഉയർത്തുന്ന ചോദ്യം.
ഇപ്പോഴിതാ വിജയിയുടെ രാഷ്ട്രീയ പ്രവേശത്തിൽ തന്റെ അഭിപ്രായം പങ്കിടുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം

പണ്ഡിറ്റിൻ്റെ രാഷ്ടീയ നിരീക്ഷണം തമിൾ സൂപ്പർ താരം വിജയ് ജി സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി " "തമിൾ വെട്രി കഴകം " (TVK) രജിസ്റ്റർ ചെയ്തല്ലോ.. ഇനി രണ്ടു cinema കൂടി അഭിനയിച്ചു അഭിനയം പൂർണമായി നിറുത്തും എന്നും full time രാഷ്ട്രീയക്കാരൻ ആകും എന്ന് അറിയിക്കുകയും ചെയ്തു. ഇത് വളരെ നല്ല തീരുമാനം ആണ്. അഭിനയത്തിന് ഇടയിലൂടെ രാഷ്ട്രീയം പറ്റുമെങ്കിലും fully involve ആകുവാൻ ആകും അദ്ദേഹം സിനിമ ഉപേക്ഷിക്കുന്നത്.. അത് നല്ലൊരു ചിന്തയാണ്.. I really appreciate it..
എന്നാല് ഈ കാലഘട്ടത്തിൽ പഴയതു പോലെ സിനിമ രാഷ്ട്രീയത്തിനു തമിഴകത്ത് വലിയ സ്ഥാനമില്ലന്നു പലരും കരുതുന്നുണ്ട്.. കമൽഹാസൻ ജിയേ പോലുള്ള മെഗാ സ്റ്റാർ സ്വന്തം രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി എങ്കിലും അദ്ദേഹം അടക്കം എല്ലാവരും ഇലക്ഷനിൽ വമ്പൻ പരാജയം ഏറ്റുവാങ്ങി എന്നതാണ് സത്യം. കമൽ ഹാസൻ ജിയുടെ ഗതിയാകും ഇങ്ങേർക്കും എന്നു പലരും പറയുന്നു.
മുമ്പ് വിജയകാന്ത് ജി പാർട്ടി രൂപീകരിച്ചിട്ട് ഉദ്ദേശ ലക്ഷ്യം വരിച്ചില്ല. വിശാൽ ജി ഇലക്ഷനിൽ ജയിച്ചില്ല. രജനികാന്ത് ജി രാഷ്ട്രീയത്തിൽ പയറ്റാനുള്ള തീരുമാനം എടുത്തെങ്കിലും പിന്നീട് ഉപേക്ഷിച്ച്. പക്ഷേ ഇത്രയും ഫാൻസ് ഉള്ള വിജയ് ജി അത്തരം അവസ്ഥയിൽ വരില്ല എന്ന് ചിന്തിക്കാം.. MGR ജി , ജയലളിത ജി പോലെ തിളങ്ങും എന്നും ചിലപ്പോൾ തമിൽനാട് മുഖ്യമന്ത്രി ഒക്കെ ആകും എന്ന് കരുതാം.. യഥാർഥത്തിൽ DMK, AIDMK പോലുള്ള പ്രധാന പാർട്ടിയിൽ ചേർന്നിരുന്നു എങ്കിൽ വിജയ സാധ്യത ഈ പറഞ്ഞ എല്ലാ നടന്മാർക്കും കൂടുതൽ ഉണ്ടാകുമായിരുന്നു. പക്ഷേ എല്ലാവരും സ്വന്തം പാർട്ടി രൂപീകരിച്ച്..
വിജയ് ജിയൂടെ രാഷ്ട്രീയ പ്രവേശം അദ്ദേഹത്തിൻ്റെ അച്ഛൻ, ഭാര്യ, മക്കൾ എത്രമാത്രം അംഗീകരിക്കും എന്നു തോന്നുന്നില്ല. എങ്കിലും സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് അദ്ദേഹം പ്രവർത്തിക്കട്ടെ.. വിജയിക്കട്ടെ.. All the best dear
(വാൽ കഷ്ണം...പരിപാടിയിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താൻ കമ്മറ്റിക്കാർക്ക് അധികാരമുണ്ടായിരിക്കുന്നതാണ് .) By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ..)', പോസ്റ്റിൽ പറയുന്നു.
-
ഉപമുഖ്യമന്ത്രി പദവിയല്ല, വിജയിക്ക് വേണ്ടത് മുഖ്യമന്ത്രി പദം; എൻഡിഎ സഖ്യചർച്ചകളിൽ പ്രതികരിച്ച് ടിവികെ നേതാവ് -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ ഉമ കൃഷ്ണൻ -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം












Click it and Unblock the Notifications