കഥാപാത്രം ഉണ്ടായിട്ടും എന്തുകൊണ്ടാണ് സാന്ത്വനം 2 ചെയ്യാതിരുന്നത്? വെളിപ്പെടുത്തി രാജീവ്
സാന്ത്വനത്തിലെ ബാലേട്ടനായി എത്തുന്നതിന് മുൻപ് തന്നെ മലയാളികൾക്ക് പരിചിതനാണ് രാജീവ് പരമേശ്വർ ഈസ്റ്റകോസ്റ്റിന്റെ ആൽബത്തിലൂടെ മലയാളകുടെ മനസ്സ് കീഴടക്കിയത താരമാണ് രാജീവ്. പിന്നീട് നിരവധി സീരിയലുകളിൽ രാജീവ് നായകനായി എത്തി. സാന്ത്വനത്തിലെ ബാലേട്ടൻ എന്ന കഥാപാത്രത്തിന് ഏറെ ആരാധകരുണ്ട്.
സൂപ്പർ ഹിറ്റായിരുന്ന സീരിയൽ അടുത്തിടെയാണ് അവസാനിച്ചത്. സാന്ത്വനം 2 ന് സംപ്രേക്ഷണം ആരംഭിക്കുകയും ചെയ്തു. സാന്ത്വനം രണ്ട് വരുന്നെന്ന് പറഞ്ഞപ്പോൾ ആരാധകർ കരുതിയത് സാന്ത്വനത്തിൽ അഭിനയിച്ചവർ തന്നെയാണ് സാന്ത്വനം രണ്ടിലും എത്തുന്നത് എന്നായിരുന്നു. പക്ഷേ സാന്ത്വനത്തിലെ ആരും സാന്ത്വനം രണ്ടിൽ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് സാന്ത്വനം 2 ൽ അഭിനയിക്കാതിരുന്നത് എന്നതിന് മറുപടി പറയുകയാണ് രാജീവ്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് രാജീവ് ഇക്കാര്യം പറഞ്ഞത്.

'' സാന്ത്വനം നേരത്തെ തന്നെ തമിഴിൽ പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന പേരിൽ നടക്കുന്ന പരമ്പരയാണ്. അവിടെയും ഇത് പോലെ സൂപ്പർ ഹിറ്റായിരുന്നു സീസൺ 1. സീസണൺ 2 വന്നപ്പോൾ കുറെ ആർട്ടിസ്റ്റുകളെയൊക്കെ മാറ്റി വേറൊരു കഥ ചെയ്തു. അതിൽ എന്റെ ക്യാരക്ടറും ചിപ്പിയുടെ ക്യാരക്ടറുമുണ്ട്. അത് മലയാളത്തിൽ ചെയ്യണമെന്ന് പറഞ്ഞപ്പോൾ രഞ്ജിത്ത് ഏട്ടനൊക്കെ വേറെ തിരക്കുകൾ ഉള്ളതിനാൽ താൽപര്യമില്ലെന്ന് പറഞ്ഞു. ചിപ്പി ഒരു ദിവസം ഞങ്ങളെ എല്ലാം വിളിച്ചു. സാന്ത്വനം 2 തുടങ്ങാൻ പ്ലാനുണ്ട്. ഞങ്ങളില്ല. നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ ചെയ്യാം എന്ന് പറഞ്ഞു. ഒരു വിധം എല്ലാവരും ഇല്ലാ എന്നാണ് പറഞ്ഞ്ത്, എന്ന് രാജീവ് പറഞ്ഞു.
ആ ഒരു കഥ അങ്ങനത്തെ കഥയല്ല. ഞങ്ങള്‍ വയസ്സായി മക്കള്‍ വലുതായിട്ടുള്ള കഥയാണ്. വയസ്സായ കഥാപാത്രം ചെയ്യാനൊക്കെ നല്ലതാണ്. അതിന് ഇനിയും സമയമുണ്ട്. ഇപ്പോള്‍ സാന്ത്വനം എന്ന് പറയുന്നത് മിഡില്‍ ഏജ്ഡ് ആയിട്ടുള്ള ആളുകളാണ്. പക്ഷേ അവര്‍ക്ക് അതിലുള്ള ക്യാറക്ടര്‍ രസമുള്ള ക്യാരക്ടറാണ്. ഇത് അങ്ങനല്ല, കുട്ടികളുടെ മക്കളുടെ കഥയാണ് പറയുന്നത്. നമ്മള്‍ ഉണ്ടന്നേയുള്ളൂ. ഇതില്‍ നിന്ന് കിട്ടിയ സ്വീകാര്യത പോകണ്ടാന്ന് വെച്ചു. ഞങ്ങള്‍ക്ക് എന്തായാലും പറ്റില്ലെന്ന് പറഞ്ഞു, തമിഴിലെ കഥ തന്നെയാണ് ഫോളോ ചെയ്യുന്നത്.
അഭിനയത്തിലേക്ക് എത്തിയതിനെക്കുറിച്ചും താരം പറയുന്നുണ്ട്, നടൻ ശ്രീരാമൻ തന്റെ അമ്മാവന്റെ സുഹൃത്തായിരുന്നുവെന്നും അമ്മവാനോട് അഭിനയിക്കാൻ താല്പര്യമുണ്ടെന്ന് താൻ പറഞ്ഞിരുന്നുവെന്നും ഒരു ദിവസം അമ്മാവൻ നിനക്ക് അഭിനയിക്കണോ എന്ന് ചോദിച്ചു, ശ്രീരാമേട്ടൻ പറഞ്ഞിട്ട് വിളിക്കുന്നതാണ് ഹരി കുമാർ സാറിന്റെ സിനിമയാണ്, തൃശൂരാണ് ഷൂട്ട് ചെല്ലാൻ പറഞ്ഞു. ചെറിയ വേഷമായിരുന്നു, അങ്ങനെ ചെയ്ത സിനിമയാണ് സ്വയംവര പന്തൽ എന്ന് രാജീവ് പറഞ്ഞു.
ആ സിനിമയ്ക്ക് മുൻപ് താൻ ദുബായിൽ പോയിരുന്നുവെന്നും വിസ പുതുക്കാൻ രണ്ട് മാസത്തേക്ക് നാട്ടിലേക്ക് വന്നതായിരുന്നുവെന്നും പോകേണ്ട സമയം ആയപ്പോഴാണ് സിനിമയിൽ അവസരം വന്നതെന്നും ജോയിൻ ചെയ്ത് മൂന്ന് ദിവസം ഷൂട്ട് ചെയ്തു, പിന്നെ അവർ ബ്രേക്ക് ചെയ്തു. യു എസിൽ ഷോ ഉണ്ടായിരുന്നു അപ്പോഴാണ് തനിക്ക് വിസ വന്നതെന്നും താരം പറയുന്നത്.












Click it and Unblock the Notifications