' അത് കഴിഞ്ഞ് നാലഞ്ച് മണിക്കൂർ കഴിഞ്ഞ് എനിക്ക് കോൾ വരികയാണ്, എനിക്ക് വിശ്വസിക്കാനായില്ല': രക്ഷ
കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള സീരിയലായിരുന്നു സാന്ത്വനം. സൂപ്പർ ഹിറ്റായി ഓടിയ സീരിയൽ സംവിധായകൻ ആദിത്യന്റെ മരണത്തിന് പിന്നാലെ തന്നെ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. സീരിയൽ പെട്ടെന്ന് അവസാനിച്ചത് പ്രേക്ഷകർക്കും സങ്കടമായി. ബാലന്റെയും കുടുംബത്തിന്റെയും കഥ പറഞ്ഞ സാന്ത്വനത്തിലെ അപർണ എന്ന കഥാപാത്രം ചെയ്ത നടിയാണ് രക്ഷ. ഇപ്പോൾ ആദിത്യനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് രക്ഷ. സൈന സൗത്ത് പ്ലസിനോടാണ് രക്ഷ മനസ്സുതുറന്നത്.
ആദിത്യൻ സാറിന്റെ മരണം തനിക്ക് ഉൾക്കൊള്ളാൻ പറ്റിയിരുന്നില്ലെന്നും എന്നും നല്ലൊരു ഗുരുവാണ് അദ്ദേഹം എന്നം രക്ഷ പറയുന്നു. നാളെ കാണാം എന്നുപറഞ്ഞാണ് പോയത്, അത് കഴിഞ്ഞ് നാലഞ്ച് മണിക്കൂർ കഴിഞ്ഞപ്പോഴാണ് അദ്ദേഹം പോയെന്ന് പറഞ്ഞ് കോൾ വന്നതെന്നും രക്ഷ പറയുന്നു.

' ആദിത്യൻ സാറിനെക്കുറിച്ചുള്ള ഓർമകൾ എന്നുപറഞ്ഞാൽ നല്ലൊരു ഗുരുവിന്റെ കൂടെ വർക്ക് ചെയ്തതാണ് എന്റെ ഓർമ്മ. എന്താണ് ചെയ്യേണ്ടത് എന്ന ഐഡിയ ആദ്യം സാർ തരും പിന്നെ അതിലേക്ക് വരികയേയില്ല. ചിലപ്പോൾ ഇത്തിരികൂടിപ്പോയാൽ മാത്രം കുറച്ചാൽ മതി അല്ലാതെ നമ്മളെ ഇറിറ്റേറ്റ് ചെയ്യില്ല. ഒരു ആർട്ടിസ്റ്റ് ഫ്രീഡം തന്നെ സ്ട്രസ് ഇല്ലാതെ അഭിനയിക്കാൻ പറ്റുക എന്ന് പറയുന്നത് എന്നത് വലിയൊരു കാര്യമാണ്. ആദിത്യൻ സാർ അങ്ങനെയൊരു ഗുരുവായിരുന്നു.
സാറിന് രാവിലെയുള്ള എനർജി തന്നെയായിരിക്കും രാത്രിയും. എന്ത് വല്ലായ്കയുണ്ടെങ്കിലും സാർ പുറത്തുകാണിക്കാറില്ല. നല്ലൊരു സപ്പോർട്ടും സ്‌നേഹവും തന്നിരുന്നു, ഡയറക്ടർ എന്ന് പറയുമ്പോൾ നല്ല ഓർമകൾ മാത്രമെ ഉണ്ടായിട്ടുള്ളൂ. അങ്ങനെയൊരു സാറിനെ കിട്ടിയത് ഭാഗ്യമായി കാണുന്നു, മിസ് ചെയ്യാറുണ്ട്. സാറിന്റെ ഓർമകൾ വരുമ്പോൾ മനസ്സിൽ നിന്ന് ഇങ്ങനെ ഒഴിവാക്കിവിടും. കാരണം സാറിന്റെ ഓർമകൾ വരുമ്പോൾ സങ്കടം വരും.
നല്ല ഓർമകൾ തന്നിട്ട് സാറില്ലാത്തൊരു സങ്കടവും, ഏറ്റവും സന്തോഷം തന്നിട്ട് ഏറ്റവും സങ്കടം തന്നത ഒരു സംഭവമാണ്. എനിക്കായിരുന്നു ലാസ്റ്റ് സാറിനൊപ്പമുള്ള ഷൂട്ട്, ബാക്കിയെല്ലാവരുടെയും കഴിഞ്ഞിരുന്നു. അന്ന് മുഴുവൻ എന്റേത് എടുക്കുകയായിരുന്നു. ഉച്ചക്ക് സാറിന് അവാർഡ് കിട്ടയ കാര്യം പറഞ്ഞു. എനിക്കൊരു ഉദ്ഘാടനം ഉണ്ടായിരുന്നു. ഞാൻ സാറിനോട് ഷൂട്ട് തീരുമോ എന്ന് ചോദിച്ചു. എനിക്ക് ടിക്കറ്റ് എടുക്കണം. അപ്പോൾ സാർ പറഞ്ഞു മോളെ ആകെ കുഴങ്ങിയിരിക്കുകയാണ് എന്ന്, സാറിന്റെ അവസ്ഥ എനിക്ക് മനസ്സിലാവുന്നുണ്ടെന്ന് പറഞ്ഞു.
അപ്പോൾ സാർ പറഞ്ഞു മോൾ ധൈര്യയായി ടിക്കറ്റെടുത്തോ നമുക്ക് പരിഹാരം ഉണ്ടാക്കാം, നാളെ കാണാം മോളെ എന്നുപറഞ്ഞു. സാർ ടാറ്റ പറഞ്ഞു, നാളെ കാണാം എന്നുപറഞ്ഞു. അത് കഴിഞ്ഞ് നാലഞ്ച് മണിക്കൂർ കഴിഞ്ഞ് എനിക്ക് കോൾ വരികയാണ്, എനിക്ക് വിശ്വസിക്കാനെ പറ്റാത്ത സംഭവമായിരുന്നു. ഒരു തലവേദന പോലും കാണിച്ചിരുന്നില്ല, ആ ഒരാൾ ഒരുനിമിഷം കൊണ്ട് ഇല്ലായെന്ന് പറഞ്ഞപ്പോൾ എനിക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല. അതോർക്കുമ്പോൾ സങ്കടമാണ്,












Click it and Unblock the Notifications