Get Updates
Get notified of breaking news, exclusive insights, and must-see stories!

'ക്യാമറ ഓണാകുന്നതിന് മുമ്പ് ബാലയുടെ കയ്യിൽ നിന്ന് കിട്ടിയല്ലേ?' ആറാട്ടണ്ണന്റെ കുറിപ്പിന് പിന്നാലെ ചോദ്യങ്ങൾ

സോഷ്യൽമീഡിയയിൽ സജീവമായ ആളാണ് ആറാട്ടണ്ണൻ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വർക്കി. മോഹൻലാൽ സിനിമയായ ആറാട്ടിന്റെ റിവ്യൂ പറഞ്ഞതിന് പിന്നാലെയാണ് ഇയാൾ സജീവമാകുന്നത്. പിന്നീട് പല സിനിമകളുടെയും റിവ്യൂ സന്തോഷ് പറഞ്ഞിരുന്നു. അടുത്തിയെ സന്തോഷിന് തിയേറ്ററിൽ വെച്ച് മർദ്ദനമേറ്റിരുന്നു.

സിനിമ കാണാതെ നെഗറ്റീവ് റിവ്യൂ പറഞ്ഞതിന് പിന്നാലെയായിരുന്നു മർദ്ദനം. അങ്ങനെ പല വിവാദപരമായ പരാമർശങ്ങളും ആറാട്ടണ്ണൻ നടത്തുകയും ചെയ്തിരുന്നു. അതുപോലെ ഒരു നടിക്കെതിരേയും ഇയാൾ മോശമായ പരാമർശം നടത്തിയിരുന്നു, ഇതിനൊക്കെ നടൻ ബാല സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു.

bala actor

സന്തോഷ് മാപ്പ് പറയുന്ന വീഡിയോ ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എല്ലാത്തിനും സന്തോഷ് വർക്കി ക്ഷമ ചോദിക്കുന്നുണ്ട്. ഇപ്പോൾ സന്തോഷ് വർക്കിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ബാല നല്ലൊരു മനുഷ്യനാണ് എന്നാണ് സന്തോഷ് വർക്കിയുടെ പോസ്റ്റ്.

നിരവധിപേരാണ് പോസ്റ്റിൽ കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. പലരും പരിഹസിച്ചുകൊണ്ടാണ് കമന്റ് ഇട്ടിരിക്കുന്നത്. ക്യാമറ ഓൺ ആകുന്നതിന് മുമ്പ് നല്ലോണം കിട്ടിയോ എന്നാണ് ഒരാളുടെ കമന്റ്. കിട്ടേണ്ടത് കിട്ടിയപ്പോൾ നന്നായല്ലോ എന്നാണ് മറ്റ് ചിലർ പറഞ്ഞിരിക്കുന്നത്.

രണ്ട് ദിവസം മുമ്പായിരുന്നു ബാല സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിച്ചത്.

പതിവ് രീതിയില്ല സംസാരിക്കുന്നതെന്നും ഒത്തിരി നാളായി മനസ്സിൽ ഒരു വിഷമം ഉണ്ടായിരുന്നു എന്നും പറഞ്ഞായിരുന്നുി ബാല വീഡിയോ ആരംഭിച്ചത്. ഈ വീഡിയോ എടുക്കുന്നതിന് മുമ്പ് സന്തോഷ് വർക്കിയുമായി സംസാരിച്ചിരുന്നുവെന്നും ബാല പറയുന്നു. പിന്നീട് ബാല സന്തോഷിനോട് തന്നെ സംസാരിക്കുന്നു.

ഒരു നടനെ കുറിച്ച് സംസാരിക്കാമെന്നും അയാളുടെ സിനിമയെക്കുറിച്ച് സംസാരിക്കാമെന്നും എചന്നാൽ വ്യക്തി ജീവിതത്തെ പറ്റി സംസാരിക്കാൻ ആർക്കും അധികാരമില്ലെന്നും ബാല പറയുന്നു.

ലാൽ സാറിനെ കുറിച്ച് സന്തോഷ് മോശമായി സംസാരിച്ചെന്നും ബാല പറയുന്നു. സന്തോഷ് പറഞ്ഞ കാര്യങ്ങൾ എന്തെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ എന്നും ബാല ചോദിക്കുന്നു. അതേസമയം താൻ ചെയ്തത് തെറ്റാണെന്ന് സന്തോഷ് സമ്മതിക്കുന്നു.. അതിന് ശേഷമാണ് ഇയാൾ മാപ്പ് പറയുന്നത്.

ആരോടാണ് ആദ്യം മാപ്പ് പറയേണ്ടത് എന്ന് ചോദിച്ചപ്പോൾ ലാൽ സാറിനോട് എന്നാണ് സന്തോഷ് പറയുന്നത്. എന്നാൽ മോബൻലാലിന്റെ ഭാര്യയോടാണ് ആദ്യം മാപ്പ് പറയേണ്ടത് എന്നാണ് ബാല പറഞ്ഞത്. ഇതിന് പിന്നാലെ സന്തോഷ് മാപ്പ് പറയുന്നു. സന്തോഷ് ഒരു നടിക്കെതിരെ നടത്തിയ മോശം പ്രതികരണത്തെക്കുറിച്ചും ബാല പറയുന്നുണ്ട്.

സന്തോഷ് വർക്കി നടിയെ ബോഡി ഷേയ്മിംഗ് നടത്തിയതായും വളരെ അസ്വസ്ഥതപ്പെടുത്തുന്ന വാക്കുകളാണ് സന്തോഷ് പറഞ്ഞതെന്നുമായിരുന്നു ബാല വ്യക്തമാക്കിയത്.. വൈറലായ സന്തോഷ് പറയുന്നത് കുട്ടികളും അമ്മയുമൊക്കെ കേൾക്കില്ലേ എന്നും ബാല പറയുന്നു. എന്നാൽ എല്ലാവരോടും മാപ്പ് ചോദിക്കുകയാണെന്ന് സന്തോഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+