സാന്ത്വനം 2: അഞ്ജലി ഗോപിക തന്നെയല്ലേ, ശിവേട്ടൻ ഉണ്ടാവില്ലേ,എന്തായിരിക്കും കഥ?; സൂചന നൽകി പ്രൊമോ
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഹിറ്റ് സീരിയലായിരുന്നു സാന്ത്വനം. ബാലന്റെയും ദേവിയുടെയും ഹരിയുടെയും ശിവന്റെയും കണ്ണന്റെയും അഞ്ജലിയുടെയുമൊക്കെ കഥ പറഞ്ഞ പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അവസാനിച്ചത്. സാന്ത്വനത്തിന്റെ ഡയറക്ടർ ആദിത്യന്റെ മരണത്തിന് പിന്നാലെ തന്നെ സീരിയൽ ഉടൻ അവസാനിക്കുമോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും സീരിയൽ അവസാനിച്ചു.
എന്നാൽ ആരാധകർക്ക് ഇത് ഉൾക്കൊള്ളാൻ സാധിച്ചില്ല. സാന്ത്വനം കുടുംബത്തിലെ അംഗങ്ങൾ അവർക്ക് അത്രയേറെ പ്രിയപ്പെട്ടവരായിരുന്നു. ബാലൻ എന്ന കഥാപാത്രത്തെ രാജീവ് പരമേശ്വർ ആണ് അവതരിപ്പിച്ചത്, ചിപ്പിയാണ് ദേവിയായി എത്തിയത്, ഗോപിക അഞ്ജലി എന്ന കഥാപാത്രത്തേയും സജിൻ ശിവനായുമെത്തി. ധാരളം ഫാൻസ് ഈ സീരിയലിനും കഥാപാത്രങ്ങൾക്കും ഉണ്ട്.

ശിവാഞ്ജലി കോമ്പോയ്ക്കാണ് ഏറ്റവും അധികം ഫാൻസ് ഉണ്ടായിരുന്നത്. എന്നാണ് രണ്ടാം ഭാഗം വരുന്നത് എന്ന് പ്രേക്ഷകർ നിരന്തരം ചോദിക്കാറുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സാന്ത്വനം 2 വരുന്ന റിപ്പോർട്ടുകൾ വരുന്നത്. കഴിഞ്ഞ ദിവസം ഒരു പ്രൊമോയും ഏഷ്യനെറ്റ് പുറത്തുവിട്ടിരുന്നു. പ്രൊമയോയിൽ ബാലനെയാണ് കാണിക്കുന്നത്.
കാറിൽ സഞ്ചരിക്കുമ്പോൾ ബാലന് ഒരു ഫോൺ വരികയാണ്. ഏട്ടാ ഏട്ടന്റെ ശബദ്ം കേൾക്കാൻ ഒന്ന് കേൾക്കണം എന്ന് തോന്നി, എട്ടൻ ഇപ്പോൾ എവിടെയാ എന്നാണ് ചോദിക്കുന്നത്. പേടിക്കേണ്ട, ഞാൻ ഒരുപാട് ദൂരെയൊന്നും അല്ലല്ലോ, എവിടെയായാലും നീ ആഗ്രഹിക്കുമ്പോൾ ഞാൻ അവിടെ ഉണ്ടാകും എന്നാണ് ബാലൻ പറയുന്നത്. ജീവിതം എങ്ങോട്ട് ഒഴികിയാലും നമ്മളെ പിടിച്ചിനിർത്തുന്ന ചില പിൻവിളികൾ ഉണ്ടാകുമെന്ന് ബാലൻ പറയുമ്പോൾ, ശിവനാണോ എന്ന് സുഹൃത്ത് ചോദിക്കുന്നു
അതെ ഇതുപോലെ ഹരിയും കണ്ണനും അപ്പുവും അഞ്ജുവും ഒക്കെ ഇങ്ങനെ എന്നെ വിളിക്കും. ആത്മബന്ധങ്ങൾ എപ്പോഴും അങ്ങനെയാ, എനിക്ക് മാത്രമല്ല പലർക്കും. എന്നാൽ അകമേ അടുത്തും പുറമേ അകന്നും ശത്രുതയുടെ വിദ്വേഷത്തിന്റെ കനലിൽ ജീവിക്കുന്ന എത്രയോ മനുഷ്യന്മാരുണ്ട്. അങ്ങനെ ഉള്ള രണ്ട് കുടുംബങ്ങൾ അവരുടെ ഉള്ളുരുക്കത്തിന്റെ കഥയാണ് സാന്ത്വനം 2 എന്നാണ് പറയുന്നത്. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്...പഴയ
സിനിമ ആയാലും സീരിയൽ ആയാലും രണ്ടാം ഭാഗം വിജയിക്കാൻ നല്ല പാടാണ്, പഴയ ആളുകൾ തന്നെ ഉണ്ടാവണം.. എന്നാലെ സീരിയൽ കാണാൻ താല്പര്യം ഉണ്ടാവു, അപ്സര ഇതൊക്കെ അറിഞ്ഞ് കാണുവോ ആവോ, ഞങ്ങടെ ദേവേച്ചി ഇല്ലാത്ത സാന്ത്വനം വീടോ
ഹൗ ക്രൂവൽ, സാന്ത്വനം 1 ൽ ഉണ്ടായിരുന്ന എല്ലാവരും വേണം എന്നാലെ കാണൂ.. ഇപ്പോഴും പഴയ സാന്ത്വനം കണ്ടിരിപ്പാണ് എന്താന്നറില ഒരു സീരിയലിനെയും ഇത്രയേറെ ഇഷ്ട്ടപെട്ടിട്ടില്ല ഉടൻ വരട്ടെ, അതേ സമയം സാന്ത്വനത്തിന്റെ ബാക്കിയല്ല പുതിയ. കഥയായിരിക്കും എന്നാണ് ചിലർ പറയുന്നത്.












Click it and Unblock the Notifications