Get Updates
Get notified of breaking news, exclusive insights, and must-see stories!

എടാ പണികിട്ടി; മഞ്ജുഷ വിളിച്ചത് മനപ്പൊരുത്തം നോക്കാൻ, എന്നാൽ ഫോണെടുത്തയുടൻ അച്ചു പറഞ്ഞത് ഇങ്ങനെ

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പ​രകളിൽ ഒന്നാണ് സാന്ത്വനം. ബാലനും ഹരിയും ശിവനും ദേവിയും അഞ്ജലിയും കണ്ണനുമൊക്കെ അടങ്ങുന്ന കുടുംബത്തിന്റെ കഥയാണ് സാന്ത്വനം പറയുന്നത്. സാന്ത്വനം കുടുംബത്തിലെ ഇളയ സഹോദരനാണ് കണ്ണൻ. അച്ചു സു​ഗന്ധ് ആണ് കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കണ്ണന്റെ പെയർ ആയി എത്തുന്നത് അച്ചുവാണ്. അച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജുഷയാണ്.

ഇവർ തമ്മിലുള്ള കോമ്പോയ്ക്ക് വൻ സ്വീകാര്യതതയാണ് ലഭിച്ചിരിക്കുന്നത്. കണ്ണനും അച്ചുവും ഒരുമിച്ചെത്തുന്ന എപ്പിസോഡ് കാണാനാണ് ഇവരുടെ ആരാധകർക്ക് കൂടുതൽ ഇഷ്ടം. ജീവിതത്തിലും ഇവർ ഒന്നിച്ചിരുന്നെങ്കിൽ എന്ന ആ​ഗ്രഹവും ആരാധകർക്കുണ്ട്.

achu

അച്ചുവും മഞ്ജുഷയും അഭിനയിക്കുന്ന മനസ്സമതം എന്ന ഷോർട്ട്മൂവിയുടെ പോസ്റ്റർ ട്രെയിലറും പുറത്തിറങ്ങിയപ്പോൾ അച്ചുവും മഞ്ജുഷയും വിവാഹിതരാവാൻ പോകുന്നുവെന്നാണ് പലരും കരുതിയത്. സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടാണ് ഇത് ഷോർട്ട് മൂവിയാണെന്ന് മനസ്സിലായത്.

ഇപ്പോൾ മഞ്ജുഷ ഒരു അഭിമുഖത്തിനിടെ അച്ചുവിനെ വിളിച്ച് സംസാരിച്ച കാര്യങ്ങളാണ് ചർച്ചയാവുന്നത്. മൈൽസ്റ്റോൺ മീഡിയയുടെ അഭിമുഖത്തിനിടെയാണ് അവതരാകൻ നിർ‌ദ്ദേശിച്ചത് പ്രകാരം മഞ്ജുഷ അച്ചുവിനെ വിളിക്കുന്നത്. ഹലോ ചേട്ടാ എന്ന് മഞ്ജുഷ പറഞ്ഞയുടൻ എടാ പണി കിട്ടി എന്ന് അച്ചു പറയുന്നു. ഉടനെ തന്നെ ചേട്ടാ ഞാൻ ഒരു ഇന്റർവ്യൂവിലാണ് എന്ന് മഞ്ജുഷ പറയുന്നു, ഇതിന് ശേഷം മഞ്ജുഷ ഫോൺ അവതാരകന് കൊടുക്കുകയും അച്ചുവും മഞ്ജുഷ‍യും തമ്മിലുള്ള മനപ്പൊരുത്തമറിയാൻ അച്ചുവിനോട് ചില കാര്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു.

മഞ്ജുഷയുടെ ഓഫീഷ്യൽ പേര് എന്താണ് എന്നായിരുന്നു ആദ്യം ചോദിച്ചത്. മഞ്ജുഷ മാർട്ടിൻ ആണെന്ന് അച്ചു പറയുന്നുണ്ടെങ്കിലും കൃത്യമായി പറയാൻ സാധിച്ചില്ല. മഞ്ജുഷ കെ എം ആണെന്ന് അവതാരകൻ പറയുന്നു. മഞ്ജുഷയുടെ വയസ്സ് എത്രയാണെന്ന് അറിയുമോ എന്ന ചോദ്യത്തിന് 24- 25 എന്നാണ് അച്ചു പറയുന്നത്. 24 വയസ്സാണ് മഞ്ജുഷയ്ക്ക്. ശേഷം ഒരുമിച്ച് അഭിനയിച്ച ആദ്യത്തെ ഷോട്ട് ഏതാണ് എന്നു ചോദിക്കുന്നു, അതിനുള്ള ഉത്തരം കൃത്യമായി അച്ചു പറയുന്നുണ്ട്. വളരെ രസകരമായ സംഭാഷമാണ് നടന്നത്.

നേരത്തെ, മഞ്ജുഷയ്ക്കൊപ്പം അഭിനയിക്കുമ്പോൾ റൊമാൻസ് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് അച്ചു മറുപടി പറഞ്ഞിരുന്നു. റൊമാൻസ് സീൻ എടുക്കുമ്പോൾ പേടിയും ടെൻഷനുമൊക്കൊയണ് അനുഭവിക്കാറെന്നായിരുന്നു അച്ചു പറഞ്ഞത്. അച്ചുവിനോട് പ്രണയം തോന്നയിട്ടില്ല, മറിച്ച് വളരെ ടാലന്റ് ഉള്ള ആളായിട്ടാണ് തോന്നിയത് എന്നായിരുന്നു മഞ്ജുഷയുടെ ഉത്തരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+