'ഞങ്ങളുടെ വഴക്ക് കണ്ടാൽ ഇന്ന് തന്നെ ഡിവോഴ്സ് ആയിപ്പോവും എന്ന് തോന്നും'; ആലീസും സജിനും
കുടുംബ പ്രേക്ഷകർക്ക് പരിചിതയാണ് നടി ആലീസ് ക്രിസ്റ്റി. സീരിയലുകളിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചതയാവുന്നത്. ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങൾ ചെയ്യാൻ ആലീസിന് സാധിക്കുകയും ചെയ്തു. ഇപ്പോൾ താരം യൂട്യൂബ് ചാനലിലാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്. ചാനലിലൂടെ താരം സജീവമാണ്. ആലീസ് മാത്രമല്ല ഭർത്താവ് സജിനും യൂട്യൂബ് ചാനലിൽ സജീവമാണ്.
ആലീസ് പങ്കുവെയ്ക്കുന്ന വീഡിയോകളിലൊക്കെ സജിനും ഉണ്ടാവാറുണ്ട്. ഇരുവർക്കും ധാരാളം ആരാധകരും ഉണ്ട്. തങ്ങളുടെ വിശേഷങ്ങൾ തന്നെയാണ് ആലീസും ഭർത്താവും പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ആലീസും സജിനും. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളെക്കുറിച്ച് പറയുന്നത്.

ശരിക്കും വീഡിയോകളിൽ കാണുന്നത് പോലെ തന്നെയാണോ എന്ന ചോദ്യത്തിന് ഉള്ള ഉത്തരവും ആലീസ് പറയുന്നുണ്ട്. യൂട്യൂബിലെ വീഡിയോസ് എല്ലാം കണ്ട് എല്ലാ സമയവും ഞങ്ങൾ സ്നേഹിച്ച് കളിച്ച് ചിരിച്ച് നടക്കുന്നവരാണ് എന്നാണ് പലരുടെയും ധാരണ. അത് കണ്ട് നിങ്ങളെ പോലെ ആവാൻ ആഗ്രഹം ഉണ്ട് എന്നൊക്കെ പറഞ്ഞ് പലരും വരാറുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ല എന്നാണ് താരങ്ങൾ പറയുന്നത്. യുട്യൂബ് വീഡിയോസിൽ കാണുന്നതല്ല ഞങ്ങളുടെ ശരിക്കുള്ള ജീവിതം എന്നാണ് ആലീസും സജിനും പറയുന്നത്.
ഞങ്ങൾ സന്തോഷത്തോടെ ഇരിക്കുമ്പോഴുള്ള നല്ല നിമിഷങ്ങളാണ് വീഡിയോസിൽ കാണിക്കുന്നത്. അത് കണ്ട് ആരും തെറ്റിദ്ധരിക്കരുത്. നല്ല രീതിയിൽ വഴക്കിടുന്നവരാണ് ഞങ്ങൾ. ഞങ്ങളുടെ വഴക്ക് കണ്ടാൽ ഇന്ന് തന്നെ ഡിവോഴ്സ് ആയിപ്പോവും എന്ന് തോന്നും. അത് കണ്ട് അപ്പനും അമ്മയും ഭയപ്പെടും. പക്ഷേ പെങ്ങൾ കുക്കു പറയും അവരുടെ വഴക്കിൽ ഇടപെടാത്തത് ആണ് നല്ലത്. കുറച്ച് കഴിഞ്ഞാൽ നമ്മൾ പുറത്താവും അവർ അടയും ചക്കരയും പോലെ ആവും എന്ന. അതാണ് സത്യം , ഇരുവരും പറയുന്നു.
വഴക്ക് അടിച്ച് നിൽക്കുമ്പോൾ ആലീസിനോട് കുറച്ച് സ്നേഹം കാണിച്ച്, സ്നേഹത്തോടെ സംസാരിച്ചാൽ എല്ലാ പ്രശ്നവും തീരും. എന്തൊക്കെയായാലും നമ്മൾ ഒരുമിച്ച് ജീവിക്കേണ്ടവർ ആണ് എന്ന ബോധം ഉള്ളത് കൊണ്ട് ഈഗോ മാറ്റി വെയ്ക്കുന്നത് ആണ് നല്ലത്. അതാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ രഹസ്യം എന്നാണ് സജിൻ പറയുന്നത്.












Click it and Unblock the Notifications