' സന്തോഷത്തോടെ ഇരിക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടതില്ല'; കുറിപ്പുമായി സാന്ത്വനത്തിലെ അപ്പു
ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്നു സാന്ത്വനം. അടുത്തിടെയാണ് ഈ സീരിയൽ അവസാനിച്ചത്. ധാരാളം ആരാധകർ ഉണ്ടായിരുന്ന സീരിയലായിരുന്നു സാന്ത്വനം, സാന്ത്വനം അവസാനിച്ചതിന്റെ സങ്കടം ഇപ്പോഴും പ്രേക്ഷകർക്ക് മാറിയിട്ടില്ല. പാരമ്പരയിലെ താരങ്ങൾക്കും അങ്ങനെയാണ്. സീരിയൽ അവസാനിച്ചതിന് പിന്നാലെ ഹൃദയസപർശിയായ കുറിപ്പ് താരങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ സാന്ത്വനം സീരിയലിലെ പ്രദാന കഥാപാത്രങ്ങളിൽ ഒന്നായ അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രക്ഷ പങ്കുവെച്ച കുറിപ്പാണ് ചർച്ചയാകുന്നത്.
ബാലന്റെയുംദേവുവിന്റെയും ഹരിയുടെയും ശിവന്റെയും കണ്ണന്റെയും കഥ പറഞ്ഞ സാന്ത്വനത്തിൽ ഹരിയുടെ ഭാര്യ ആയിട്ടാണ് അപർണ എന്ന കഥാപാത്രം എത്തുന്നത്. അപ്പു എന്നാണ് അപർണയെ വിളിക്കുന്നത്. പിടിവാശിക്കാരിയായ അപ്പുവിന്റെ ചില പ്രവർത്തികൾ പ്രേക്ഷകർക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും അപ്പുവിനോട് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു. അത് കൊണ്ട് അപ്പുവിനെയും പ്രേക്ഷകർക്ക് മിസ് ചെയ്യുന്നുണ്ട്. ഇപ്പോൾ രക്ഷ തന്റെ ഭർത്താവിനൊപ്പം പങ്കുവെച്ച ഫോട്ടോയ്ക്ക് നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

പറ്റിയ ആൾ കൂടെ ഉണ്ടാവുമ്പോൾ സന്തോഷത്തോടെ ഇരിക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടതില്ല. അത് തനെ സംഭവിച്ചോളും എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്. അപ്പു പറഞ്ഞ വാക്കുകൾ ശരിയാണെന്നാണ് ആരാധകർ കമന്റുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാൽ അപ്പുവിനെ വല്ലാതെ മിസ് ചെയ്യുന്നെന്നും ആരാധകർ പറയുന്നു. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കണമെന്നും ആരാധകർ കമനമ്‍റ് ചെയ്തു.
2022 ൽ ആണ് രക്ഷയുടെ വിവാഹം കഴിഞ്ഞത്, ബെംഗളൂരുവിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ അർക്കജ് ആണ് താരത്തിന്റെ ഭർത്താവ്.
മോഡംലിഗിലൂടെ ആണ് രക്ഷ അഭനിയത്തിലേക്ക് എത്തിയത്. കമർക്കാറ്റ് എന്ന് തമിഴ് ചിത്രത്തിലാണ് താരം ആദ്യം അഭിനയിച്ചത്. പിന്നീട് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സീരിയലിൽ അഭിനയിച്ചു. സാന്ത്വനം സീരിയിൽ ആണ് താരത്തിന് വഴിത്തിരിവായത്.
സാന്ത്വനം അവാസനിച്ചതിന് പിന്നാലെയുള്ള വിഷമം രക്ഷ നേരത്തെ പങ്കുവെച്ചിരുന്നു. പ്രേക്ഷകർ കാണുന്നത് പോലെ തന്നെയാണ് ഞങ്ങളെല്ലാവരും അത്രത്തോളം സ്നേഹവും അടുപ്പവും ഉണ്ടായിരുന്നു. അവരെ മിസ്സ് ചെയ്യുക അത് കഴിയുക എന്ന് പറയുന്നത് മെന്റലി ഞങ്ങൾക്ക് അത്രത്തോളം സങ്കടമായിരുന്നു. ലാസ്റ്റ ഡേയൊക്കെ എല്ലാവരും കരച്ചിൽ ആയിരുന്നു. ഗോപികയടക്കം എല്ലാവരും ആ ഫീലിൽ ആയിരുന്നു. അത് കൊണ്ട് ഉപദേശം ഒന്നും കൊടുക്കാൻ പറ്റിയിരുന്നില്ല എന്നാണ് നേരത്തെ രക്ഷ പറഞ്ഞത്.












Click it and Unblock the Notifications