സംവിധായകന്റെ മരണം ആണോ 'സാന്ത്വനം' നിർത്താനുള്ള കാരണം,മറ്റെന്തെങ്കിലും കാരണമുണ്ടോ? മനസ്സുതുറന്ന് രക്ഷ
കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു സാന്ത്വനം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സാന്ത്വനം സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സീരിയിൽ നിർത്തുന്നത്. പ്രേക്ഷകർക്ക് ഇത് വളരെ വിഷമം ഉണ്ടാക്കുകയും ചെയ്തു. ബാലന്റെയും കുടുംബത്തിന്റെയും കഥ പറഞ്ഞ് സീരിയിലിന് പ്രത്യേക ഫാൻ ബേസ് തന്നെയുണ്ടായിരുന്നു.
സീരിയലിന് മാത്രമല്ല കഥാപാത്രങ്ങൾക്കും ഫാൻസുണ്ടായിരുന്നു. സാന്ത്വനത്തിലെ ശിവൻ അഞ്ജലി എന്ന കഥാപാത്രങ്ങൾക്കായിരുന്നു ഫാൻസ് കൂടുതൽ. അതുപോലെ അപർണ എന്ന അപ്പുവിനും ഫാൻസ് ഉണ്ടായിരുന്നു. രക്ഷയാണ് ഈ കഥാപാത്രം ചെയ്തത്. അപ്പു വളരെ രസകരമായ കഥാപാത്രമായിരുന്നു. ഇത്തിരി വാശിയും എടുത്തുചാട്ടവുമൊക്കെ ഉള്ള കഥാപാത്രം. രക്ഷ ഈ കഥാപാത്രത്തെ വളരെ രസകരമായി തന്നെയാണ് അവതരിപ്പിച്ചത്. സാന്ത്വനം കുടുംബത്തെ പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. സൂപ്പർ ഹിറ്റായി ഓടുന്ന സീരിയിൽ പെട്ടെന്ന് നിർത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നുമില്ല.

എന്തുകൊണ്ടാണ് സീരിയൽ പെട്ടെന്ന് നിർത്തിയത് എന്ന ചോദ്യം സീരിയൽ നിർത്തിയ അന്നുമുതൽ ഉയരുന്നുണ്ട്. ഡയറക്ടർ ആദിത്യൻ മരണപ്പെട്ടതിന് പിന്നാലെയാണ് സീരിയിൽ നിർത്തിയത്തത്. ഇത് മാത്രമാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോൾ ഇതിനുള്ള മറുപടി പറയുകയാണ് രക്ഷ. സൈന സൗത്ത് പ്ലസിനോടാണ് ഇക്കാര്യം പറഞ്ഞത്.
ഒന്നാമത്തെ കാരണം സാറിന്റെ വിചാരിക്കാതെയുള്ള മരണമാണ്. അദ്ദേഹം നല്ല രീതിയിൽ കൊണ്ടുപോയ പ്രൊജക്റ്റാണ്. ഈ പ്രൊജക്റ്റിന്റെ വിജയത്തിന് അദ്ദേഹത്തന്റെ പ്രാധാന്യമുണ്ട്. ആദിത്യൻ സാറിന്റെ വിയോഗം തന്നെയാണ് ഒരുകാരണം.ആയിരം എപ്പിസോഡ് എന്നായിരുന്നു എഗ്രിമെന്റിൽ ഉണ്ടായിരുന്നു. പിന്നെ മുന്നോട്ടുപോകുമായിരുന്നു. പിന്നെ കുറച്ചുകൂടി മുന്നോട്ട് പോകാമായിരുന്നു എന്ന രീതിയിൽ വന്നിട്ടുണ്ടായിരുന്നു, പിന്നെ സാറിന്റെ വിയോഗം. സാന്ത്വനം തീരുമ്പോൾ വലിയ സങ്കടമായിരുന്നു. പക്ഷേ ഒരാൾ ഇല്ലാത്ത കുറവ് ഭയങ്കരമായിരുന്നു. അത് തന്നെയായിരുന്നു ഒരു കാരണം, രക്ഷ പറയുന്നു.
2020 മുതൽ സംപ്രേഷണം തുടങ്ങിയ സീരിയൽ 2024 ജനുവരിയിലാണ് അവസാനിച്ചത്. 2023 ഒക്ടോബറിലാണ് സംവിധായകൻ ആദിത്യൻ മരിക്കുന്നത്. ഹൃദയാഘതത്തെ തുടർന്നായിരുന്നു മരണം. ആദിത്യന്റെ മരണം സഹപ്രവർത്തകർക്കൊന്നും ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. ആദിത്യനെക്കുറിച്ചുള്ള ഓർമകളും രക്ഷ പങ്കുവെച്ചിരുന്നു. തന്റെ നല്ലൊരു ഗുരുവാണ് ആദിത്യൻ സാറെന്നാണ് രക്ഷ പറഞ്ഞത്.
ഷൂട്ട് തുടങ്ങുമ്പോൾ കാര്യങ്ങൾ പറഞ്ഞുകൊടുക്കും, അതിന്ശേഷം ഇടയ്ക്കി ഇടപെടാറില്ലെന്നും ആർട്ടിസ്റ്റുകളെ ഇറിറ്റേറ്റ് ചെയ്യിക്കാതെ ഫ്രീഡം നൽകുന്ന സംവിധായകനാണ് ആദിത്യൻ സാറെന്നും രക്ഷ പറഞ്ഞു. തനിക്കായിരുന്നു സാറിനൊപ്പം ഉള്ള ലാസ്റ്റ് ഷൂട്ടെന്നും രക്ഷ പറഞ്ഞിരുന്നു. നാളെ കാണാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്, അത് കഴിഞ്ഞ് നാലഞ്ച് മണിക്കൂർ കഴിഞ്ഞപ്പോൾ മരണം വിവരം അറയിച്ചുള്ള കോളാണ് വന്നതെന്നും രക്ഷ പറഞ്ഞു. ഒരു തലവേദന പോലും പുറത്തുകാണിക്കാത്ത മനുഷ്യൻ ഒരുനിമിഷം കൊണ്ട് പോയെന്ന് പറഞ്ഞപ്പോൾ തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും രക്ഷ പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications