Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യർക്ക് മുമ്പ് ദിലീപിന് മറ്റൊരു നടിയോട് പ്രണയം; വേറെ കല്യാണം കഴിച്ചു, പേര് പറഞ്ഞ് ശാന്തിവിള

സിനിമ മേഖലയിലെ ദാമ്പത്യ പരാജയങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും ആദ്യം പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്ന ഉദാഹരണമാണ് ദിലീപ് - മഞ്ജു വാര്യർ ബന്ധം. സിനിമ മേഖലയില്‍ നിന്നും പരിചയത്തിലായി ഇരുവരും പ്രണയത്തിലാകുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു. വിവാഹ ശേഷം മഞ്ജു വാര്യർ സിനിമയില്‍ നിന്നും മാറി നിന്നു. മീനാക്ഷിയെന്ന മകളും ഇരുവർക്കും പിറന്നു.

1998 ലായിരുന്നു മഞ്ജു വാര്യർ - ദിലീപ് വിവാഹം. പതിനാല് വർഷത്തിന് ശേഷം 2014 ല്‍ ഇരുവരും വിവാഹ മോചിതരാകുകുയം ചെയ്തു. വിവാഹമോചനത്തിന് ശേഷം കല്യാൺ ജ്വല്ലറിയുടെ പരസ്യത്തിൽ അമിതാബ് ബച്ചൻറെ കൂടെ അഭിനയിച്ചുകൊണ്ട് മഞ്ജു ക്യാമറയ്ക്ക് മുന്നിലേക്ക്‌ തിരിച്ചെത്തുകയും ചെയ്തു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും മഞ്ജു മടങ്ങി.

manju-dileep

മഞ്ജു വാര്യറുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചു. ഇപ്പോഴിതാ വർഷങ്ങള്‍ക്ക് മുമ്പ്, അതായത് 2004 ല്‍ ദിലീപ് നല്‍കിയ ഒരു അഭിമുഖത്തിലെ രസകരമായ കാര്യങ്ങള്‍ വീണ്ടും ഓർമ്മിപ്പിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. മഞ്ജു വാര്യറെ പ്രണയിക്കുന്നതിന് മുമ്പുള്ള ദിലീപിന്റെ പ്രണയമൊക്കെ ഇതില്‍ വരുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

മഞ്ജു വാര്യറെ പ്രേമിക്കുന്നതിന് മുമ്പ് വേറെ ആരെയെങ്കിലും പ്രേമിച്ചിരുന്നോ എന്നായിരുന്നു അഭിമുഖം എടുത്ത ആളുടെ ചോദ്യം. ഇതിന് ഉണ്ട് എന്ന ഉത്തരമായിരുന്നു ദിലീപ് നല്‍കിയത്. 'ഡിംപിള്‍ കബാഡിയയെ പ്രേമിച്ചിരുന്നു, പക്ഷെ അവർ അറിഞ്ഞില്ല ഞാന്‍ അവരെ പ്രേമിച്ചത്.' എന്നായിരുന്നു ദിലീപ് അന്ന് രസകരമായ രീതിയില്‍ ഉത്തരം പറഞ്ഞത്. അന്ന് ദിലീപിനേക്കാള്‍ പത്ത് വയസ്സിന്റെ മൂപ്പുണ്ട് ഡിംപിളിനെന്നും ശാന്തിവിള പറയുന്നു.

സൂപ്പർ സ്റ്റാർ രാജേഷ് ഖന്നയുടെ ഭാര്യയായിരുന്നല്ലോ ഡിപിള്‍. ബോബിയൊക്കെ കണ്ടതുകൊണ്ടാവും ഡിംപിളിനെ ദിലീപ് പ്രേമിച്ചത്. എന്റെ കാമുകി വേറെ കല്യാണം കഴിച്ചു. അമ്മയും പിന്നെ അമ്മൂമയുമായി. എന്റെ കാമുകി വല്ലാതെ വളർന്നു. ദൈവമേ അവർ ഇതൊന്നും അറിയല്ലേയെന്നും ദിലീപ് ചിരിച്ചുകൊണ്ട് അഭിമുഖത്തില്‍ പറയുന്നു.

മഞ്ജു പൊസസീവ് ആയ ഭാര്യയാണോ എന്നായിരുന്നു എംഎസ് ദിലീപിന്റെ ചോദ്യം. അത് സ്വാഭാവികമായിരുന്നു എന്നാണ് ദിലീപ് നല്‍കിയ ഇത്തരം. ഏത് ഭാര്യയാലും പൊസസീവാകും. പ്രേമിച്ച് നടക്കുമ്പോഴുള്ള സ്നേഹം വിവാഹം കഴിച്ചാല്‍ കാണില്ലെന്നുള്ളത് മിക്ക ഭാര്യമാരുടേയും പരാതിയാണ്. എന്ത് തോന്നുന്നു? എന്നായി അടുത്ത ചോദ്യം. പ്രേമിക്കുന്നതിന് ഇടയില്‍ നമ്മള്‍ സമയം കണ്ടെത്തി കാമുകിയെ കാണാന്‍ പോകും.

എന്നാല്‍ കല്യാണം കഴിച്ച് കഴിഞ്ഞാല്‍ അവർ തൊട്ടടുത്തുണ്ടാകും. കല്യാണത്തിന് ശേഷം വീട്ടില്‍ എത്താന്‍ അരമണിക്കുറോ, ഒരു മണിക്കൂറോ വൈകും. കുറച്ചൊക്കെ ഉഴപ്പും. അതുകാണുമ്പോള്‍ ഭാര്യ വിചാരിക്കും അന്ന് അങ്ങനെ ആയിരുന്നില്ലല്ലോയെന്ന്. എന്റെ കാര്യത്തില്‍ പഴയതിനേക്കാള്‍ വലിയ തിരക്കുണ്ട്. അതുകൊണ്ട് തന്നെ കൃത്യസമയത്ത് വീട്ടില്‍ എത്താന്‍ കഴയില്ലെന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നതായി ശാന്തിവിള ദിനേശ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+