'ടോർച്ചറിന്റെ അങ്ങേയറ്റം എത്തിയപ്പോഴാണ് ആ സീരിയലിൽ നിന്ന് ഞാൻ പിന്മാറിയത്'; തുറന്നുപറഞ്ഞ് അനൂപ് കൃഷ്ണൻ
സീതാ കല്യാണം എന്ന് സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ നടനാണ് അനൂപ് കൃഷ്ണൻ. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 3ലുടെയും താരം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ സീതാകല്യാണത്തിൽ നിന്നും പിന്മാറാനുള്ള കാരണത്തെക്കുറിച്ച് പറയുകയാണ് താരം. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. സീരിയിൽ എപ്പോഴെങ്കിലും തെറ്റായ തിരഞ്ഞെടുപ്പ് ആയിരുന്നോ എന്ന് ചോദ്യത്തിനാണ് അനൂപ് മറുപടി പറയുന്നത്.
' ഞാൻ ചെയ്തിട്ടുള്ള ഒന്നും തെറ്റായി തോന്നിയിട്ടില്ല. ബിഗ് ബോസിന്റെ കാര്യവും എന്നോട് ഇങ്ങനെ ചോദിക്കാറുണ്ട്. സീതാകല്യാണം എന്ന സീരിയലിൽ കല്യാൺ എന്ന കഥാപാത്രം ചെയ്യുന്നതിന് മുമ്പ് എട്ടോ ഒൻപതോ സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഇഷ്ടി എന്ന് പറയുന്ന ഇന്ത്യൻ പനോരമയുടെ റെക്കഗനിഷൻ കിട്ടിയ സിനിമയിൽ ലീഡ് കഥാപാത്രങ്ങളിൽ ഒന്ന് ചെയ്യാൻ പറ്റി.
dd

എസ് പി ബിയെ പോലുള്ള വലി കലാകരന്മാർ വന്നുപോയ ഇവന്റിന്റെ ഭാഗമായിട്ടുള്ള ആളാണ്. അങ്ങനെ ചെയ്യാനുള്ള അവസരം കിട്ടിയിട്ടും ഞാൻ വന്ന് സീതാകല്യാണം എന്ന സീരിയൽ ചെയ്ത ശേഷമാണ് എന്റെ മുഖം മലയാളത്തിൽ ഉള്ള കുറെ ആൾക്കാർ ഈ പയ്യൻ ഇന്ന ആളാണ് എന്ന് മനസ്സിലാവുന്നത്.
അത് വഴിയാണ് എനിക്ക് മറ്റ് അവസരങ്ങൾ വന്നത്. സീരിയൽ ഞാൻ പൂർത്തിയാക്കാതെയാണ് അതിൽ നിന്ന് പോരുന്നത്. അത് എനിക്ക് ആ പ്രൊഡക്ഷനുമായിട്ടുള്ള പ്രശ്‌നങ്ങൾ മൂലം പോന്നതാണ്. കുറെ പെന്റിംഗ് വരികയും അവരുമായിട്ടുള്ള ഡീലിംഗ്‌സ് ഭയങ്കരമായി മോശമായി എന്റെ നിലനിൽപ്പിനെ ബാധിക്കുന്ന അവസ്ഥ വന്നപ്പോഴാണ് പിന്മാറുന്നത്.
ടോർച്ചറിന്റെ അങ്ങേയറ്റം എത്തിയപ്പോൾ ഞാൻ പിന്മാറിയതാണ്. പക്ഷേ ഒരു സ്ഥലത്തും ഞാൻ പരാതി പറഞ്ഞിട്ടില്ല. അവിടെ നിന്നാൽ എന്നെ ബാധിക്കുമെന്ന് തോന്നുന്ന നിമിഷത്തിൽ ഞാൻ പിന്മാറയതാണ്. അപ്പോഴും അപ്പുറത്ത് മറ്റൊരു അവസരം ലഭിച്ചു. സ്റ്റാർ സിംഗറിൽ ആങ്കറിങ്ങിൽ സ്ഥാനം കിട്ടി.
അത് കഴിഞ്ഞ് ബിഗ് ലബോസ് എന്ന വലിയൊകു പ്ലാറ്റഫോം കിട്ടി. സീതാകല്യാണത്തിലെ കല്യാൺ എന്ന ടൈറ്റിൽ കഥാപാത്രം മാറി. അതേ സമയം ഇപ്പുറത്ത് എനിക്ക് വേറെ അവസരങ്ങൾ കിട്ടിത്തുടങ്ങി. എന്റെ വഴിശരായിണ് എന്ന് തോന്നി. സീരിയൽ ചെയ്തത് തെറ്റായ തീരുമാനമാണെന്ന് അന്നും ഇന്നും തോന്നിയിട്ടില്ല.
ആ ഒരു നിമിഷത്തിൽ ഞാൻ ടോർച്ചർ ചെയ്യപ്പെടുന്നു, വിഷമിക്കെപ്പെടുന്നു, ഇനിയും പോയാൽ എന്നെ അത് ബാധിക്കും, എന്റെ കുടുംബത്തെ ബാധിക്കും എന്ന തോന്നൽ വന്നപ്പോൾ ഞാൻ പിന്മാറിയതാണ്. അത് സംഭവിച്ചിട്ടിപ്പോൾ നാല് വർഷത്തിൽ കൂടി ആയെന്ന് തോന്നുന്നു. ഞാൻ എവിടെയും പരാതി പറഞ്ഞിട്ടില്ല. അത് അങ്ങനെ പറഞ്ഞിട്ടും കാര്യമില്ല, കുറച്ച് സമയം മാത്രമുള്ള കണ്ടന്റ് മാത്രമായി നിലനിൽക്കും അതിന്റെ കാര്യമില്ല. അന്ന് എടുത്ത് തീരുമാനം നല്ലതായിരുന്നുവെന്നും അനൂപ് പറഞ്ഞു..












Click it and Unblock the Notifications