ആരാധകരുടെ ആ ആഗ്രഹം നടക്കുമോ? സാന്ത്വനത്തിലെ അച്ചുവും മഞ്ജുഷയും പ്രണയത്തിലോ? മറുപടി..
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ബാലേട്ടനും ശിവനും ഹരിയും കണ്ണനും അഞ്ജലിയും ദേവിയുമൊക്കെ അടങ്ങുന്ന കുടുംബത്തിന്റെ കഥയാണ് സാന്ത്വനം പറയുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും ഏറെ ആരാധകരാണ് ഉള്ളത്. ശിവാഞ്ജലി കോമ്പോയ്ക്കാണ് കൂടുതൽ ഫാൻസുള്ളത് എങ്കിലും. ഇപ്പോൾ കണ്ണനും അച്ചുവിനും ആരാധകരുണ്ട്.
ഇവർ തമ്മിലുള്ള കോമ്പോ കാണാൻ ആരാധകർ കാത്തിരിപ്പിലുമാണ്. രണ്ട് പേരേയും ഒരുമിച്ച് കാണുമ്പോൾ തന്നെ മനസ്സിന് സുഖം കിട്ടും എന്നാണ് ആരാധകർ പറയുന്നത്. കണ്ണന് അച്ചുവിനെ ജീവിതത്തിലും പ്രണയിച്ചൂടെ എന്ന ആഗ്രഹവും ഇവരുടെ ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്.

ഇപ്പോൾ എപ്പോഴെങ്കിലും മഞ്ജുഷയോട് പ്രണയം തോന്നിയുട്ടുണ്ടോ എന്ന ചോദ്യത്തിന് കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചു സുഗന്ധ് മറുപടി പറയുകയാണ് ജിഞ്ചർ മീഡിയയോട് ആണ് അച്ചുവും മഞ്ജുഷയും മനസ്സുതുറക്കുന്നത്.
ഒരുമിച്ച് അഭിനയിക്കുമ്പോൾ പേടി തോന്നിയിട്ടുണ്ട്. റൊമാൻസൊക്കെ അഭിനയിച്ചുകൊണ്ട് ഇരിക്കുമ്പോൾ ചമ്മലാണ്. അഭിനയിക്കുമ്പോൾ റൊമാൻസൊന്നും തോന്നത്തില്ല, ടെൻഷനുണ്ടല്ലോ, അതിനിടയിൽ റൊമാൻസ് തോന്നില്ല, എന്നാണ് അച്ചു പറഞ്ഞത്. അതേസമയം, തനിക്കും അച്ചുവിനോട് റൊമാൻസ് തോന്നിയിട്ടില്ല എന്നാണ് മഞ്ജുഷയും പറഞ്ഞത്. എന്നാൽ ചേട്ടൻ ടാലന്റ്ഡ് ആണ് എന്ന് തോന്നിയിട്ടുണ്ട്.
ലക്ഷ്മി അമ്മ എന്ന കഥാപാത്രം മരിച്ച സീനിൽ കരച്ചിൽ ഭയങ്കര നാച്ചുറൽ ആണ്. മറ്റാര് അഭിനയിക്കുമ്പോഴും നമുക്ക് അറിയാം അത് അഭിനയമാണെന്ന്. എന്നാൽ ചേട്ടൻ കരയുന്നത് കാണുമ്പോൾ നമ്മുടെ കണ്ണും നിറഞ്ഞുപോകും. സജിൻ ചേട്ടൻ കരയുന്നത് കണ്ടാലും നമുക്ക് നെഞ്ചിലൊരു ഭാരം തോന്നും കൂടെയിരുന്നു കരയാൻ തോന്നും. അതുവരെ കളിച്ചും ചിരിച്ചും നിന്നാലും പെട്ടെന്ന് ഒരു മൊമന്റിൽ വന്ന് അച്ചു ഇമോഷണൽ ആക്കിക്കളയും എന്നും മഞ്ജുഷ പറയുന്നു.
അതേസമയം ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചയുണ്ടായിരുന്നു.മനസ്സമ്മതം എന്ന ഷോർട്ട് മൂവിയുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ട്രെയിലറും എല്ലാം പുറത്തിറങ്ങിയപ്പോൾ ഇവർ വിവാഹിതരാകാൻ പോവുകയാണെന്ന തരത്തിലാണ് ചർച്ച നടന്നത്. ഇത് കണ്ടപ്പോൾ തങ്ങൾ വിവാഹിതരാകാൻ പോവുകയാണെന്ന് പലരും തെറ്റിദ്ധരിച്ചെന്നും അച്ചുവും മഞ്ജുഷയും പറഞ്ഞു.
തന്റെയും മഞ്ജുഷയുടേയും മനസ്സമ്മതം എന്ന രീതിയിലാണ് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ പല ഓൺലൈൻ മീഡിയയിലും വാർത്തകൾ വന്നതെന്നും അങ്ങനെ ആളുകൾ തെറ്റിദ്ധരിച്ചെന്നും അച്ചു പറയുന്നു. സാന്ത്വനത്തിന് ശേഷം മനസ്സമതത്തിന്റെ പോസ്റ്ററിൽ ആണ് ആളുകൾ തങ്ങളെ ഒരുമിച്ച് ആദ്യമായി കാണുന്നത്. മഞ്ജുഷയും അച്ചുവും തമ്മിലുള്ള മനസ്സമതം എന്നൊക്കെ തലക്കെട്ട് വന്നപ്പോൾ എല്ലാവരും തെറ്റദ്ധരിച്ചെന്നും അച്ചു പറയുന്നു.












Click it and Unblock the Notifications