ഹണിമൂൺ യാത്രയ്ക്ക് 10 ലക്ഷം ചെലവായോ എന്ന് ചോദ്യം; ഗോപിക അനിലിന്റെ മറുപടി ഇങ്ങനെ
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ഗോപിക അനിൽ. സാന്ത്വനം എന്ന സൂപ്പർ ഹിറ്റ് സീരിയലിലെ അഞ്ജലി എന്ന കഥാപാത്രം താരത്തിന് ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. അടുത്തിടെയാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുമായി ഗോപികയുടെ വിവാഹം കഴിഞ്ഞത്. ജി പിയും ഗോപിയും തമ്മലുള്ള വിവാഹം ആരാധകർ ആഘോഷമാക്കുകയും ചെയ്തിരുന്നു.
ജിജി സെലിബ്രേഷൻസ് എന്ന പേരിൽ താരങ്ങൾ തങ്ങളുടെ വിവാഹ ആഘോഷങ്ങൾ ആരാധകരിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. വിവാഹത്തിന് ശേഷം ഇരുവരും ഹണിമൂൺ യാത്ര പോയിരുന്നു. സന്ദർശിച്ച സ്ഥലങ്ങളുടെ ഫോട്ടോകൾ ഇരുവരും പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ പത്തനംതിട്ടയിൽ ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോൾ ഗോപിക തങ്ങളുടെ ഹണിമൂൺ യാത്രയ്ക്ക് വന്ന ചെലവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. സാന്ത്വനം എന്ന സീരിയലിലൂടെ തനിക്ക് ലഭിക്കുന്ന സ്നേഹത്തെക്കുറിച്ചും ഗോപിക പറയുന്നു. സാന്ത്വനം എന്ന സീരിയൽ കഴിഞ്ഞിട്ട് ഇത്ര ദിവസമായിട്ടും താൻ പുറത്തിറങ്ങുമ്പോൾ എല്ലാവരും തന്നെ അഞ്ജലി എന്നാണ് വിളിക്കുന്നതെന്നും ആരും തന്റെ പേര് വിളിക്കാറില്ലെന്നും ഗോപിക പറയുന്നു.
ഇവിടെ വന്നപ്പോഴും അഞ്ജലി, അഞ്ജു കുട്ടി എന്നൊക്കെയാണ് വിളിക്കുന്നത്. അതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം. നിങ്ങളുടെയൊക്കെ വീട്ടിലെ കുട്ടിയെപ്പോലെ തന്നെയാണ് ഇപ്പോഴും കാണുന്നത് എന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷം, എന്നും ഗോപിക പറഞ്ഞു. ഗോപിക സംസാരിക്കുമ്പോഴാണ് ഒരാൾ ഹണിമൂണിന് 10 ലക്ഷം രൂപ ചെലവായോ എന്ന് ചോദിച്ചത്. ഏയ് അത്രയൊന്നും ചെലവായിട്ടില്ല.. തായ്ലാൻഡിൽ പോയില്ല, ഹോങ്കോങ്ക് ആണ് പോയത്, എന്നും താരം പറഞ്ഞു.
ഷൂട്ടൊക്കെ മിസ് ചെയ്യുന്നുണ്ടെന്നും ആരാധകർ ഇപ്പോഴും മെസ്സേജ് അയക്കാറുണ്ട് ജി പി ചേട്ടൻ ഷൂട്ടിലാണെന്നും ഗോപിക വ്യക്തമാക്കി. അതേ സമയം താരത്തിന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ച രീതിയെ ആരാധകർ വിമർശിക്കുന്നുണ്ട്. വിവാഹത്തിന് ശേഷം ക്രഷ് ഉണ്ടായിരുന്നരൊക്കെ മെസേജ് അയക്കാറിണ്ടായിരുന്നോ എന്ന ചോദ്യവും ഗോപികയോട് ചോദിച്ചിരുന്നു.
ഈ ചോദ്യത്തേയും ആരാധകർ വിമർശിച്ചു. ഗോപിക ആയത് കൊണ്ടാണ് ഇത്തരം ചോദ്യങ്ങളോട് ദേഷ്യപ്പെടാതിരുന്നതെന്നും, അവർ ആയത് കാെണ്ട് മാന്യമായി ഉത്തരം നൽകിയെന്നും ആരാധകർ പറയുന്നു. പേഴ്സണൽ സ്പേസിൽ ഇറങ്ങിയുമ്പോൾ ചോദ്യങ്ങൾ ഒഴിവാക്കണം എന്നുമാണ് വിമർശവനം












Click it and Unblock the Notifications