സാന്ത്വനം 2 ഉണ്ടാകുമോ? ശിവനും അഞ്ജലിയും കണ്ണനും ബാലേട്ടനും അപ്പുവും ഒന്നിച്ച്, പ്രതീക്ഷയോടെ ആരാധകർ
സൂപ്പർ ഹിറ്റായി ഓടിയ സീരിയലാണ് സാന്ത്വനം. ബാലന്റേയും ദേവിയുടെയും ഹരിയുടേയും ശിവന്റയും അഞ്ജലിയുടെയുമൊക്കെ കഥയാണ് സാന്ത്വനം പറഞ്ഞത്. വളരെ വിജയകരമായി സീരിയൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അവസാനിച്ചത്.
അന്ന് മുതൽ ഭയങ്കര വിഷമത്തിലാണ് ആരാധകർ. സാന്ത്വനത്തിന് രണ്ടാം ഭാഗം വരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ. ഇപ്പോൾ സാന്ത്വനത്തിലെ താരങ്ങൾ പങ്കുവെച്ച ഒരു ഫോട്ടോ പ്രതീക്ഷ കൂട്ടിയിരിക്കുകയാണ്.
സാന്ത്വനത്തിലെ അപ്പു ( രക്ഷ ) അഞ്ജലി ( ഗോപിക ) ശിവൻ ( സജിൻ) കണ്ണൻ ( അച്ചു സുഗദ്) ബാലൻ ( രാജീവ് പരമേശ്വർ) എന്നിവരുടെ ഇൻസ്റ്റഗ്രാം പേജിലാണ് ഇവരെല്ലം ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചത്. നിജിൻ വേണു ചന്ദ്രയാണ് ചിത്രം പകർത്തിയത്. ഹരിയും ദേവിയും ഒഴികെ ബാക്കി എല്ലാവരും ചിത്രത്തിലുണ്ട്. റീയൂണിയൻ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നൽകിയത്. ഇതോടെ ആരാധകർ വളരെ ആവേശത്തിലാണ്. എന്തോ ഒരു സർപ്രൈസസ് ഉണ്ടാവും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

വൈകാതെ തന്നെ സാന്ത്വനത്തിന്റ രണ്ടാം ഭാഗം എത്തുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ഹരിയേട്ടനും ദേവിച്ചേച്ചിയും എവിടെ എന്നാണ് ചിലർ ചോദിക്കുന്നത്. സാന്ത്വനം 2 എപ്പോഴാണ് എന്നും ചില ആരാധകർ ചോദിക്കുന്നു. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, എല്ലാവരേയും ഒന്നിച്ച് കാണുമ്പോൾ സന്തോഷം എന്നാണ് ചിലർ കുറിച്ചത്. എന്നും ഈ സൗഹൃദം ഉണ്ടാവട്ടെ എന്ന് ചിലർ പറയുന്നു.
ഇങ്ങനെ ഇടയ്ക്കൊക്കെ റീയൂണിയൻ വെയ്ക്കുന്നത് നന്നായിരിക്കും. നിങ്ങളെ ഒരു ഫാമിലിയെ പോലെ ആണ് ഇപ്പോഴും കാണുന്നത്, ഒരുമിച്ച് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം എന്നാണ് ഒരു ആരാധിക എഴുതിയത്. ഈ ഫാമിലിയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും എന്നാണ് ഒന്നിച്ച് സ്ക്രീനിൽ കാണാൻ ആവുക എന്നും ചിലർ ചോദിക്കുന്നു.
രണ്ടാം ഭാഗം ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ, എന്നാൽ സാന്ത്വനത്തിന്റെ രണ്ടാം ഭാഗം വരുന്നതിനെക്കുറിച്ചൊന്നും താരങ്ങൾ പറഞ്ഞിട്ടില്ല. ഈ സീരിയലിന് തുടക്കം മുതൽക്ക് തന്നെ നല്ല സ്വീകാര്യതയാണ് ലഭിച്ചത്. സൂപ്പർഹിറ്റായി സീരിയൽ മുന്നോട്ട് പോകുമ്പോഴാണ് സാന്ത്വനത്തിന്റെ സംവിധായകൻ ആദിത്യൻ മരണപ്പെട്ടത്. ആദിത്യന്റെ അപ്രതീക്ഷിതമായി വേർപാട് താരങ്ങൾക്കും ആരാധകർക്കും ഞെട്ടലായിരു.












Click it and Unblock the Notifications