സീരിയല്‍ നടന്‍ രാഹുലിനെ മറ്റൊരു സ്ത്രീയോടൊപ്പം ബെഡ്റൂമില്‍ നിന്നും പിടികൂടി ഭാര്യ: താരം ഒളിവില്‍
ചെന്നൈ: സിനിമാ-സീരിയല്‍ നടന്‍ രാഹുല്‍ രവിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ രംഗത്ത്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചെന്നൈ പൊലീസ് നടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ശാരീരികമായി ഉപദ്രവിക്കുന്നു എന്നത് അടക്കമുള്ള ആരോപണങ്ങളാണ് ഭാര്യ ലക്ഷ്മി നായർ പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതിയിലുള്ളത്. കേസ് രജിസ്റ്റർ് ചെയ്തതിന് പിന്നാലെ നടന്‍ ഒളിവില്‍ പോയി. ഇദ്ദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിക്കുന്നു.
മറ്റൊരു സ്ത്രീയോടൊത്ത് രാഹുലിനെ സ്വന്തം അപ്പാർട്മെന്റിൽ നിന്ന് ലക്ഷ്മി പിടികൂടിയതായും എഫ് ഐ ആറിലുണ്ട്. ഉദയ ടിവി, സൺ ടിവി നെറ്റ്‌വർക്കുകളിൽ സംപ്രേക്ഷണം ചെയ്യുന്ന ബഹുഭാഷാ സീരിയലായ നന്ദിനി ഉള്‍പ്പെടേയുള്ള സീരിയലുകളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് രാഹുല്‍ രവി. സൺ ടിവിയിലെ 'കണ്ണനക്കണ്ണേ' ആയിരുന്നു അദ്ദേഹത്തിന്റെ അവസാന തമിഴ് പ്രോജക്റ്റ്.

ദീർഘനാളത്തെ പ്രണയത്തിന് ശേഷം 2020 ഡിസംബറിലായിരുന്നു രാഹുല്‍ രവിയും ലക്ഷ്മി എസ് നായരും തമ്മിലുള്ള വിവാഹം. 2023 ഏപ്രിൽ 26 ന് അർദ്ധരാത്രിയിൽ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ലക്ഷ്മി പോലീസിനും അപ്പാർട്ട്മെന്റ് അസോസിയേഷൻ അംഗങ്ങൾക്കും ഒപ്പം അപ്പാർട്ട്മെന്റിലേക്ക് എത്തുകയും രാഹുലിനേയും മറ്റൊരു പെണ്‍കുട്ടിയേയും ബെഡ്റൂമില്‍ നിന്നും പിടികൂടുകയും ചെയ്തിരുന്നു.
തുടർന്നായിരുന്നു ലക്ഷ്മി രാഹുലിനെതിരെ ഗാർഹിക പീഡനം ഉള്‍പ്പെടേയുള്ള പരാതികള്‍ ഉന്നയിച്ചത്. മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബർ 3 ന് ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് രാഹുൽ ആരോപിക്കുന്നത് ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു.
മോഡലിങ്ങില്‍നിന്ന് അഭിനയ രംഗത്തെത്തിയ വ്യക്തിയാണ് രാഹുല്‍. മലയളത്തിലെ പൊന്നമ്പിളി' എന്ന സീരിയലിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി തമിഴ് സീരിയലുകളില്‍ അഭിനയിച്ചു. ഫഹദ് ഫാസില്‍ നായകനായ ഇന്ത്യന്‍ പ്രണയകഥ, കാട്ടുമാക്കാന്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
രാഹുലും ലക്ഷ്മിയും വേർപിരിഞ്ഞന്ന തരത്തില്‍ അടുത്തിടെ വാർത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയ വാർത്ത പുറത്തുവന്നിരിക്കുന്നത്. പ്രണയം പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകൾ പരസ്പരം പങ്കിട്ടിരുന്നുവെങ്കിലും ആ പോസ്റ്റുകൾ എല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. സ്ഥിരമായി ലക്ഷ്മിയെ രാഹുല്‍ മർദ്ദിക്കാറുണ്ടെന്നും എഫ് ഐ ആർ ഉദ്ധരിച്ച് തമിഴ് മാധ്യങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications