'അമ്മച്ചി എപ്പോഴും പറയുന്ന ഒരു വാക്കുണ്ട്'; വികാരഭരിതനായി സീരിയൽ നടൻ ദാവീദ് ജോൺ
കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ദാവീദ് ജോൺ. നായകനായും വില്ലനായും സഹനടനായുമൊക്കെ അഭിനയിച്ച് കഴിവ് തെളിയിച്ച വ്യക്തിയാണ് ദാവീദ് ജോൺ. അമ്മയറിയാതെ എന്ന സീരിയലിലെ ടോണിയും പ്രിയപ്പെട്ടവളിലെ റോയിയും മിസിസ് ഹിറ്റ്ലറിലെ അവിനാശുമൊക്കെ ദാവീദ് മനോഹരമാക്കിയ ചില കഥാപാത്രങ്ങളാണ്. ദാവീദ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറൽ ആവുന്നത്.
അമ്മയെക്കുറിച്ചാണ് ദാവീദ് കുറിച്ചിരിക്കുന്നത്. അമ്മ ഭൂമിയിൽ നിന്ന് യാത്രയായിട്ട് രണ്ട് വർഷം തികയുകയാണെന്ന് ദാവീദ് കുറിച്ചു. എല്ലാ മക്കൾക്കും ഒരു അന്ധ വിശ്വാസമുണ്ട് നമ്മൾ മരിക്കുന്ന വരെ നമ്മുടെ മാതാ പിതാക്കൾ നമ്മുടെ കൂടെ ഉണ്ടാവുമെന്ന്, അവർ നമ്മളെ വിട്ടു എപ്പോൾ പോയാലും അത് ഒരുപാട് നേരത്തെ ആയിപ്പോയില്ലേ എന്ന് നമുക്കു തോന്നും കാരണം നമ്മുടെ മനസ്സിൽ നമ്മുടെ അവസാനം വരെ അവര് കൂടെ ഉണ്ടാവണം എന്ന ആഗ്രഹം, വിശ്വാസം നമ്മൾ അറിയാതെ ഉണ്ട്, എന്നാണ് ദാവീദ് കുറിച്ചത്.

ദാവീദ് പങ്കുവെച്ച കുറിപ്പ്:
മാർച്ച് 4,
എന്റെ അമ്മച്ചി ഈ ഭൂമിയിൽ നിന്ന് യാത്രയായിട്ട് 2 വർഷം തികയുന്നു, എല്ലാ നല്ല അമ്മമാരെയും പോലെ സ്വന്തം ഇഷ്ടങ്ങളെ മാറ്റിവെച്ചു, സ്വന്തം സുഖങ്ങളെ മാറ്റി വെച്ച്, സ്വന്തം ആഗ്രഹങ്ങളെ മാറ്റിവെച്ചു.. എന്റെ വീട്, എന്റെ വീടിനു, എന്റെ കുടുംബത്തിലേക്ക് എന്ന് മാത്രം ചിന്തിച്ചിരുന്ന വീട്ടമ്മ, എത്ര ജോലി ചെയ്യാനും മടിയില്ലാത്ത എന്റെ അമ്മച്ചി..
നമ്മുടെ ജോലി നന്നായി ചെയ്യുക എന്ന് എന്നെ പഠിപ്പിച്ച അമ്മച്ചി, പ്രായമുള്ളവരെ ബഹുമാനിക്കാനും, പ്രാർത്ഥിക്കാനും, വരവിനു അനുസരിച്ചു ജീവിക്കാനും എന്നെ പഠിപ്പിച്ച അമ്മച്ചി,... എല്ലാ മക്കൾക്കും ഒരു അന്ധ വിശ്വാസമുണ്ട് നമ്മള് മരിക്കുന്ന വരെ നമ്മുടെ മാതാ പിതാക്കൾ നമ്മുടെ കൂടെ ഉണ്ടാവുമെന്ന്, അവർ നമ്മളെ വിട്ടു എപ്പോ പോയാലും അത് ഒരുപാട് നേരത്തെ ആയിപ്പോയില്ലേ എന്ന് നമുക്കു തോന്നും കാരണം നമ്മുടെ മനസ്സിൽ നമ്മുടെ അവസാനം വരെ അവര് കൂടെ ഉണ്ടാവണം എന്ന ആഗ്രഹം, വിശ്വാസം നമ്മൾ അറിയാതെ ഉണ്ട്.......
അവനെ വിട്ടു ഞാൻ എവിടെയും പോകില്ല, എന്നെ വിട്ടു അവനും എങ്ങും പോകാൻ ഞാൻ സമ്മതിക്കുകയുമില്ലെന്നു..... ഇപ്പോഴും അമ്മച്ചി എന്റെ കൂടെയുണ്ട്.. എന്നോടൊപ്പം.... I












Click it and Unblock the Notifications