'അഹങ്കാരം, പത്തുപേര് ശ്രദ്ധിക്കുമെന്ന് വെച്ച് തന്നെയാണ്'; ബിന്നിക്കെതിരെ വിമർശനം, മറുപടിയുമായി നൂബിൻ
ഏഷ്യാനെറ്റി ഹിറ്റ് പരമ്പരായ ഗീതാഗോവിന്ദത്തിലെ നായികയാണ് ബിന്നി സെബാസ്റ്റ്യൻ. സീരിയിൽ താരം നൂബീനാണ് ബിന്നിയുടെ ഭർത്താവ്. കഴിഞ്ഞദിവസം ബിന്നിയും നൂബീനും സദ്യ കഴിക്കുന്ന ഒരു വീഡിയോ വൈറൽ ആയിരുന്നു ഇതിന് പിന്നാലെ ബിന്നിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇപ്പോൾ ബിന്നിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നൂബിനും ബിന്നിയും. യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ് താരങ്ങൾ വിമർശനങ്ങൾക്ക് മറുപടി നൽകിയത്.
കഴിഞ്ഞ ദിവസം സുഹൃത്തും നടിയുമായ ജോഷിനയുടെ എൻഗേജ്മെന്റിൽ പങ്കെടുത്തപ്പോൾ ബിന്നി സ്പൂൺ ഉപയോഗിച്ച് ഭക്ഷണം കഴിച്ചതാണ് വിമർശനത്തിന് കാരണമായത്. വീഡിയോയ്ക്ക് താഴെ ബിന്നിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നു.

'' എന്ത് സ്പൂൺ ഉണ്ടെങ്കിലും അതു എടുത്തു ഉപയോഗിക്കാൻ കൈ വേണമല്ലോ, കൈ ഇല്ലെങ്കിൽ ജീവിതം ഇല്ല അതു മറക്കണ്ട, സായിപ്പ് കേരളത്തിൽ എത്തിയാൽ കൈകൊണ്ടാണ് കഴിക്കുന്നത് 'അപ്പോഴാണ് മല്ലു മദാമ്മയുടെ ഒരു ഷോ. അതുമല്ല സ്പൂൺ കൊണ്ടു കഴിച്ചാൽ ഇല പെട്ടെന്ന് കിറി പോകും, ഇത് ഓവർ ആയിട്ടുണ്ട് അഹങ്കാരം 10 പേര് ശ്രദ്ധിക്കും എന്ന് വെച്ച് തന്നെയാണ് ഈ അഹങ്കാരം കാണിച്ചത്.
ഇതൊക്കെ കാണുമ്പോൾ ആ ഗീതാഗോവിന്ദം സീരിയലും കൂടെ വെറുക്കും, വീട്ടീന്ന് കൊണ്ടുവന്നായിരിക്കും സ്പൂൺ ഇത്രയും പേരെ മുൻപിൽ ഇരുന്ന് ആഹാരം കഴിക്കുമ്പോൾ ഇങ്ങനെ കാണിക്കുന്നത് ഒരു തൊലിക്കട്ടി തന്നെയാണ് അപാരം. ഒരു സീരിയലിൽ തല കാണിച്ചാൽ പിന്നെ സാധാരണ ശൈലികളെല്ലാ മറക്കും പൊതു വേദികളിൽ ഇതുപോലുള്ള ഷോകൾ. കയ്യിൽ നഖം വച്ചത്കൊണ്ടാണെന്ന് മനസ്സിലായി.. എന്നാലും ഓരോ ഭക്ഷണവും കഴിക്കേണ്ട രീതിയിൽ കഴിച്ചാലെ അതിന്റെ സ്വാദ് കിട്ടത്തുള്ളൂ... എന്നിങ്ങനെ പോകുന്നു കമന്റ്. ഇതിനുള്ള വിശദീകരണമാണ് നൂബീൻ വീഡിയോയിൽ പറയുന്നത്.
'' ബിന്നി ഒരു വീഡിയോ ഷൂട്ടിന് വേണ്ടി നെയിൽ ആർട്ട് ചെയ്തിരിക്കുകയായിരുന്നു. അതിൽ മഞ്ഞൾപ്പൊടിയോ മറ്റ് മസാലകളോ പറ്റിയാൽ നിറം മാറും. സദ്യ കഴിക്കുമ്പോൾ സ്വാഭാവികമായും കൈ കൊണ്ട് കുഴച്ചൊക്കെ കഴിക്കണം. നെയിൽ ആർട് ചെയ്തതിനാലും അത് പോകാതിരിക്കാനുമാണ് ബിന്നി സ്പൂൺ കൊണ്ട് കഴിച്ചത്. അല്ലാതെ ജാഡ കൊണ്ടല്ല. അത് ചിലർ വീഡിയോ എടുത്ത് നെഗറ്റീവ് ആയ രീതിയിലൊക്കെ പ്രചരിപ്പിക്കുന്നത് മോശമാണ്. ഞങ്ങളുടെ കാര്യം മാത്രമല്ല പറയുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇങ്ങനെ വീഡിയോ പ്രചരിപ്പിക്കുന്നത് മോശമാണ്, നൂബിൻ പറഞ്ഞു.
സോഷ്യൽ മീഡിയ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരുപാട് പേരുണ്ടെന്നും അത് ഓരോരുത്തരുടെയും ചോയ്സ് ആണെന്നും നൂബിനും ബിന്നിയും പറയുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് വീട് പണിതവരും സ്വന്തമായി വാഹനം വാങ്ങിയവരും ഒരുപാട് പേരുണ്ട്. കുറ്റം പറയുന്നവർ അത് ചെയ്ത് കൊണ്ടേയിരിക്കും താരം പറയുന്നു..












Click it and Unblock the Notifications