'സ്‌ക്രീസോഫീനിയ, സിബിൻ കുക്കറെടുത്ത് തലയ്ക്ക് അടിച്ചു, ഇതൊക്കെ അവരുടെ കവറപ്പ്', വെളിപ്പെടുത്തി ആര്യ ബഡായി
ബിഗ് ബോസ് താരങ്ങളും സെലിബ്രിറ്റികളുമായ ആര്യ ബഡായിയും സിബിൻ ബെഞ്ചമിനും അടുത്തിടെയാണ് വിവാഹിതരായത്. വർഷങ്ങളായുളള ഇവരുടെ സുഹൃത്ത് ബന്ധമാണ് വിവാഹത്തിൽ കലാശിച്ചത്. ആര്യ ബിഗ് ബോസ് മലയാളം സീസൺ 1ലേയും സിബിൻ 6ാം സീസണിലേയും മത്സരാർത്ഥികളായിരുന്നു.
ബിഗ് ബോസിൽ വെച്ച് സിബിന് മാനസികാരോഗ്യ പ്രശ്നങ്ങൾക്കുളള മരുന്ന് നിർബന്ധിച്ച് നൽകി എന്ന ആരോപണം വലിയ വിവാദമായിരുന്നു. അന്ന് സിബിന്റെ പ്രൈമറി കോൺടാക്ട് ആയിരുന്നു ആര്യ. ഈ സംഭവത്തിൽ എന്താണ് സത്യാവസ്ഥ എന്ന് ആര്യ ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ്.
ആര്യയുടെ വാക്കുകൾ: ഇപ്പോൾ ബിഗ് ബോസ് കാണാറില്ല. വീട്ടില്‍ വിലക്കാണ്. സിബിന്‍ ആണ് ആ തീരുമാനം എടുത്തത്. അതിനെ പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് ആര്യ പറയുന്നു. വലിയ കോര്‍പറേറ്റുകളോടാണ് നമ്മളുടെ പോരാട്ടം. കേസ് കൊടുക്കുമ്പോള്‍ പലരും വന്ന് ചോദിച്ചു, നിനക്ക് ബോധമില്ലേ, നീ ആരുടെ എതിരെയാണ് കേസ് കൊടുക്കുന്നത് എന്ന്. വളരെ ശരിയാണ്. പക്ഷേ നമ്മള്‍ പറയുന്നത് കള്ളമാണെന്ന് പറയുമ്പോഴാണ് കേസ് കൊടുത്തത്. ഇതൊന്നും എവിടെയും എത്തില്ല എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ്, ആര്യ കൂട്ടിച്ചേര്‍ത്തു.

ബിഗ് ബോസില്‍ പോകുമ്പോള്‍ സിബിന്റെ പ്രൈമറി കോണ്‍ടാക്ട് താന്‍ ആയിരുന്നു. ബിഗ് ബോസിനകത്ത് എന്ത് ആവശ്യം വന്നാലും ആദ്യം ബന്ധപ്പെടുക ഈ പ്രൈമറി കോണ്‍ടാക്ടിനെ ആണ്. ഇങ്ങനെ ഒരു പ്രശ്‌നം അറിയുന്നത് ലൈവില്‍ നടക്കുമ്പോഴാണ്. സിബിനെ വീട്ടിന് പുറത്തേക്ക് എടുക്കുന്നതും ചികിത്സയ്ക്ക് ആണെന്ന് പറഞ്ഞ് മാറ്റുന്നതും.
താന്‍ പഴയ ബിബി മത്സരാര്‍ത്ഥി ആയത് കൊണ്ട് തനിക്ക് അറിയാം ഇങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കും എന്നത്. പക്ഷേ തനിക്ക് കോള്‍ ഒന്നും വന്നിട്ടില്ല. അനിയനാണ് സെക്കന്‍ഡറി കോണ്‍ടാക്ട്. അവനെ വിളിച്ചപ്പോള്‍ അവനും കോള്‍ ഒന്നും വന്നിട്ടില്ല. തങ്ങള്‍ കുറേ നേരം കാത്തിരുന്നു, അങ്ങനെ പിറ്റേ ദിവസം ആയി. എന്നിട്ടും ഒരു വിവരവും കിട്ടുന്നില്ല, സിബിനെ എപിസോഡിലും കാണുന്നില്ല.
അങ്ങനെയാണ് താന്‍ അങ്ങോട്ട് വിളിക്കുന്നത്. പക്ഷേ ആരും ഫോണ്‍ എടുക്കുന്നില്ല. നമുക്ക് അങ്ങോട്ട് വിളിക്കാന്‍ ബിഗ് ബോസിലെ ഒരാളുടെ നമ്പര്‍ തന്നിട്ടുണ്ട്. ആ പെണ്‍കുട്ടി കോള്‍ ഒന്നും എടുക്കുന്നില്ല. ചാനലില്‍ അറിയുന്ന ആളുകളെ വിളിച്ചു. ആരും ഫോണ്‍ എടുക്കുന്നില്ല, ആര്യ പറഞ്ഞു.
കുറച്ച് കഴിഞ്ഞ് ഇവര്‍ എന്നെ തിരിച്ച് വിളിച്ചു. അത് കുറച്ച് ഉയര്‍ന്ന ആളുകളാണ്. സിബിന്റെ അപ്‌ഡേറ്റ്‌സ് അറിയാനാണ് വിളിച്ചത് എന്ന് പറഞ്ഞു. അപ്പോള്‍ പിന്നെ കഥ മാറി. തന്നോട് ചോദിച്ചു സിബിന് സ്‌ക്രീസോഫീനിയയുടെ ഹിസ്റ്ററി ഉണ്ടോ എന്ന്. തനിക്ക് മനസ്സിലായില്ല എന്ന് പറഞ്ഞപ്പോള്‍, സിബിന്‍ കുറച്ച് വയലന്റ് ആണ്, മെന്റല്‍ പ്രശ്‌നം ഉണ്ടോ എന്നൊക്കെ പറഞ്ഞു. തന്റെ അറിവില്‍ ഇല്ലെന്ന് പറഞ്ഞു.
ഇപ്പോള്‍ ഡോക്ടര്‍ നോക്കുന്നുണ്ടെന്നും അത് കഴിഞ്ഞേ ഒരു തീരുമാനം എടുക്കൂ എന്നും പറഞ്ഞു. ഞാന്‍ പാനിക് ആയി. സിബിന്റെ അനിയന്‍ മഹേഷിനെ വിളിച്ചു, പപ്പയേയും മമ്മിയേയും വിളിച്ചു. അതിനിടയ്ക്ക് മറ്റൊരാള്‍ ചാനലില്‍ നിന്ന് വിളിച്ച് സിബിന്‍ കുക്കറെടുത്ത് തലയ്ക്ക് അടിക്കാന്‍ നോക്കുന്നു എന്ന് പറഞ്ഞു. എന്റെ കിളി പോയി.
ഇവര്‍ സിബിനെ ഇറക്കി വിടുന്നതിന് മുന്‍പ് തന്നെ വിളിച്ചു. സിബിനെ തിരിച്ച് ബിഗ് ബോസില്‍ കയറ്റുന്നില്ലെന്നും ഷോയില്‍ നിന്ന് പുറത്തായി എന്നും പറഞ്ഞു. സിബിനെ ഒറ്റയ്ക്ക് വിടാനാകില്ലെന്നും ആരെങ്കിലും വന്ന് സിബിനെ കൂട്ടിക്കൊണ്ട് പോകണം എന്ന് പറഞ്ഞു. ഞാന്‍ തന്നെ വരാം എന്ന് പറഞ്ഞു. ഉച്ച ആയപ്പോള്‍ ചെന്നൈയില്‍ എത്തി. അവരെ വിളിച്ചു, സിബിന്‍ ഉളള സ്ഥലത്തേക്ക് റൂള്‍സ് പ്രകാരം ആര്യയെ കൊണ്ട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഫ്‌ളൈറ്റിന്റെ സമയം ആകുമ്പോള്‍ സിബിനെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ട് വരാം എന്ന് പറഞ്ഞു.
ഭയങ്കര വള്‍നറബിള്‍ ആയിട്ടുളള ഒരു സിബിനെ ആണ് താന്‍ പ്രതീക്ഷിച്ചത്. സുഹൃത്തുക്കളൊക്കെ വിളിച്ച് തന്നോട് ശാന്തമായി അവനോട് സംസാരിക്കണം എന്നൊക്കെ പറയുന്നുണ്ട്. പക്ഷേ അവന്‍ വന്നപ്പോള്‍ കാണുന്നത് വളരെ കൂള്‍ ആയിട്ടാണ്. പ്രതീക്ഷിച്ചതിന്റെ നേരെ ഓപോസിറ്റ് ആയിരുന്നു. ചാടിത്തുള്ളി ഇവിടുന്ന് പോയത് പോലെ തന്നെ തിരിച്ച് വന്നു.
തന്നോട് ചാനലില്‍ നിന്ന് വിളിച്ച് പറഞ്ഞു, മീഡിയയോട് സംസാരിക്കരുത്, സിബിന്‍ വാ തുറക്കാതെ നോക്കണം എന്ന് പറഞ്ഞു. തന്നോട് സ്വാതന്ത്ര്യമുളള ആളുകളാണ്. അത് താന്‍ കേട്ടു. സ്‌ക്രീസോഫീനിയ, കുക്കറെടുത്ത് അടിക്കാന്‍ പോകല്‍ ഇതൊക്കെ അവരുടെ ഒരു കവറപ്പ് ആയിരുന്നു. അവര്‍ക്ക് തെറ്റ് പറ്റിപ്പോയി, പക്ഷേ പരസ്യമായി അത് സമ്മതിക്കാന്‍ പറ്റില്ല. ആ ഷോയുടെ ക്രഡിബിലിറ്റി അടക്കം ചോദ്യം ചെയ്യപ്പെടും.
ഞങ്ങളുടെ സീസണിലും മെഡിക്കല്‍ സഹായം എടുത്തിട്ടുളള ആളുകള്‍ ഉണ്ട്. ആ വീട്ടിനകത്ത് നില്‍ക്കാന്‍ പറ്റുന്നില്ല, പോകണം എന്ന് പറയുമ്പോള്‍ ഇവര്‍ ഒരു ഡോക്ടറെ കൊണ്ട് വന്ന് പരിശോധിപ്പിക്കും. ചിലര്‍ സംസാരിക്കുമ്പോള്‍ ഓകെ ആവും. ചിലര്‍ക്ക് മരുന്ന് കൊടുക്കും. അത് എന്ത് മരുന്നാണ് എന്നൊന്നും നമുക്ക് അറിയില്ലല്ലോ. സീസണ്‍ വണ്ണിലെ ഒരു മത്സാര്‍ത്ഥി സിബിനെ വിളിച്ച് പറഞ്ഞിരുന്നു, മറ്റൊരു മത്സരാര്‍ത്ഥിക്ക് ഇത് പോലെ മരുന്ന് കൊടുത്തിരുന്നു എന്ന്''.












Click it and Unblock the Notifications