കിഷോർ എവിടെ പോയി, ഇപ്പോൾ അഭിനയിക്കുന്നത് ഒരു സീരിയലിൽ മാത്രം; എന്താണ് സംഭവിച്ചത്, താരം പറയുന്നു
കുടുംബ പ്രേക്ഷകർക്ക് സുപരിചിതനാണ് കിഷോർ പീതാംബരൻ. സീരിയലുകളിൽ നിറഞ്ഞ് നിന്നൊരു സമയം ഉണ്ടായിരുന്നു. നായകനായും വില്ലനായുമൊക്കെ കിഷോർ സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ പഴയപോലെ ഒരുപാട് സീരിയലുകളിലൊന്നും അദ്ദേഹം അഭിനയിക്കുന്നില്ല. ചില ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ്. കാഴ്ച മങ്ങുന്നുണ്ട്. അതുകൊണ്ട് അഭിനയിക്കാൻ പരിമിധി ഉണ്ട്. തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കിഷോർ തുറന്നുപറയുകയാണ്. വനിതയോടാണ് കിഷോർ മനസ്സുതുറന്നത്.
കുടുംബത്തിൽ പ്രമേഹം പാരമ്പര്യമായിട്ട് ഉണ്ടെന്നാണ് കിഷോർ പറയുന്നത്. അച്ഛൻ വോളിബോൾ ദേശീയ കളിക്കാരനായിരുന്നു. ചേട്ടൻ യൂണിവേഴ്സിറ്റി പ്ലേയറായിരുന്നു. അമേച്വർ നാടകം കളിക്കുന്ന സമയത്തും താൻ വോളിബോളിന് വാടക കളിക്കാരനായി പോയിരുന്നുവെന്ന് കിഷോർ പറയുന്നു. കളരി ശീലിക്കുകയും പഠിക്കുകയും ചെയ്തിരുന്നു. പിന്നീട് അഭിനയ രംഗത്ത് സ്ഥിരമായി. ഇതോടെ ചിട്ടയായ വ്യായാമം പെട്ടെന്ന് നിർത്തിയെന്നും ഇതോടെ പ്രമേഹം കൂടിയെന്നും താരം പറയുന്നു. കരളിനെയാണ് ബാധിച്ചിരുന്നതെന്നും പറഞ്ഞു.

ആദ്യ കാലത്ത് അതാണെന്ന് കരുതിയായിരുന്നു ചികിത്സയ്ക്ക് പോയത്. ഏതാണ്ട് മൂന്നര വർഷത്തോളം കിടപ്പിലായിരുന്നു. എന്നാൽ പ്രശ്നം കരളിനല്ലായിരുന്നു. തലച്ചോറിലെ ഒരു സിസ്റ്റായിരുന്നു തന്നെ അവശനാക്കിയതെന്നാണ് കിഷോർ പറയുന്നത്. അത് പിറ്റിയൂട്ടറി ഗ്രന്ഥി നിറഞ്ഞുപുറത്തേക്ക് വന്ന് കണ്ണിനെ ബാധിക്കുന്ന തരത്തിലായിരുന്നുവെന്ന് കിഷോർ പറഞ്ഞു.
റത്കേയ്സ് ക്ലെഫ്റ്റ് എന്ന ക്യാൻസർ ആയി മാറാത്ത തരം സിസ്റ്റാണിതെന്നും കിഷോർ പറഞ്ഞു. കരളിനും പ്രശ്നം ഉള്ളത് കൊണ്ട് സർജറി ചെയ്യുന്നത് അപകടസാധ്യത കൂടുതലാണെന്നും കിഷോർ പറഞ്ഞു. ഇപ്പോൾ മൂന്ന് മാസം കൂടുമ്പോൾ കാഴ്ച പരിശോധിക്കുന്നുണ്ട്. മരുന്ന് കഴിക്കുന്നുണ്ടെന്നും കിഷോർ പറയുന്നു. സ്റ്റിറോയ്ഡ് അടക്കമുള്ള മരുന്നുകൾ കഴിക്കാറുണ്ട്. ഇൻസുലിനെടുക്കുന്നുണ്ട്. കൈകാലിനൊക്കെ നീര് വരും. കൃത്യ സമയത്ത് മരുന്നും വിശ്രമവും വേണമെന്നും താരം പറയുന്നു.
വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് തന്നെ ഒരു മണിക്കൂർ യാത്രയുണ്ടെന്നും പല ഷൂട്ടും രാത്രി വരെ നീളുന്നത് കാരണം തനിക്ക് ഇപ്പോൾ അവസരങ്ങൾ കുറവാണെന്നും കിഷോർ പറയുന്നു. ഒരു ദിവസം ഒന്നര എപ്പിസോഡെങ്കിലും എടുത്തില്ലെങ്കിൽ സീരിയലെടുക്കുന്നവർക്കും മുതലാവില്ല.
അതിനാൽ അധികം സ്ക്രീനിനിലില്ലാത്ത കഥാപാത്രങ്ങളാണ് തനിക്ക് ലഭിക്കുന്നതെന്നും മാസത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രമെ ഷൂട്ട് ഉണ്ടാകൂവെന്നും ഇപ്പോൾ ഒരു സീരിയലിൽ മാത്രമാണ് അഭനിയ്ക്കുന്നതെന്നും കിഷോർ പറയുന്നു. ആളുകളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രം സിനിമയിൽ ചെയ്യണമെന്നാണ് കിഷോറിന്റെ ആഗ്രഹം. ഭാര്യയും രണ്ട് മക്കളുമാണ് കിഷോറിനുള്ളത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications