Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിയ കൃഷ്ണക്ക് മറുപടിയുമായി 'സീക്രട്ട് ഏജന്റ്'; 'ഇത് പറഞ്ഞതിന് അച്ഛനോട് പറഞ്ഞ് പോലീസിനെ വിട്ടാൽ പ്രശ്നമില്ല

ബിഗ് ബോസ് താരം സിജോയുടെ വിവാഹത്തിനിടെ മറ്റൊരു താരമായ നോറ സിജോയുടെ മുഖത്ത് കേക്ക് തേക്കു്ന്നൊരു വീഡിയോ വൈറലായിരുന്നു. പിന്നാലെ ഈ വീഡിയോ സ്റ്റോറിയാക്കി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ദിയ കൃഷ്ണ രൂക്ഷമായി പ്രതികരിച്ചു. തന്റെ ഭർത്താവിനോടാണ് ഇത് ചെയ്തതെങ്കിൽ ആൾ ബാക്കിയോട് ഉണ്ടാകില്ലെന്നായിരുന്നു ദിയ കുറിച്ചത്. കൂടാതെ യുട്യൂബറായ സായ് കൃഷ്ണയും (സീക്രട്ട് ഏജന്റ് ) ഭാര്യ സ്നേഹയും ചുംബിക്കുന്ന ഒരു വൈറൽ വീഡിയോയ്ക്ക് താഴെ സായിയെ പരിസഹിച്ചും ദിയ കമന്റ് ഇട്ടു. ഇപ്പോഴിതാ ഇതിനെല്ലാം ചുട്ട മറുപടി നൽകുകയാണ് സായ്. സായിയുടെ വാക്കുകള് ഇങ്ങനെ.

'നോറയുടെ പിറന്നാൾ പാർട്ടിക്ക് കേക്കൊക്കെ മുറിച്ച് കഴിഞ്ഞപ്പോൾ വലിയ ഫൺ ആയിരുന്നു. പാർട്ടി കഴിഞ്ഞ് കേക്ക് പരസ്പരം മുഖത്ത് തേക്കലും നോറയെ പൂളിൽ ഇടുകയുമൊക്കെ ചെയ്തിരുന്നു. താൻ റിവഞ്ച് തീർക്കാൻ പോകുന്നുവെന്ന് പറഞ്ഞ് സിജോയുടെ മുഖത്ത് കേക്ക് തേക്കുന്ന റീലൊക്കെ പിന്നീട് നോറ ഇട്ടിരുന്നു. കേക്ക് തേച്ചതൊക്കെ സ്നേഹയോടൊക്കെ ചോദിച്ചതാണ്. അവൾ കയറി വരുന്നത് കണ്ടപ്പോൾ ത്നനെ ഞാൻ പറഞ്ഞിരുന്നു നോറ കേക്ക് തേച്ചേക്കുമെന്ന്. ഫോട്ടോഷൂട്ടും ഇവന്റുമൊക്കെ കഴിഞ്ഞതിന് ശേഷമാണ് ഇത്. ഞങ്ങളുടെ ഇടയിൽ നടന്നൊരു ഫൺ ആണത്. പുറത്ത് നിന്നുള്ളവർക്ക് ഇതൊക്കെ കാണുമ്പോൾ അസാധരണമായി തോന്നാം. കാരണം സിറ്റുവേഷൻ എന്താണെന്ന് ആർക്കും അറിയില്ലല്ലോ.

diya2-

ദിയ ആ വീഡിയോ പങ്കിട്ട് കുറിച്ചത് ഇവർ ആരാണെന്ന് അറിയില്ലെന്നാണ്. ഞങ്ങളെല്ലാവരും ഒറ്റക്ക് വഴിവെട്ടി വന്നവരാണ്. എന്റെ അച്ഛൻ ചൂട്ട് കത്തിച്ച് വഴിവെട്ടി തന്നിട്ടില്ല. ആ ഫ്രെയിമിലുള്ള എല്ലാവരും അങ്ങനെ തന്നെയാണ്. അങ്ങനെയുള്ളവരെ ചിലപ്പോൾ അവർ അറിയണമെന്നില്ല. എന്റെ ഭർത്താവിനോട് ഇങ്ങനെ ചെയ്താൽ അവരെ വെച്ചേക്കില്ലെന്നാണ് പറയുന്നത്. ഭർത്താവിനെ സ്നേഹിക്കുന്ന ഒരാൾ ഇങ്ങനെ പറയുന്നത് തെറ്റല്ല. ഇത് പറയുന്ന ഈ വ്യക്തി, ഞാനും സ്നേഹയും ഫ്രഞ്ച് കിസ് ചെയ്യുന്ന വീഡിയോക്ക് താഴെ കമന്റുമായെത്തി. ഒരാൾ എന്നെ കുള്ളൻ എന്ന് വിളിച്ചെത്തിയ കമന്റിനുള്ള റിപ്ലൈ കമന്റായിരുന്നു അത്. കുള്ളന് എത്തുന്നുമില്ല എന്നതായിരുന്നു ആ കമന്റ്. അതിന് താഴെ ചിരിക്കുന്ന നാല് സ്മൈലിയാണ് അവർ പങ്കിട്ടത്.പ്രോപ്പർ ബോഡി ഷെയിമിങ് ആയിരുന്നു അത്.

ദിയയെ വിമർശിക്കണമെന്ന് തോന്നിയതിന് മാത്രമേ വിമർശിച്ചിട്ടുള്ളൂ, നല്ലത് പറയേണ്ടത് പറയാറുമുണ്ട്. എന്റെ വിമർശനങ്ങൾക്ക് അവർ ഒരുനാൾ ഇതുപോലെ പ്രതികരിക്കുമെന്ന് അറിയാമായിരുന്നു. അവർക്ക് ഒന്നുകിൽ രാഷ്ട്രീയം കാണും, അല്ലെങ്കിൽ എന്നോടുള്ള വ്യക്തിപരമായ വിരോധം ആയിരിക്കും ഇതിന് കാരണം.

പ്രോ പ്രോഗ്രസീവ് ആണെന്ന് സ്വയം അവതരിപ്പിക്കുന്ന വ്യക്തി എന്നെ ബോഡി ഷെയിം ചെയ്യുമ്പോൾ നിങ്ങൾ ശരിക്കുമൊരു റിയൽ വ്യക്തിയാണോ? സ്നേഹ അന്ന് ധരിച്ചത് ഹൈ ഹീൽസായിരുന്നു. ഇനി അല്ലെങ്കിലും പ്രശ്നല്ല. ഞാൻ 125 കിലോ ഉള്ളപ്പോഴാണ് സ്നേഹ എന്നെ സ്നേഹിച്ചത്. പിന്നെ അവൾ എന്നെയെ സ്നേഹിച്ചിട്ടുള്ളൂ, എന്നെ തന്നെ കെട്ടി. പക്ഷെ ഞാൻ അങ്ങനെയല്ല കേട്ടോ.

സ്നേഹ എന്റെ നിറവും നീളവും വണ്ണവും നോക്കീയിട്ടില്ല പ്രണയിച്ചത്.ദിയയുടെ കമന്റ് വളരെ മോശമായിപ്പോയി. എന്തായാലും ഭാവിയിൽ നിങ്ങളുടെ സ്വഭാവം നല്ലതാകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇനി ഇതൊക്കെ പറഞ്ഞതിന്റെ പേരിൽ അനന്തുവിന്റെ വീട്ടിലേക്ക് പോലീസിനെ പറഞ്ഞയച്ചത് പോലെ എന്റെ വീട്ടിലേക്കും പോലീസിനെ വീടാനാണ് പ്ലാനെങ്കിൽ എനിക്ക് യാതൊരു പ്രശ്നവും ഇല്ല. പോലീസ് എനിക്കൊരു വിഷയമല്ല. വിമർശനങ്ങളെ ഇനിയെങ്കിലും സ്വീകരിക്കാൻ പഠിക്കണം. ദയവ് ചെയ്ത് വളരൂ, നിങ്ങളുടെ മോശം മുഖം ഫോളോവേഴ്സിനെ കാണിക്കാതിരിക്കൂ', സായ് കൃഷ്ണ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+