വിവാഹത്തിന്റെ സന്തോഷത്തിനിടയിലും കണ്ണീരണിഞ്ഞ് ഗോപിക; ഹൃദയസ്പർശിയായ കുറിപ്പ്
കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു സാന്ത്വനം. സീരയലിൽ സജിൻ അവതരിപ്പിച്ച ശിവൻ എന്ന കഥാപാത്രത്തിനും ഗോപിക അവതരിപ്പിച്ച അഞ്ജലി എന്ന കഥാപാത്രത്തിനും ധാരാളം ഫാൻസും ഉണ്ടായിരുന്നു. ഗോപിക അനിലിന്റെ വിവാഹമാണ് ഇന്ന്. നടനും അവതാരകനുമായ ജി പി എന്ന് ആരാധകർ വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയാണ് വരൻ.
വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഗോപിക പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഹൃദയത്തിൽ തട്ടുന്ന പോസ്റ്റാണ് താരം പങ്കുവെച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സാന്ത്വനം സീരിയലിന്റെ അവസാന എപ്പിസോഡ്. ഇനി അഞ്ജലിയായി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ പറ്റില്ല എന്ന സങ്കടമാണ് ഗോപിക പങ്കുവെച്ചത്.

തന്റെ അവസാന ഷോട്ട് എടുത്ത് കഴിഞ്ഞ ശേഷം വികാരഭരിതയാവുന്ന ഗോപികയെ വീഡിയോയിൽ കാണാം. ഷോട്ട് കഴിഞ്ഞ ശേഷം ദൈവത്തേയും ക്യാമറേയും തൊഴുത് പ്രാർത്ഥിച്ച് വിങ്ങിപ്പൊട്ടുന്ന ഗോപിയെ കാണാം. എല്ലാവരും ചേർത്ത് പിടിച്ചാണ് ഗോപിക യാത്ര പറയുന്നത്.
കഴിഞ്ഞ ദിവസം അഞ്ജലിയായുള്ള അവസാന ഷോട്ട് ശരിക്കും ഹൃദയഭേദകമായിരുന്നു. ഇനി അഞ്ജലിയായി ക്യാമറയ്ക്ക് മുന്നിലെത്താനും നിങ്ങൾക്ക് വേണ്ടി അഞ്ജലി ആയി മാറാനും കഴിയില്ലെന്ന മനസ്സിലാക്കിയപ്പോൾ മനസ്സിന് വല്ലാത്ത വിഷമം തോന്നുന്നുവെന്ന് ഗോപിക പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഗോപിക പങ്കുവെച്ച കുറിപ്പ്
കഴിഞ്ഞ ദിവസം അഞ്ജലിയായുള്ള അവസാന ഷോട്ട് ശരിക്കും ഹൃദയഭേദകമായിരുന്നു. ഇനി അഞ്ജലിയായി ക്യാമറയ്ക്ക് മുന്നിലെത്താനും നിങ്ങൾക്ക് വേണ്ടി അഞ്ജലി ആയി മാറാനും കഴിയില്ലെന്ന മനസ്സിലാക്കിയപ്പോൾ മനസ്സിന് വല്ലാത്ത വിഷമം തോന്നുന്നു. അഞ്ജലയാകുന്നത് മിസ് ചെയ്യുന്നു. അഞ്ജലി എന്റെ ഹൃദയം നിറച്ചു. ആ കഥാപാത്രം എനിക്ക് വേണ്ടി മാത്രം ചെയ്തതാണെന്ന് തോന്നു. അഞ്ജലിയായി എന്നെ നയിച്ചത് പോലെയുള്ള മനോഹരമായ യാത്ര ഒരിക്കലും കണ്ടിട്ടില്ല.
അഭിനയം എന്നതിലുപരി യഥാർത്ഥ കഥാപാത്രമായി ജീവിക്കുകയായിരുന്നു. എന്നെ വിശ്വസിച്ച് എനിക്ക് അഞ്ജലിയെ തന്നതിന്ന ഗംഭീരമാ. ക്രൂവിന് നന്ദി, ഒപ്പം കഥാപാത്രത്തെ സ്വീകരിച്ചതിനും എന്നെ കുടുംബത്തെ പോലെ പരിഗണിച്ചതിനും വലിയ നന്ദി..അഞ്ജലി, നീ എന്നും എൻ്റെ ഹൃദയത്തിലുണ്ടാകും, ഗോപിക ഇൻസ്റ്റാഗ്രിമിൽ കുറിച്ചു.
ബാല താരമായാണ് ഗോപിക അഭിനയ രംഗത്തേക്ക് എത്തുന്നത്. സാന്ത്വനം സീരിയലിൽ അഭിനയിച്ചതോടെയാണ് ഗോപികയ്ക്ക് വലിയ തരത്തിലുള്ള സ്വാകാര്യത ലഭിച്ചത്. ജനുവരി 27 ന് ആയിരുന്നു സാന്ത്വനത്തിന്റെ അവസാന എപ്പിസോഡ്.












Click it and Unblock the Notifications