Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാരുവിന്റെ വിടപറയൽ അത്ര പെട്ടെന്നുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല; ഓർമ്മകളിൽ വിങ്ങി സീമ ജി നായർ

കുടുംബ പ്രേക്ഷകർക്ക് പരിചിതയാണ് ശരണ്യ ശശി. നിരവധി സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്. 2021 ൽ ആണ് ശരണ്യ ട്യൂമർ ബാധിച്ച് മരണപ്പെട്ടുന്നത്. ശരണ്യയുടെ വിഷമഘട്ടത്തിലൊക്കെ കൂടെയുണ്ടായിരുന്ന ആളാണ് സീമ ജി നായർ. ശരണ്യയുമായി ഏറെ ആത്മബന്ധം ഉള്ള വ്യക്തികൂടിയാണ് സീമ. ഇപ്പോൾ ശരണ്യയുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സീമ.

എന്റെ പ്രിയപ്പെട്ട നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെ പിറന്നാൾ ആണിന്ന് എന്ന് പറഞ്ഞുകൊണ്ടാണ് സീമയുടെ കുറിപ്പ് തുടങ്ങുന്നത്. ശരണ്യ സ്വർഗത്തിൽ ആഘോഷത്തിരക്കിൽ ആയിരിക്കുമെന്നും ഭൂമിയിൽ അവളുടെ അവസാന പിറന്നാൾ താനും, ശരണ്യയുടെ അമ്മയും മത്സരിച്ചാഘോഷിച്ചുവെന്നും സീമ പറയുന്നു. ശരണ്യയുടെ വിടപറയൽ അത്ര പെട്ടെന്നുണ്ടാകുമെന്ന് തങ്ങൾ പ്രതീക്ഷിച്ചില്ലെന്നും സീമ ഫേസ്ബുക്കിൽ കുറിച്ചു. എന്റെ ജീവിതത്തിൽ 24 മണിക്കൂറും നീയും നിന്റെ ഓർമകളും ആണ്... എങ്ങനെ കറങ്ങി ചുറ്റി വന്നാലും നിന്നിലേ അതവസാനിക്കൂവെന്നും സീമ കുറിച്ചു.

seema

ഫേസ്ബുക്ക് കുറിപ്പ്:

എന്റെ പ്രിയപ്പെട്ട നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെ പിറന്നാൾ ആണിന്നു.. അവൾ സ്വർഗത്തിൽ ആഘോഷത്തിരക്കിൽ ആയിരിക്കും.. ഭൂമിയിൽ അവളുടെ അവസാന പിറന്നാൾ ഞാനും, അവളുടെ അമ്മയും മത്സരിച്ചാഘോഷിച്ചു.. ശാരുവിന്റെ വിടപറയൽ അത്ര പെട്ടെന്നുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല.. ദേവുവിനെ കൊണ്ട് സ്പെഷ്യൽ കേക്കുണ്ടാക്കി അതും കൊണ്ട് ഞങ്ങൾ എല്ലാരും കൂടി തിരുവനന്തപുരത്തിനു പോയി,

ഒരു രാജകുമാരിയെ പോലുള്ള കേക്ക്.. ദേവു അന്ന് ശാരുനു വേണ്ടി ഉണ്ടാക്കിയ കേക്ക് ആണ് രണ്ടാമത്തെ ഫോട്ടോയിൽ... അതി മനോഹരം ആയിരുന്നു ആ കേക്ക്... അവളെ രാജകുമാരിയെ പോലെ ഒരുക്കി ആയിരുന്നു ആ കേക്ക് കട്ടിങ്.. എന്റെ ജീവിതത്തിൽ 24 മണിക്കൂറും നീയും നിന്റെ ഓർമകളും ആണ്... എങ്ങനെ കറങ്ങി ചുറ്റി വന്നാലും നിന്നിലേ അതവസാനിക്കൂ...

മാർച്ച് 13 ന് ആറ്റുകാൽ പൊങ്കാല ആയിരുന്നു.. പണ്ട് നമ്മൾ പൊങ്കാല ഇട്ട അതെ സ്ഥലത്താണ്‌ ഈ തവണയും പൊങ്കാല ഇട്ടത്.. പൊങ്കാലയും നിന്റെ പിറന്നാളും അടുത്തടുത്ത ദിവസങ്ങളിൽ ആണ് വന്നത്.. ആരെവിടെ കണ്ടാലും ആദ്യം എന്നോട് ചോദിക്കുന്നതു നിന്നെയാണ്, സുഖമായി ഇരിക്കുന്നുവെന്നു ഞാൻ പറയട്ടെ... അങ്ങനെ പറയാം അല്ലെ മുത്തേ 💖💖 അപ്പോൾ MANY
MANY HAPPY RETURNS OF THE DAY 💖💖

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+