Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോൻ ജനിച്ച് കഴിഞ്ഞയുടൻ 10-16 ദിവസം വെന്റിലേറ്ററിൽ ആയിരുന്നു'; ഒന്നര വർഷത്തെ ബ്രേക്കിനെക്കുറിച്ച് ദീപൻ

ബി​ഗ്ബോസ് മലയാളം സീസൺ 1 ലെ മത്സരാർത്ഥിയായിരുന്നു ദീപൻ മുരളി. ബി​ഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു ദീപൻ. നിരവധി സീരിയലുകളിൽ ദീപൻ അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് ഒരു ബ്രേക്ക് എടുത്തിരുന്നുവെങ്കിലും ഇപ്പോൾ സീരിയലുകളിൽ സജീവമാണ് താരം.

എന്തുകൊണ്ടാണ് കുറച്ച് കാലം താൻ സീരിയലിൽ നിന്ന് മാറിനിന്നത് എന്ന് തുറന്നുപറയുകയാണ് ദീപൻ. മൂവി വേൾഡ് മീഡിയയോടാണ് ദീപൻ മനസ്സുതുറന്നത്. മോൻ ജനിച്ച സമയത്താണ് ബ്രേക്ക് എടുത്തിരുന്നതെന്നും ആ സമയത്ത് കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും ദീപൻ പറയുന്നു. 13 വർഷത്തിനിടയിൽ ആദ്യമായിട്ടായിരുന്നു താൻ ബ്രേക്ക് എടുത്തതെന്നും ദീപൻ പറയുന്നു.

Deepan

തൂവൽ സ്പർശത്തിന് ശേഷം ഞാൻ ഒന്നര വർഷം വർക്ക് ചെയ്തില്ല. ഒന്നരവർഷം ഗ്യാപ്പ് ഉണ്ടായിരുന്നു. എനിക്ക് മോൻ ജനിച്ച സമയമായിരുന്നു. എനിക്ക് ഒരുപാട് കാര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. മോൻ ജനിച്ച് കഴിഞ്ഞയുടൻ ഒരു കോംപ്ലിക്കേറ്റഡ് സിറ്റുവേഷനിലേക്ക് പോയി. അവൻ പത്തുപതിനാറ് ദിവസം വെന്റിലേറ്ററിൽ ആയിരുന്നു. മൊത്തത്തിൽ അത് ഫാമിലിയെ ബാധിച്ചു. മോൻ ഓകെയായി. വളരെ വൈകിയാണ് പേരിടൽ ചടങ്ങൊക്കെ നടത്തിയത്.

അതൊക്കെ കഴിഞ്ഞ് ഞങ്ങൾ ഓക്കെയായാണ് തിരിച്ചുവന്നത്. 13 വർഷത്തിനിടയിൽ ഒന്നരവർഷം ആദ്യമായാണ് ബ്രേക്ക് എടുക്കുന്നത്. ആ സമയത്ത് മെന്റലി ഡൗൺ ആയിരുന്നു ഞാൻ. ഞാൻ ഓക്കെയായിട്ടെ വർക്ക് എടുക്കുകയുള്ളൂവെന്ന് ഭാര്യയോട് പറഞ്ഞിരുന്നു, ഭാര്യ വളരെ സപ്പോർട്ടീവ് ആയിരുന്നു' അദ്ദേഹം പറഞ്ഞു. ഒന്നരവർഷം ഗ്യാപ്പ് എടുത്തപ്പോൾ നമ്മളെ ആൾക്കാർ മറക്കും പിന്നീട് വീണ്ടും നോക്കിയ ശേഷമൊക്കൊയായിരിക്കും വിളിക്കുക എന്നാണ് കരുതിയിരുന്നത്.

ഫ്‌ളവേഴ്‌സിൽ ഫൈസൽ ഇക്കയുടെ പ്രൊജക്റ്റ് ചെയ്തപ്പോൾ ഒരുപാട് വർക്ക് വന്നു. 13 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു മാസം 3 വർക്ക് എടുത്തതെന്നും ഡേറ്റ് ഇഷ്യു വന്നത് കൊണ്ടാണ് കഥാനായിക വിട്ടതെന്നും ദീപൻ പറയുന്നു. ഇപ്പോൾ സാന്ത്വനം 2 ൽ അഭിനയിക്കുകയാണ് ദീപൻ. നിറക്കൂട്ട്, ഇവൾ യമുന, പരിണയം, സീത എന്നി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

2018 ൽ ആണ് ദീപന്റെയും മായയുടെയും വിവാഹം കഴിഞ്ഞത്. 2019 ൽ ആണ് ദീപന് ആ​ദ്യത്തെ മകൾ ജനിച്ചത്. 2022 ൽ ആണ് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ബി​ഗ് ബോസിൽ വെച്ച് ഭാര്യ മായയുടെ പിന്തുണയെ പറ്റി ദീപൻ പറഞ്ഞിട്ടുണ്ട്. സീത സീരയലിൽ അഭിനിയച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ബി ബിയിലേക്ക് പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+