ജയിലില്‍ ഫ്രീഡമില്ലെന്ന് ആറാട്ടണ്ണന്, 'എല്ലാവരും ഒരു തവണയെങ്കിലും എക്സ്പീരിയന്‍സ് ചെയ്യണം'
കൊച്ചി: ജയിലില്‍ കഴിഞ്ഞത് മികച്ച അനുഭവമാണ് എന്നും എന്നാല്‍ ഇനി ജയിലില്‍ പോകാന്‍ താല്പര്യമില്ല എന്നും വ്ളോഗര്‍ ആറാട്ടണ്ണന് എന്ന സന്തോഷ് വര്‍ക്കി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജയിലില്‍ സ്വാതന്ത്ര്യമില്ല എന്ന് മാത്രമെ ഉള്ളൂ എന്നും ബാക്കിയെല്ലാം ഓക്കെയാണ് എന്നും അദ്ദേഹം പറഞ്ഞു.
'നല്ല ഒരു അനുഭവമാണ്. ഇനി താല്പര്യമില്ല. അവിടെ എല്ലാം കുഴപ്പമുണ്ട് എന്നല്ല, ഫ്രീഡം ഇല്ല എന്ന് മാത്രമെ ഉള്ളൂ. ബാക്കിയെല്ലാ സൗകര്യവും ഉണ്ട്. വേറെ പ്രശ്നമൊന്നുമില്ല. കേസിനെ കുറിച്ചൊന്നും പറയാന്‍ പറ്റില്ല. എന്തായാലും നല്ല അനുഭവമാണ്. വേറെ പ്രശ്നമൊന്നുമില്ല. ജയില്‍ വാസം എല്ലാവരും ഒരു തവണയെങ്കിലും എക്സ്പീരിയന്‍സ് ചെയ്യേണ്ടതാണ്. എല്ലാ ഫെസിലിറ്റീസും ഉണ്ട്.

ഒരു കുഴപ്പവുമില്ല. ഫ്രീഡമില്ല. ബാക്കിയെല്ലാം ഉണ്ട്. പൊലീസുകാര്‍ എല്ലാവരും നല്ലവരാണ്. നാളെ മുതല്‍ പുതിയ ആറാട്ടണ്ണനെ കാണാം. ജാമ്യത്തില്‍ ഒരുപാട് ഉപാധികള്‍ പറഞ്ഞിട്ടുണ്ട്. റിവ്യൂ തുടരും. തുടരും കാണണം,' എന്നായിരുന്നു സന്തോഷ് വര്‍ക്കി ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം പ്രതികരിച്ചത്. ഇന്നലെയാണ് സന്തോഷിന് ജാന്യം ലഭിച്ചത്. ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് സന്തോഷ് വര്‍ക്കിക്ക് ജാമ്യം അനുവദിച്ചത്.
സന്തോഷ് വര്‍ക്കിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെങ്കിലും ഇയാളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന കര്‍ശന മുന്നറിയിപ്പോടെയാണ് സന്തോഷ് വര്‍ക്കിക്ക് ജാമ്യം അനുവദിച്ചത്. സോഷ്യല്‍ മീഡിയയില്‍ നടിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതിനാണ് സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തത്.
നടിമാരായ ഉഷാ ഹസീന, കുക്കു പരമേശ്വരന്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. നിരന്തരം സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്ക് എതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ നിര്‍വധി നടിമാര്‍ സന്തോഷ് വര്‍ക്കിക്കെതിരെ പൊലീസില്‍ പരാതി നല്കി.
മോഹന്‍ലാല്‍ ചിത്രം ആറാട്ട് എന്ന സിനിമയ്ക്ക് റിവ്യൂ പറഞ്ഞാണ് സന്തോഷ് വര്‍ക്കി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ആറാട്ടണ്ണന് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു നല്കുന്ന അഭിമുഖങ്ങളില്‍ നടിമാരെ അധിക്ഷേപിച്ചു സംസാരിക്കുന്നത് പതിവായിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്ന സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശമാണ് കേസിലേക്ക് നയിച്ചത്.
നടി നിത്യാ മേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. സിനിമാ നിരൂപണത്തിന്റെ മറവില്‍ സ്ത്രീകളെ അപമാനിച്ചതിന് ഇയാളെ പാലാരിവട്ടം പൊലീസ് ഒരിക്കല്‍ താക്കീത് ചെയ്ത് വിട്ടയച്ചതായിരുന്നു. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. തിയേറ്ററില്‍ നിന്ന് ഇയാളെ പുറത്താക്കുന്ന സ്ഥിതിവിശേഷവും ഉണ്ടായിരുന്നു.
നേരത്തെ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതില്‍ സന്തോഷിനെക്കൊണ്ട് നടന് ബാല മാപ്പ് പറയിച്ചിരുന്നു. തന്റെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് സന്തോഷ് വര്‍ക്കിയെക്കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചത്. താന്‍ ചെയ്തത് തെറ്റാണ് എന്ന് സമ്മതിച്ച സന്തോഷ് അന്ന് മോഹന്‍ലാലിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും മാപ്പു പറഞ്ഞിരുന്നു. അതേസമയം വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications