'അയാളുടെ തിയറ്റര്‍ ഫേമസ് ആയതെങ്ങനാ, ഞാനിപ്പോള്‍ ഭ്രാന്തനായി'; ആറാട്ടണ്ണനെ തിയേറ്ററില്‍ നിന്ന് ഇറക്കിവിട്ടു

കൊച്ചി: ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് ശ്രദ്ധിക്കപ്പെട്ട സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണനെ തിയേറ്ററില്‍ നിന്ന് ഇറക്കിവിട്ടു. കൊച്ചിയിലെ പ്രധാന തിയേറ്ററായ വനിത വിനീതയില്‍ നിന്നാണ് സന്തോഷ് വര്‍ക്കിയെ ഇറക്കി വിട്ടത്. തിയേറ്റര്‍ ഉടമയാണ് തന്നെ ഇറക്കി വിട്ടത് എന്നും തനിക്ക് ഭ്രാന്താണ് എന്ന് തിയേറ്റര്‍ ഉടമ പറഞ്ഞു എന്നും സന്തോഷ് വര്‍ക്കി ആരോപിച്ചു.

'കേരളത്തില്‍ റിവ്യൂ തുടങ്ങിയത് ആരാണ്. ഞാന്‍ ഭ്രാന്തനാണ് എന്റെ റിവ്യു എടുക്കരുതെന്നാണ് ആ ഓണര്‍ പറഞ്ഞത്. അയാളുടെ തിയറ്റര്‍ ഫേമസ് ആയതെങ്ങനാ. ആറാട്ടണ്ണന്‍ ഇപ്പോള്‍ ഭ്രാന്തനാണ്. ഈ തിയേറ്റര്‍ തരംഗം തുടങ്ങിയത് ആരാണ്? ഇപ്പോള്‍ ആറാട്ട് അണ്ണനെ ആര്‍ക്കും വേണ്ട. എന്തൊക്കെ സംഭവങ്ങളിവിടെ നടന്നിട്ടുണ്ട്,' എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

Santhosh Varkey

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞു എന്ന് പറഞ്ഞ് സന്തോഷ് വര്‍ക്കിയെ വിത്തിന്‍ സെക്കന്‍ഡ്സ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സന്തോഷ് വര്‍ക്കിയെ മര്‍ദ്ദിച്ചിരുന്നതും ഇതേ തിയറ്ററില്‍ തന്നെയായിരുന്നു. നേരത്തെ നടിമാരുടെ പേരില്‍ സന്തോഷ് വര്‍ക്കിയ്ക്ക് എതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

നടിമാരെ മോശമായ രീതിയല്‍ പറയുകയും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് സന്തോഷ് വര്‍ക്കി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. റിലീസ് ചെയ്ത സിനിമ കണ്ട ഉടനെ മാധ്യമങ്ങളോട് അതിനെ കുറിച്ച് റിവ്യൂ പറഞ്ഞാണ് സന്തോഷ് പ്രശസ്തനാകുന്നത്. എഞ്ചിനീയറിങ് വിദ്യാഭ്യാസമുള്ളയാളാണ് സന്തോഷ് വര്‍ക്കി. ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞതിന് ശേഷം ആറാട്ടണ്ണന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ബിരുദാനന്തര ബിരുദങ്ങള്‍ അടക്കം കരസ്ഥമാക്കിയിട്ടുള്ള സന്തോഷ് വര്‍ക്കി ഇലക്ട്രോണിക് സ്റ്റാര്‍ട്ടപ്പ് കമ്പനി തുടങ്ങിയിരുന്നു. എന്നാല്‍ പാതിവഴിയില്‍ വെച്ച് ഈ സംരംഭം ഉപേക്ഷിക്കുകയായിരുന്നു. പത്തോളം പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ ഫിലോസഫി ഓഫ് സയന്‍സില്‍ ബിഎഡ് ചെയ്യുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q