'നാളെ കാണാമെടാ എന്ന് പറഞ്ഞ് പോയതാണ് അദ്ദേഹം'; കണ്ണുനിറഞ്ഞ് 'ശിവൻ', വേർപാട് താങ്ങാനാവാതെ 'അഞ്ജലി'യും
അപ്രതീക്ഷിതമായിരുന്നു സീരിയൽ സംവിധായകൻ ആദിത്യന്റെ വേർപാട്. സാന്ത്വനം ഉൾപ്പെടെ നിരവധി ഹിറ്റ് സീരിയലുകളുടെ സംവിധായകനായിരുന്നു ആദിത്യൻ. ആദിത്യന്റെ വേർപാട് വിശ്വസിക്കാൻ ആവാതെ തളർന്നിരിക്കുകയാണ് താരങ്ങൾ. കുടുംബപ്രേക്ഷകരും തങ്ങളുടെ പ്രിയ സംവിധായകൻറെ വേർപാടിൽ ഞെട്ടിയിരിക്കുകയാണ്.
നാളെ കാണാമെടാ എന്ന് പറഞ്ഞുപോയ ആദ്യത്യനെ മരണം കൊണ്ടുപോകുമെന്ന് ആരും കരുതിയിരുന്നില്ല. ആദിത്യന്റെ മരണം തിനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് സാന്ത്വനത്തിലെ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിൻ പറയുന്നത്.

ഇന്നലെ രാത്രി പോകുമ്പോൾ ഗുഡ്‌നൈറ്റ് പറഞ്ഞ് നാളെ കാണാമെടാ എന്ന് പറഞ്ഞാണ് പോയത്. ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല, കണ്ണുനിറഞ്ഞ് കൊണ്ട് ശിവൻ പറഞ്ഞു, വൺഇന്ത്യ മലയാളത്തോട് ആയിരുന്നു പ്രതികരണം.
സജിന്റെ ഭാര്യയും നടിയുമായ ഷഫ്‌നയും ആദിത്യനെ അവസാനമായി ഒരു നോക്ക് കാണാൻ ഓടയെത്തി. ദുഃഖം കടിച്ചുപിടിച്ചാണ് ഷഫ്‌ന നിന്നത്. സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോപിക പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവിടെ നിന്നത്.
ഗോപികയെ സമാധാനിപ്പിക്കാൻ ആവാതെ ഷഫ്‌നയും കണ്ണീരണിഞ്ഞു. സാന്ത്വനം സീരിയലിന്റെ നിർമ്മാതാവും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന ചിപ്പിയും തങ്ങളുടെ പ്രിയപ്പെട്ട ആദിത്യനെ കാണാൻ വന്നിരുന്നു.
എന്താണ് പറയേണ്ടത് എന്ന് അറിയാതെ വിങ്ങുകയായിരുന്നു നടൻ രാജീവ് . തന്റെ ഷൂട്ട് വേഗത്തിൽ തീർക്കാൻ ആദിത്യൻ ഒരുപാടു എഫേർട്ട് എടത്തിരുന്നു ആദിത്യൻ എന്നും രാവിലെ കാണാം എന്ന് പറഞ്ഞാണ് ആദിത്യൻ പോയതെന്നുമാണ് കണ്ണീരോടെ രാജീവ് പറഞ്ഞത്. ബാലൻ എന്ന കഥാപാത്രത്തെയാണ് രാജീവ് അവതരിപ്പിക്കുന്നത്.
തന്റെ കുടുംബാഗത്തെ പോലെ തന്നെയായിരുന്നു ആദിത്യൻ എന്നാണ് നടി ചിപ്പിയുടെ ഭർത്താവും നിർമ്മാതാവുമായ രഞ്ജിത്ത് പറഞ്ഞത്. വളരെ നല്ലൊരു ചെറുപ്പാക്കാരൻ ആയിരുന്നു ആദിത്യനെന്നും തന്റെ വീട്ടിലെ കാര്യങ്ങളിലും വിഷമങ്ങളിലും കൂടെ ഉണ്ടായിരുന്നു ആളായിരുന്നു ആദിത്യനെന്നും രഞ്ജിത്ത് പറഞ്ഞു. അപ്രതീക്ഷിതമായ വിയോഗം എല്ലാവരേയും വേദനിപ്പിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു
ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആയിരുന്നു ആദിത്യൻ മരണപ്പെട്ടത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മരണം. സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നീ സീരിയലുകളുടെ സംവിധായകൻ ആണ്. കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യൻ. കുറച്ച് കാലമായി തിരുവനന്തപുരം പേയാടാണ് താമസം.












Click it and Unblock the Notifications