'പിന്നെ വിചാരിച്ചു ഇത്രയും വികൃത മനസുള്ളവർക്ക് എന്തിനുമറുപടി കൊടുക്കണമെന്ന്'; വേദനയോടെ സീമ ജി നായർ
വെള്ളിയാഴ്ചയാണ് നടി കവിയൂർ പൊന്നമ്മ അന്തരിച്ചത്. ശനിയാഴ്ച ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. ഇപ്പോൾ നടി സീമ ജി നായർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ചർച്ചയാവുന്നത്. ശനിയാഴ്ച രാവിലെയാണ് സീമ കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ ദിവസം കവിയൂർ പൊന്നമ്മയ്ക്ക് സീരിയസ്സാണെന്നും പറഞ്ഞ് വന്ന വാർത്തകളുടെ താഴെ വന്ന ഏറിയ പങ്ക് കമന്റും ഹൃദയത്തെ കീറി മുറിക്കുന്നതായിരുന്നുവെന്ന് സീമ പറയുന്നു.
ഇത്രക്കും വൈകൃതമാണോ മലയാളികളുടെ മനസ്സ് എന്ന് ചിന്തിച്ചുപോയെന്നും 79 വയസ്സുള്ള അമ്മയെക്കുറിച്ച് എഴുതിയ വാക്കുകൾ കണ്ടപ്പോൾ തോന്നിയത് അച്ഛനും അമ്മയും ആരെന്നറിയാത്തവർ ആണോ ഇവരെന്നാണ് എന്നും സത്യത്തിൽ അതിന്റെ താഴെ പോയി കമന്റ് ചെയ്യണമെന്ന് തോന്നിയിരുന്നു, പിന്നെ വിചാരിച്ചു എന്തിന് ഇത്രയും വികൃത മനസുള്ളവർക്ക് മറുപടി കൊടുക്കണമെന്ന് എന്നാണെന്നും സീമ കുറിച്ചു.

സീമ പങ്കുവെച്ച കുറിപ്പ്:
നമസ്ക്കാരം, മൂന്ന് ദിവസങ്ങൾക്കു മുന്നേ അറിഞ്ഞിരുന്നു അമ്മക്ക് സീരിയസ് ആണെന്ന് ..ഇന്നലെയോ ,മിനിഞ്ഞാന്നോ ഈ അശുഭ വാർത്ത കേൾക്കുമെന്ന് ഉറപ്പുണ്ടായിരുന്നു .. ഇന്നലെ രാവിലെ എന്റെ ചേച്ചിയോട് സംസാരിക്കുമ്പോൾ ,ചേച്ചി പറഞ്ഞു ഒന്നും സംഭവിക്കില്ല 'അമ്മ തിരിച്ചു വരുമെന്ന് .. ഞാൻ പറഞ്ഞു ആ പ്രതീക്ഷകൾ എങ്ങും നിന്നും കിട്ടുന്നില്ല എന്ന് ..
ഞാൻ ചെന്നൈയിൽ ആയിരുന്നു ..ഒരു നോക്ക് കാണാൻ പറ്റാതെ വരുമൊന്നു തോന്നിയിരുന്നു..ഇപ്പോൾ ഞാൻ ചെന്നൈ എയർപോർട്ടിൽ ആണ് .8 മണിക്കുള്ള ഫ്ലൈറ്റിൽ കൊച്ചിക്കു വരുന്നു ..ഒരു നോക്ക് കാണണം. ഒരു കാര്യം കൂടി എഴുതാൻ ഉണ്ട് ..കഴിഞ്ഞ ദിവസം അമ്മക്ക് സീരിയസ്സാണെന്നും പറഞ്ഞു വന്ന വാർത്തകളുടെ താഴെ വന്ന ഏറിയ പങ്ക് കമന്റും ഹൃദയത്തെ കീറി മുറിക്കുന്നതായിരുന്നു ..
അത്രക്കും മോശപ്പെട്ട കമന്റുകൾ.. ഇത്രക്കും വൈകൃതമാണോ മലയാളികളുടെ മനസ്സ് എന്ന് ചിന്തിച്ചുപോയി ..79 വയസ്സുള്ള അമ്മയെക്കുറിച്ചു എഴുതിയ വാക്കുകൾ കണ്ടപ്പോൾ ,തോന്നിയത് അച്ഛനും ,അമ്മയും ആരെന്നറിയാത്തവർ ആണോ ഇവരെന്ന് ..???സത്യത്തിൽ അതിന്റെ താഴെ പോയി കമന്റ് ചെയ്യണമെന്ന് തോന്നിയിരുന്നു..പിന്നെ വിചാരിച്ചു എന്തിന് ??? ഇത്രയും വികൃത മനസുള്ളവർക്കു എന്തിനു മറുപടി കൊടുക്കണമെന്ന് ..
അമ്മ ചെയ്തു വെച്ച് പോയ ആയിരത്തിലധികം കഥാപാത്രങ്ങൾ അത് ഞങ്ങളുടെ മനസ്സിൽ എന്നുമുണ്ടാവും ..ഒരു വേദന മാത്രം ..കഴിഞ്ഞ കുറേ ദിവസങ്ങളായി കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു ..അത് നടന്നില്ല ..എല്ലാരോടും പറയാനുള്ള ഒരു കാര്യം ഉണ്ട് ..നമ്മുടെ മനസ്സിൽ എന്തെങ്കിലും ഒരു കാര്യം തോന്നിയാൽ ..അത് നടത്താൻ പറ്റുന്നത് ആണേൽ നടത്തിയേക്കണം ..അതിനു സമയമോ ,ദിവസമോ നോക്കരുത് , നോക്കിയാൽ ഉണങ്ങാത്ത മുറിവായി അതവിടെ കിടക്കും












Click it and Unblock the Notifications