ആ സന്തോഷ വാർത്ത വെളിപ്പെടുത്തി അച്ചു; കാത്തിരിക്കുന്നു അനിയാ എന്ന് ജിപി, ആവേശം
ധാരാളം ആരാധകർ ഉണ്ടായിരുന്ന സൂപ്പർ ഹിറ്റ് സീരിയൽ ആയിരുന്നു സാന്ത്വനം. ബാലന്റെയും ദേവിയുടേയും ഹരിയുടെയും ശിവന്റെയും കണ്ണന്റെയും അഞ്ജലിയുടെയുമൊക്കെ കഥ പറഞ്ഞ സീരിയൽ അപ്രതീക്ഷിതമായിട്ടായിരുന്നു അവസാനിച്ചത്. സീരിയലിനും സീരിയലിലെ കഥാപാത്രങ്ങൾക്കും ധാരാളം ആരാധകർ ഉണ്ടായിരുന്നു. സീരിയൽ അവസാനിച്ചപ്പോൾ ഇനി ഇവരെ ഒരുമിച്ച് കാണാൻ സാധിക്കില്ലല്ലോ എന്നായിരുന്നു ആരാധകരുടെ വിഷമം.
സാന്ത്വനം രണ്ട് വന്നെങ്കിലും സാന്ത്വനത്തിലെ താരങ്ങൾ ആരും ഉണ്ടായിരുന്നില്ല. അതേ സമയം, സാന്ത്വനത്തിലെ താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അച്ചു സുഗന്ദ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. സീരിയലിൽ ഇളയ അനിയനായി എത്തിയ കണ്ണനോട് ആ സ്നേഹം തന്നെയാണ് പ്രേക്ഷകർ കാണിച്ചതും.

എടുത്തുചാട്ടക്കാരനും സമയവും സന്ദർഭവും നോക്കാതെ പലതും വിളിച്ചുപറയുന്ന എന്നാൽ ശരിക്കും വളരെ പാവമായ കഥാപാത്രത്തെയാണ് അച്ചു അവതരിപ്പിച്ചത്. സീരിയൽ അവസാനിച്ച ശേഷം അച്ചു തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ അറിയിക്കാറുണ്ട്.
ഇപ്പോൾ അച്ചു വെളിപ്പെടുത്തിയ കാര്യം സന്തോഷത്തോടെ സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. അച്ചു ഒരു സംവിധായകൻ ആവാൻ പോവുകയാണ്. അഭിനയിക്കുമ്പോഴും തനിക്ക് സംവിധായകൻ ആകണമെന്ന ആഗ്രഹം അച്ചു പങ്കുവെച്ചിരുന്നു. അച്ചു ഔദ്യോഗികമായി ഈ വാർത്ത പങ്കുവെച്ചിരിക്കുകയാണ്. സാന്ത്വനത്തിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സജിനും അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോപികയും ആണ് കേന്ദ്ര കഥാപാത്രങ്ങൾ എന്നാണ് സൂചന.
സജിനും ഗോപികയ്ക്കുമൊപ്പം ക്ലാപ്പ് ബോർഡ് പിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ച് അവസാനം അത് ഔദ്യോഗികമാകുന്നു എന്ന് കുറിച്ചാണ് അച്ചു ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്തായാലും സാന്ത്വനം ആരാധകർ സന്തോഷത്തിലാണ്. സജനു ഗോപികയും അവതരിപ്പിച്ച ശിവൻ, അഞ്ജലി എന്നീ കഥാപാത്രങ്ങൾക്ക് ധാരാളം ആരാധകരുണ്ട്.
ഇരുവരും വീണ്ടും ഒന്നിക്കുന്നത് ആരാധകർക്ക് സന്തോഷമാണ്. അതേ സമയം, അച്ചു ഒരുക്കുന്നത് ആൽബമാണോ, ഹ്രസ്വ ചിത്രമാണ്, അതോ സിനിമയാണോ എന്നൊന്നും വ്യക്തമല്ല. നിരവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
സജിന്റെ ഭാര്യയും നടിയുമായ ഷഫ്നയും അഞ്ജലിയുടെ ഭർത്താവ് ഗോവിന്ദ് പത്മസൂര്യയുമൊക്കെ കമന്റ് ചെയ്തിട്ടുണ്ട്. ആശംസകൾ അനിയാ, കാത്തിരിക്കുന്നു എന്നാണ് ജി പി കമന്റ് ഇട്ടത്. ബാക്കി വിവരങ്ങൾ അച്ചു അറിയിക്കുമെന്ന പ്രതീക്ഷിയിലാണ് ആരാധകർ.
സംവിധായകൻ ആവാൻ പോകുന്നുവെന്ന സന്തോഷത്തിന് പിന്നാലെ അച്ചു പങ്കുവെച്ച പോസ്റ്റുും ശ്രദ്ധേയമായിരുന്നു. ചുറ്റുമുള്ളവരുടെ തമാശകളും ഉപദേശങ്ങളും കേൾക്കാൻ എനിക്ക് സമയമില്ല. ഞാൻ എന്നെ അന്വേഷിക്കുന്ന തിരക്കിലാണ്.. ഒരുപക്ഷേ നിങ്ങൾ എന്നെ ഉടൻ മനസ്സിലാക്കും, എന്നാണ് അച്ചു കുറിച്ചത്. അതേ സമയം അടുത്തിടെയാണ് അച്ചുവിന്റെ വീടിന്റെ ഹൗസ് വാമിംഗ് കഴിഞ്ഞത്. സജിനും ഷഫ്നയും ചിപ്പിയുമൊക്കെ എത്തിയിരുന്നു,












Click it and Unblock the Notifications