Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് അന്ന് സംഭവിച്ചത്?; 'വെളിപ്പെടുത്തി സന്തോഷ് വർക്കി; 'ഇനി ഐശ്വര്യ ലക്ഷ്മി പറയട്ടേ'

സിനിമ റിവ്യൂ പറഞ്ഞ് വൈറലായ വ്യക്തിയാണ് ആറാട്ടണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് വർക്കി. പലപ്പോഴും പല വിവാദങ്ങളിലും സന്തോഷ് വർക്കി പെടാറുണ്ട്. കഴിഞ്ഞദിവസങ്ങളിലായി സന്തോഷ് വർക്കിയുടെ ഒരു വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിക്ക് ഷേയ്ക്ക് ഹാൻഡ് കൊടുക്കാൻ പോയ സന്തോഷ് വർക്കിയെ ഐശ്വര്യ ശ്രദ്ധിക്കാതെ നടന്നുപോകുന്നതാണ് വീഡിയോ.

ഇതിന് പിന്നാലെ ഐശ്വര്യയെ പിന്തുണച്ചും സന്തോഷ് വർക്കിയെ പിന്തുണച്ചും നിരവധിപേർ രം​ഗത്ത് വന്നിരുന്നു. ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കുകയാണ് സന്തോഷ് വർക്കി. നല്ല ഉദ്ദേശത്തോടെ മാത്രമാണ് താൻ ഐശ്വര്യ ലക്ഷ്മിക്ക് കൈ കൊടുത്തതെന്നും തിരക്കുകൾ കാരണം അത് ശ്രദ്ധിക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നും അതിന് വളരെ മോശമായ രീതിയിലാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്. അനാവശ്യമായ ട്രോളുകളും പരിഹാസങ്ങളും ഒരുപാട് വിഷമമുണ്ടാക്കിയെന്നും സന്തോഷ് വർക്കി പറഞ്ഞു.

araatt santhosh Varkeyy controversy

എന്ത് തന്നെയായാലും തന്റെ ലോകം സിനിമ തന്നെയാണ്. സിനിമ കാണുന്നതും അഭിപ്രായം പറയുന്നതും താരങ്ങളെ കാണുന്നതുമൊക്കെ തന്നെയാണ് ജീവിതത്തിലെ സന്തോഷമെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ സന്തോഷ് വർക്കി പറഞ്ഞു. നിരവധിപേരാണ് ഈ പോസ്റ്റിന് കമന്റുമായി എത്തുന്നത്. ഭൂരിഭാ​ഗവും സന്തോഷ് വർക്കിയെ വിമർശിച്ചുകൊണ്ടാണ് കമന്റ് ഇടുന്നത്. ഐശ്വര്യ ഇതിന് മറുപടി പറയണമെന്നും ചില ആളുകൾ പറയുന്നു.

സന്തോഷ് വർക്കി പങ്കുവെച്ച കുറിപ്പ്:

ഹായ് ഫ്രണ്ട്‌സ്. ഞാൻ നിങ്ങളുടെ സ്വന്തം ആറാട്ടണ്ണൻ. ഐശ്വര്യ ലക്ഷ്മിക്ക് ഞാൻ ഷേക്ക് ഹാൻഡ് കൊടുക്കാൻ പോയതും ഐശ്വര്യ അത് ശ്രദ്ധിക്കാതെ പോയതുമെല്ലാം ഇപ്പൊ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ടോപ്പിക് ആണല്ലോ.. നല്ല ഉദ്ദേശത്തോടെ മാത്രമാണ് ഞാൻ അവർക്ക് കൈ കൊടുത്തത്. തിരക്കുകൾ കാരണം അത് ശ്രദ്ധിക്കാൻ അവർക്ക് കഴിഞ്ഞില്ല.

അതിന് വളരെ മോശമായ രീതിയിലാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്. അനാവശ്യമായ ട്രോളുകളും പരിഹാസങ്ങളും ഒരുപാട് വിഷമമുണ്ടാക്കി.
സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാൻ ഇന്ന് വരെയും ഇവിടെയുള്ളവർ പഠിച്ചിട്ടില്ല. എന്ത് തന്നെയായാലും എന്റെ ലോകം സിനിമ തന്നെയാണ്. സിനിമ കാണുന്നതും അഭിപ്രായം പറയുന്നതും താരങ്ങളെ കാണുന്നതുമൊക്കെ തന്നെയാണ് എന്റെ ജീവിതത്തിലെ സന്തോഷവും..

എന്ത് സങ്കടം വന്നാലും, സന്തോഷം വന്നാലും എന്നെ വിളിച്ച് ആശ്വസിപ്പിക്കുന്ന ഗ്രൂപ്പ്‌ അഡ്മിൻ ബിജിത്ത് വിജയന് ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു. ഒരിക്കൽ കൂടി Tnkks The CinePhile മൂവി ഗ്രൂപ്പ്‌ Team

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+