സാന്ത്വനത്തിലെ കണ്ണന്റെ സ്വപ്നം സഫലമായി; പ്രേക്ഷകർ പറഞ്ഞ ആ ആഗ്രഹം അച്ചു നടത്തി..
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു സാന്ത്വനം. ബാലന്റെയും ദേവിയുടെയും ഹരിയുടെയും ശിവന്റെയും കണ്ണന്റെയും അഞ്ജലിയുടെയുമൊക്കെ കഥ പറഞ്ഞ സാന്ത്വനം സൂപ്പർ ഹിറ്റായിരുന്നു. സാന്ത്വനത്തിലെ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അച്ചു സുഗന്ധാണ്. ബാലന്റെ ഇളയ സഹോദരനായ കണ്ണൻ എന്ന കഥാപാത്രത്തെ അച്ചു മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.
സീരിയലിൽ അഭിനയിക്കുമ്പോൾ തന്നെ തന്റെ വലിയൊരു ആഗ്രഹം അച്ചു തുറന്നുപറഞ്ഞിരുന്നു. സംവിധായകനാവുക എന്നതാണ് അച്ചുവിന്റെ ആഗ്രഹം. ഇപ്പോൾ തന്റെ ആ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് അച്ചു. അതും കുടുംബ പ്രേക്ഷകരുടെ ഇഷ്ട കോമ്പോയായ ശിവാഞ്ജലി കോമ്പോയെ കേന്ദ്ര കഥാപാത്രങ്ങളാക്കി.

കഴിഞ്ഞ ദിവസമാണ് അച്ചു സംവിധാനം ചെയ്ത പെണ്ണിനെ ഇഷ്ടമായോ എന്ന ഷോർട്ട് ഫിലിം റിലീസ് ആയത്. സാന്ത്വനം എന്ന സീരിയലിലെ ശിവൻ, അഞ്ജലി എന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച സജിനും ഗോപികയുമാണ് ഷോർട് ഫിലിനെ നായകനും നായികയും. അച്ചുവിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷോർട് ഫിലിം റിലീസ് ചെയ്തത്.
ഒരുപാട് സന്തോഷവും ആത്മവിശ്വാസവും തോന്നി. നിമിഷമാണെന്നും ഇതുപോലൊരു ഷോർട്ട് ഫിലിം നിങ്ങളിലേക്ക് എത്തിക്കണം എന്നുള്ളത് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നുവെന്നും അച്ചു പറഞ്ഞു. ശീവാഞ്ജലി ഫാൻസും അച്ചുവിന്റെ ഈ ഷോർട്ട് ഫിലിമിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.
ചുരുങ്ങിയ സമയം കൊണ്ട് നല്ല വ്യൂസാണ് ഷോർട്ട് ഫിലിമിന് ലഭിച്ചത്. ഈ ജോഡിയെ വീണ്ടും ഞങ്ങളുടെ മുന്നിൽ എത്തിച്ച അച്ചു വിനു നന്ദി. നല്ല രസമുണ്ട് , സ്വാന്തനത്തിന് ശേഷം ഗോപിക സജിൻ ജോഡി വീണ്ടും ഞങ്ങളിലേക്ക് എത്തിച്ചതിന് നന്ദി ,വളരെ നന്നായിട്ടുണ്ട്, ഇത് പോലെ പോവുക, അടിപൊളി അച്ചു
തന്റെ കഷ്ടപ്പാടിന് ഫലം കിട്ടി സൂപ്പർ ഷോർട് ഫിലിം വലിയ ഉയരങ്ങളിൽ എത്തും ഉറപ്പ് ദൈവം അനുഗ്രഹിക്കട്ടെ,
ശിവാജ്ഞലിയെ കാണാൻ ആഗ്രഹിച്ചവർക്ക് മുന്നിൽ പണി അറിയാവുന്നവൻ ഒരുക്കി വെച്ച ഒരു ദൃശ്യവിഷ്കാരം, ഒരു നാൾ മലയാള സിനിമയുടെ ( സംവിധാനം) അച്ചുതണ്ട് നീ നിയന്ത്രിക്കും കുഞ്ഞനിയാ... ഇത് നീ കണ്ടിട്ടില്ലാത്ത അറിയാത്ത ഒരു മൂത്തസഹോദരിയുടെ ഉറപ്പാണ്..., അനുഗ്രഹമാണ് ...നാളെ ഇത് യാഥാർഥ്യമാവുമ്പോൾ ചേച്ചിയുടെ ഈ വാക്കുകൾ മറക്കല്ല്.... അന്ന് നമ്മൾ തീർച്ചയായും നേരിൽ കാണും. കാണണം, എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications