സിനിമ മോഹികൾ സ്വന്തം വീട് വിറ്റ് സിനിമ എടുക്കണം: കാരണം പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്: മണ്ടത്തരമെന്ന് മറുപടി
സിനിമ മോഹികൾ സ്വന്തം വീട് വിറ്റ് , സ്വന്തം പണത്തിന് സിനിമ എടുക്കണമെന്ന നിർദേശവുമായി സന്തോഷ് പണ്ഡിറ്റ്. പുതുതായി സിനിമ മേഖലയിലേക്ക് കടന്നുവന്നവർക്ക് ഒരു ഉപദേശം എന്ന നിലയിലാണ് അദ്ദേഹം ഇത്തരമൊരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 'ഇനിയും നിർമാതാവിനെ അന്വേഷിച്ചു സമയം, പണം, എനർജി കളയാതെ നമ്മുടെ കൈയ്യിലെ പണത്തിന് ചെറിയ ഷോർട്ട് ഫിലിം എങ്കിലും ചെയ്ത് prove ചെയ്യുവാൻ ശ്രമിക്കുക. രണ്ടു വീട് സ്വന്തമായി ഉള്ള കൂട്ടുകാർക്ക് അതിൽ ഒരു വീട് വിറ്റ് മുമ്പ് സന്തോഷ് പണ്ഡിറ്റ് ചെയ്തത് പോലെ സിനിമ ചെയ്യുക. അതൊക്കെയാണ് പ്രാക്ടിക്കൽ..' എന്ന് അദ്ദേഹം കുറിക്കുന്നു.
സിനിഫൈല്‍ എന്ന പ്രമുഖ സിനിമ ആസ്വാധകരുടെ ഗ്രൂപ്പിലായിരുന്നു സന്തോഷ് പണ്ഡിറ്റ് കുറിപ്പ് പങ്കുവെച്ചത്. അതേസമയം അദ്ദേഹത്തിന്‍റെ കുറിപ്പിനെ പിന്തുണച്ചും വിമർശിച്ചും നിരവധി ആളുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. 'വീട് വിട്ട് സിനിമ ചെയ്യുക എന്നത് മണ്ടത്തരം ആണ്.. സിനിമ ഒരു ചൂതാട്ടം പോലെ ആണ്.. നമ്മുടെ സിനിമ റിലീസ് ചെയ്യുന്ന സമയം.. കൂടെ ഇറങ്ങുന്ന സിനിമ.. പിന്നെ നടന്മാർ.. ഇതൊക്കെ ഇതിനെ സ്വാധീനിക്കും.'- എന്നാണ് ഒരാള്‍ അഭിപ്രായപ്പെടുന്നത്.

ഒരിക്കലും വീട് വിറ്റ് സിനിമ ചെയ്യാൻ നിക്കാതെ ഇരിക്കുക.,
ആവേശം നല്ലതാണ്. ആഗ്രഹവും.. ലക്ഷ്യവും. കിടപ്പാടാം കളഞ്ഞുള്ള പണിക്കു നിന്നാൽ പിന്നെ നമ്മുടെ ജീവിതം തിരിച്ചു പിടിക്കാൻ.. ഒന്നിനും കഴിയില്ല.. ആരെ കൊണ്ടും ആവില്ല.. ആഗ്രഹം, ലക്ഷ്യം.. നല്ലതാണ്... എന്നാൽ പ്രായോഗികമായി ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്തോഷ് പണ്ഡിറ്റിന്‍റിന്‍റെ കുറിപ്പിന്‍റെ പൂർണ്ണരൂപം ഇങ്ങനെ..
ചെറിയൊരു ഉപദേശം അല്ലാ, അഭിപ്രായം. ശരിയായി തോന്നിയാൽ മാത്രം പ്രയോഗിക്കുക. ആയിരം കണക്കിന് സിനിമ താൽപ്പര്യമുള്ള കഥാ കൃത്തുകൾ, സംവിധായകർ , നടി നടൻമാർ എന്നിവർ നിർമ്മാതാക്കളെ തേടി , അന്വേഷിച്ചു ജീവിതത്തിലെ വിലപിടിച്ച സമയം, പണം, എനർജി നഷ്ടപ്പെടുത്തുക ആണല്ലോ. ഇങ്ങനെ നിർമാതാവിനെ തെരഞ്ഞു ജീവിതം തന്നെ കുളമാക്കിയവർ വരെയുണ്ട് . എൻ്റെ അഭിപ്രായത്തിൽ ഒരു നിർമ്മാതാവിനെ കിട്ടുക എന്നത് പുതിയ ആളുകൾക്ക് വളരെ ബുദ്ധിമുട്ടാണ്.
ഇവിടെ സ്ഥാപിക്കാൻ ഐ തെളിയിച്ച മുൻ കാലങ്ങളിൽ വിജയ ചിത്രങ്ങൾ ഒരുക്കിയ ചില സംവിധായകർക്ക് പോലും നിർമാതാവിനെ കിട്ടുന്നില്ല. പിന്നെ ആണോ, പുതിയ ആളുകളിൽ പ്രതീക്ഷ അർപ്പിച്ചു നിർമാതാവിനെ കിട്ടുക ?
ഇനിയും നിർമാതാവിനെ അന്വേഷിച്ചു സമയം, പണം, എനർജി കളയാതെ നമ്മുടെ കൈയ്യിലെ പണത്തിൻ്റെ ചെറിയ ഷോർട്ട് ഫിലിം എങ്കിലും ചെയ്ത് തെളിയിക്കാൻ ശ്രമിക്കുക. രണ്ടു വീട് സ്വന്തമായി ഉള്ള കൂട്ടുകാർക്ക് ഒരു വീട് മുമ്പ് സന്തോഷ് പണ്ഡിറ്റ് ചെയ്തത് പോലെ സിനിമ ചെയ്യുക. അതൊക്കെയാണ് പ്രാക്ടിക്കൽ..
ചില പുതിയ നിർമ്മാതാക്കൾക്ക് പണം മുടക്കുവാൻ പലപ്പോഴും പുറത്ത് പറയുവാൻ പറ്റുന്നതും, പറ്റാത്തതും ആയ നിരവധി അവസ്ഥകൾ ഉണ്ടാകും. അതൊന്നും പുതുമുഖമായ സംവിധായകർക്ക് ചെയ്ത് കൊടുക്കുവാൻ ആകില്ല. അങ്ങനെയാണ് എത്രയോ സിനിമകൾ പാതി വഴിയിൽ ഉപേക്ഷിക്കപ്പെടുന്നത്..മാത്രമല്ല വലിയൊരു ശതമാനം (90) സിനിമയും പരാജയപ്പെടുന്നു എന്നതും സിനിമയെ ബിസിനസ് ആയി മാത്രം കാണുന്നവർക്ക് പണം നിക്ഷേപിക്കുന്നതിൽ നിന്നും പിറകോട്ട് അടിക്കും. സിനിമ എന്നും സിനിമ ഭ്രാന്തന്മാർക്ക് ഉള്ളതാണ്, ബിസിനസ്സ് കാർക്ക് പറഞ്ഞിട്ടുള്ളതല്ല.
ഇനിയെങ്കിലും സിനിമയെ സീരിയസ് ആയി കണ്ട് സിനിമ മോഹികൾ സ്വന്തം വീട് വിട്ട് , സ്വന്തം പണത്തിന് സിനിമ എടുക്കുക. എന്നിട്ട് സെലിബ്രിറ്റികൾ ആവുക.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications