'അത് അവൾക്ക് തെറ്റിയതായിരിക്കും'; ആദ്യം ലഭിച്ച യൂട്യൂബ് വരുമാനം വെളിപ്പെടുത്തി ആലീസിന്റെ ഭർത്താവ്
കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമാണ് ആലീസ് ക്രിസ്റ്റി, നിരവധി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ യൂട്യൂബിൽ സജീവമാണ് ആലീസ്. ആലീസ് മാത്രമല്ല, ആലീസിന്റെ ഭർത്താവ് സജിനും ആലീസിനൊപ്പം വീഡിയോകളിൽ എത്താറുണ്ട്. ഇപ്പോൾ രണ്ടുപേരും ഒരുമിച്ചെത്തിയ അഭിമുഖമാണ് വൈറൽ ആവുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സിനാണ് അഭിമുഖം നൽകിയത്.
ഈ അഭിമുഖത്തിൽ ആദ്യത്തെ യൂട്യൂബ് വരുമാനം എത്രയാണ് എന്ന് ആലീസും സജിനും തുറന്നുപറയുന്നുണ്ട്. മൈൽസ്റ്റോൺ മേക്കേഴ്‌സിന്റെ തന്നെ ഇൻവ്യൂവിൽ മുൻപ് ആലീസ് ഉത്തരം പറഞ്ഞ ചോദ്യങ്ങൾക്കുള്ള മറുപടി സജിൻ പറയുക എന്ന സെഗ്മെന്റിന്റെ ഭാഗമായിട്ടുള്ള ചോദ്യത്തിനുള്ള മറുപടി പറയുമ്പോഴാണ് യൂട്യൂബിൽ നിന്ന് ആദ്യമായി ലഭിച്ച വരുമാനത്തെക്കുറിച്ച് ഇരുവരും പറയുന്നത്.

ആറ് ലക്ഷം എന്നായിരുന്നു സജിൻ പറഞ്ഞത്. എന്നാൽ നേരത്തെ രണ്ട് ലക്ഷം എന്നായിരുന്നു ആലീസ് പറഞ്ഞത്. അന്ന് പാർട്ടർഷിപ്പ് ആയത് കൊണ്ട് ഒരു ലക്ഷം ആണ് തനിക്ക് കിട്ടിയത് എന്നും ആലീസ് പറഞ്ഞിരുന്നു. എന്നാൽ ആലീസിന് തെറ്റയതായിരുന്നു എന്നാണ് സജിൻ പറയുന്നത്. ഫസ്റ്റ് ഇൻകം ലഭിച്ചത് മൂന്ന് മാസം കഴിഞ്ഞായിരുന്നുവെന്നും ഒരു മാസത്തെ ഇൻകം ആയിരിക്കും ആലീസ് പറഞ്ഞതെന്നും സജിൻ പറയുന്നു.
പിന്നീട് ചോദിച്ചത് വിവാഹിതയായത് കൊണ്ട് ഏറ്റവും വലിയ ഗുണം എന്ന ചോദ്യത്തിന് ആലീസ് പറഞ്ഞ ഉത്തരം എന്താണെന്നായിരുന്നു. ഫ്രീഡം ആണോ എന്നാണ് സജീൻ പറഞ്ഞത്. അതുതന്നെയായിരുന്നു ആലീസ് പറഞ്ഞിരുന്നത്. സജിന്റെ സപ്പോർട്ടിനെക്കുറിച്ച് ആലീസ് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
തന്നെ സംബന്ധിച്ച് വളരെ അധികം സപ്പോർട്ടീവ് ആയ ഭർത്താവിനെയാണ് തനിക്ക് കിട്ടിയതെന്ന് ആലീസ് പറഞ്ഞിരുന്നു. അതുപോലെ തങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാവാറുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു. തങ്ങളുടെ വഴക്ക് കണ്ടാൽ ഇന്ന് തന്നെ ഡിവോഴ്സ് ആയിപ്പോകുമെന്ന് തോന്നും, അത് കണ്ട് അപ്പനും അമ്മയും ഭയപ്പെടും എന്നാൽ പെങ്ങൾ പറയും അവരുടെ വഴക്കിൽ ഇടപെടാത്തതാണ് നല്ലതെന്ന് എന്നും ഇരുവരും പറഞ്ഞിരുന്നു.
വഴക്കടിച്ച് നിൽക്കുമ്പോൾ ആലീസിനോട് കുറച്ച് സ്നേഹം കാണിച്ച് സ്നേഹത്തോടെ സംസാരിച്ചാൽ എല്ലാ പ്രശ്നവും തീരുമെന്നും എന്തൊക്കെയായാലും നമ്മൾ ഒരുമിച്ച് ജീവിക്കേണ്ടവരാണ് എന്ന ബോധം ഉള്ളത് കൊണ്ട് ഈഗോ മാറ്റി വെയ്ക്കുന്നതാണ് നല്ലത്, അതാണ് ദാമ്പത്യ രഹസ്യമെന്നും ഇരുവരും പറഞ്ഞിരുന്നു. മിസിസ് ഹിറ്റ്ലർ, തിങ്കൾകലമാൻ എന്നീ സീരിയിലുകളിലൊക്കെ ആലീസ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്












Click it and Unblock the Notifications