'മൂന്നര വർഷം കേട്ട ആ വിളി നാളെ മുതൽ ഇല്ലെന്ന് ആലോചിക്കുമ്പോൾ ഭയങ്കര വിഷമമായിരുന്നു': ഗോപിക
സാന്ത്വനം എന്ന സൂപ്പർ ഹിറ്റ് സീരിയിലന് ഒരുപാട് ആരാധകരുണ്ട്. ഈയടുത്താണ് സീരിയൽ അവസാനിച്ചത്. സാന്ത്വനം 2 വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കഴിഞ്ഞ ദിവസം സാന്ത്വനത്തിലെ താരങ്ങൾ പങ്കുവെച്ച ചിത്രം ഈ പ്രതീക്ഷ കൂട്ടുകയും ചെയ്തിരുന്നു. സാന്ത്വനം താരങ്ങൾ റീയൂണിയൻ എന്ന പേരിലാണ് ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചത്. ഇതോടെ രണ്ടാം ഭാഗം വരുമോ എന്ന ചോദ്യം ഉയർന്നു.
ഇപ്പോൾ ഇവർ യൂട്യൂബ് ചാനലായ ജിഞ്ചർ മീഡിയക്ക് കൊടുത്ത അഭിമുഖമാണ് ചർച്ചയാവുന്നത്. സാന്ത്വനത്തിലെ അഞ്ജലി ( ഗോപിക) ശിവൻ ( സജിൻ) കണ്ണൻ ( അച്ചു സുഗദ്) ബാലേട്ടൻ ( രാജിവ് പരമേശ്വർ) അപ്പു ( രക്ഷ ) എന്നിവരാണ് തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചത്. വർഷത്തിൽ ഒരിക്കൽ ഒത്തുകൂടണമെന്നായിരുന്നു തീരുമാനമെങ്കിലും ഇത്ര വേഗമായതിൽ സന്തോഷമുണ്ടെന്നാണ് ഇവർ പറയുന്നത്.

അവസാനമായി അഞ്ജലി ഷോട്ട് റെഡി എന്നൊക്കെ പറഞ്ഞുള്ള വിളി മൂന്ന് മൂന്നര വർഷമായി കേട്ടുകൊണ്ടിരിക്കുന്ന ആ വിളി നാളെ മുതൽ ഇല്ലെന്ന് ആലോചിക്കുമ്പോൾ ഭയങ്കര വിഷമമായിരുന്നുവെന്നാണ് ഗോപിക പറഞ്ഞത്. സാന്ത്വനം വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഭയങ്കര വിഷമായി എന്ന് സജിനും പറഞ്ഞു. സ്വാന്തനം വീട് തന്നെയായിരുന്നു പ്രധാന ലൊക്കേഷനെന്നും ലാസ്റ്റ് ഷോട്ട് തന്റേയും അച്ചുവിന്റേയും ആയിരുന്നുവെന്നും സജിൻ പറയുന്നു.
അവസാന ഷോട്ട് കഴിഞ്ഞ് വീട്ടിൽ നിന്ന് ഓരോ സാധനങ്ങൾ ഇറക്കിക്കൊണ്ടിരിക്കുകയാണ്. മൂന്നരവർഷം ഉണ്ടായിരുന്ന സ്ഥലമാണ്. ഞാനും അച്ചുവും ആ വീടിന്റെ എല്ലാ മുറികളിലും വീടിന് ചുറ്റിലുമെക്കെ നടന്നു. തിരികെ വന്ന് കാലിയായ ഉമ്മറത്ത് കുറേ നേരം ഇരുന്നു ഭയങ്കര വിഷമമായിരുന്നു, സജിൻ പറയുന്നു. ഇപ്പോൾ പറയുമ്പോൾ വിഷവം വരും സാന്ത്വനം വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു വിഷമം എന്നും സജിൻ പറഞ്ഞു.
കുറച്ച് ദിവസം എന്ന് പറയുമ്പോൾ തന്നെ സങ്കടം വന്നിരുന്നുവെന്നാണ് രക്ഷ പറഞ്ഞത്. തന്റെ ഷൂട്ട് കഴിഞ്ഞപ്പോൾ ഇവരൊന്നും അറിഞ്ഞിരുന്നില്ല ലാസ്റ്റ് ഷോട്ടാണെന്ന് പറഞ്ഞിരുന്നില്ല. കൈ അടിച്ചപ്പോഴാണ് ഇവരൊക്കെ വന്നതെന്നും രക്ഷ പറഞ്ഞു. താനും സജിൻ ചേട്ടനും അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് എല്ലാവരും വന്ന് യാത്ര പറഞ്ഞ് യാത്ര പറഞ്ഞതെന്നും അവർ പോകുന്ന വിഷമവുമുണ്ട്, അഭിനയിക്കുകയും വേണം എല്ലാം കൂടി വല്ലാതായെന്നാണ് അച്ചു പറഞ്ഞത്. എന്തായാലും തങ്ങളുടെ പ്രിയപ്പെട്ട സാന്ത്വനം അംഗങ്ങളെ കാണാൻ പറ്റിയ സന്തോഷത്തിലാണ് ആരാധകർ.












Click it and Unblock the Notifications