സാന്ത്വനം 2 വില്‍ ശിവാഞ്ജലിയും..? എല്‍സിയു പോലെ സാന്ത്വനം യൂണിവേഴ്‌സ്? മറുപടി ഇങ്ങനെ
മലയാളം മിനിസ്‌ക്രീന്‍ പരമ്പരകളില്‍ അടുത്ത കാലത്തായി ഏറെ പ്രേക്ഷകപ്രീതി ലഭിച്ച പരമ്പരയായിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സാന്ത്വനം. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മിച്ച ഈ പരമ്പര സംവിധാനം ചെയ്തത് ആദിത്യനായിരുന്നു. 2020 സെപ്തംബര്‍ 21 ന് ആരംഭിച്ച സാന്ത്വനം 2024 ജനുവരി 27-നാണ് അവസാനിച്ചത്. പരമ്പര പുരോഗമിക്കുന്നതിനിടെയാണ് സംവിധായകന്‍ ആദിത്യന്‍ മരണപ്പെടുന്നത്.
പിന്നാലെ പരമ്പര വേഗം അവസാനിപ്പിക്കുകയാണ്. രാജീവ് പരമേശ്വര്‍, ചിപ്പി, ഗിരീഷ് നമ്പ്യാര്‍, രക്ഷാ രാജ്, സജിന്‍, ഗോപിക, അച്ചു സുഗന്ധ് എന്നിവരായിരുന്നു ഈ പരമ്പരയിലെ പ്രധാന താരങ്ങള്‍. ആയിരത്തലിധം എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്ത സാന്ത്വനത്തിലെ പ്രധാന കഥാപാത്രങ്ങള്‍ രാജീവ് ചെയ്ത ബാലനും ചിപ്പി ചെയ്ത ദേവിയും ആയിരുന്നു. എന്നാല്‍ സജിന്‍, ഗോപിക എന്നിവരുടെ ശിവന്‍, അഞ്ജലി എന്നീ കഥാപാത്രങ്ങളായിരുന്നു ഏറെ ജനപ്രിയമായത്.

ഇരുവരുടേയും കഥാപാത്രങ്ങളുടെ പ്രേക്ഷകപ്രീതി കാരണം ശിവാഞ്ജലി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇതേ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഫാന്‍ പേജുകളും രൂപപ്പെട്ടിരുന്നു. സീരിയല്‍ അവസാനിച്ചതോടെ അഞ്ജലിയുടെ വേഷം ചെയ്ത ഗോപിക, ഗോവിന്ദ് പത്മസൂര്യയെ വിവാഹം ചെയ്തിരുന്നു. ഇതിനിടെയാണ് ഏഷ്യാനെറ്റ് സാന്ത്വനം 2 പേരില്‍ പുതിയ സീരിയല്‍ ആരംഭിച്ചത്.
ഇതോടെ സാന്ത്വനത്തിലെ എല്ലാ താരങ്ങളും രണ്ടാം ഭാഗത്തില്‍ ഉണ്ടാകും എന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. സാന്ത്വനം 2 വിന്റെ പ്രോമോയില്‍ രാജീവിന്റെ കഥാപാത്രമായ ബാലന്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ കഥയും കഥാപശ്ചാത്തലവും കഥാപാത്രങ്ങളും ആയാണ് സാന്ത്വനം 2 എത്തിയത്. എന്നിരുന്നാലും സാന്ത്വനത്തിലെ താരങ്ങള്‍ രണ്ടാം ഭാഗത്തില്‍ എത്തും എന്നായിരുന്നു പ്രേക്ഷകരുടെ പ്രതീക്ഷ.
എല്ലാ കഥാപാത്രങ്ങളും ഇല്ലെങ്കിലും ശിവനും അഞ്ജലിയും എത്തും എന്നും ചില സൂചനകളുണ്ടായിരുന്നു. ഇതിനെ ബലപ്പെടുത്തുന്ന തരത്തില്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സജിനും ഗോപികയും. സാന്ത്വനം അവസാനിച്ച് മാസങ്ങളായിട്ടും പ്രേക്ഷകരുടെ ഇഷ്ടം കുറഞ്ഞിട്ടില്ല എന്നതില്‍ വലിയ സന്തോഷമുണ്ട് എന്ന് ഇരുവരും പറയുന്നു.
മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരും പ്രതികരണം. സാന്ത്വനം 2 വില്‍ ഞങ്ങള്‍ വരും എന്ന് കാത്തിരിക്കുന്ന നിരവധി പേരുണ്ട് എന്ന് ഗോപിക പറയുന്നു. ഇതിനിടെ സാന്ത്വനവും സാന്ത്വനം 2 കണക്ട് ചെയ്ത് ശിവാഞ്ജലി തിരിച്ചുവരുമോ എന്ന് അവതാരകന്‍ ഇരുവരോടും ചോദിക്കുന്നുണ്ട്. ഇതിന് ഇല്ല എന്നാണ് സജിനും ഗോപികയും മറുപടി പറയുന്നത്.
സാന്ത്വനം 2 വായിട്ട് ഒരു ബന്ധവുമില്ല എന്നാണ് സജിന്‍ പറയുന്നത്. 'നിങ്ങളൊക്കെ എപ്പോഴാണ് വരിക എന്ന് ആള്‍ക്കാര്‍ ഇപ്പോഴും ചോദിക്കുന്നുണ്ട്. അവരൊക്കെ ഇപ്പോഴും അതിന് കാത്തിരിക്കുകയാണ്. രാജീവേട്ടന്‍ പ്രൊമോയ്ക്ക് വേണ്ടി മാത്രം വന്നതാണ്,' സജിന്‍ പറഞ്ഞു. സാന്ത്വനം 2 വില്‍ വരാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എഴുത്തുകാരുമായി സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഇരുവരും പറയുന്നത്.
സാന്ത്വനം തീരുന്നതിന് മുന്‍പ് രണ്ടാം ഭാഗത്തിന് താല്‍പര്യമുണ്ടോ എന്ന് എല്ലാവരും ചോദിച്ചിരുന്നു എന്നും താല്‍പര്യമില്ല എന്നാണ് തങ്ങള്‍ പറഞ്ഞത് എന്നും സജിന്‍ പറയുന്നു. സാന്ത്വനം 2 വിന്റെ ടീം മൊത്തം വേറെയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം തങ്ങള്‍ ചെയ്യേണ്ടതിന്റെ പരമാവധി ചെയ്ത് കഴിഞ്ഞിരുന്നതാണ് എന്നും എല്ലാവര്‍ക്കും ഇപ്പോള്‍ ഉള്ള ്‌നേഹം കളയേണ്ടല്ലോ എന്നുമാണ് ഗോപിക ചോദിക്കുന്നത്.












Click it and Unblock the Notifications