തുളസിമാലയും സിന്ദൂരവും; മുരുകന്റെ മുന്നിൽവെച്ച് ശരത്തിനെ വീണ്ടും വിവാഹം കഴിച്ച് ആര്യ
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആര്യ അനിൽ കഴിഞ്ഞ മാർച്ച് മാസത്തിലാണ് ആര്യയുടെ വിവാഹം കഴിഞ്ഞത്. വളരെ ആഘോഷപൂർവമാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. വെഡ്ഡിംഗ് ഫോട്ടോഗ്രാഫറും വെഡ്ഡിംഗ് കമ്പനി ഉടമയുമായ ശരത്ത് ആണ് താരത്തിന്റെ ഭർത്താവ്. എന്നാൽ വിവാഹത്തിന് പിന്നാലെ താരത്തിന്റെ പേരിൽ ഒരു വിവാദം വന്നിരുന്നു.
ആര്യ വിവാഹ വാഗ്ദാനം നൽകി പറ്റിച്ചുവെന്ന് പറഞ്ഞ് ഒരു യുവാവ് രംഗത്ത് വരികയായിരുന്നു. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് പിന്നാലെയാണ് ആര്യക്കെതിരെ രഞ്ജിത് കൃഷ്ണ എന്ന യുവാവ് രംഗത്ത് വന്നത്. താനും ആര്യയും പ്രണയത്തിലായിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകി ഇരുപത് ലക്ഷത്തിലേറെ രൂപ തന്നിൽ നിന്നും തട്ടിയെടുത്തു എന്നുമായിരുന്നു ഇയാൾ ആരോപിച്ചത്.

എന്നാൽ വർഷങ്ങളായുള്ള കുടുംബ വഴക്കിന്റെ പേരിൽ തന്നെ മനപൂർവ്വം അപമാനിക്കാൻ വേണ്ടിയാണ് ഇത് എന്നായിരുന്നു ആര്യ പറഞ്ഞത്. അങ്ങനെ വിവാദങ്ങൾക്കിടയിൽ വളരെ സന്തോഷകരമായ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ആര്യ.
വീണ്ടും വിവാഹിതയായ ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഭർത്താവ് ശരത്തിനെ തന്നെയാണ് ആര്യ വീണ്ടും വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിൽ ഈ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ആരധകർ ആകെ അമ്പരുന്നുപോയി വളരെ ആർഭാടമായി നടന്ന വിവാഹം വീണ്ടും എന്തിനാണ് നടത്തിയത് എന്നാണ് ചോദ്യം.
മരുകുകന്റെ മുന്നിൽ വെച്ച് വീണ്ടും ഒരിക്കൽക്കൂടി വിവാഹിതയായി എന്ന് പറഞ്ഞാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. വളരെ ലളിതമായി നടന്ന ചടങ്ങായിരുന്നു ഇത്. ആര്യയും ഭർത്താവും തുളസി മാലയിട്ട് നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. താരത്തിന് ആശംസയുമായി നിരവധിപേരാണ് എത്തുന്നത്.
ആലപ്പുഴ ചേർത്തല സ്വദേശിയാണ് ആര്യ അനിൽ. ടിക് ടോക്ക് വീഡിയോകളിലൂടെയാണ് ആര്യ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇതിന് പിന്നാലെ ആര്യ മോഡസിംഗിലും സജീവമായി. പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഇപ്പോൾ സ്വയംവരം എന്ന സൂപ്പർ ഹിറ്റ് സീരിയലിൽ അഭിനയിക്കുകയാണ് ആര്യ. നർത്തകിയായ ആര്യ ബാംഗ്ലൂർ ഹിന്ദുസ്ഥാൻ ഏവിയേഷനിൽ നിന്ന് ഗ്രാജുവേഷൻ പൂർത്തിയാത്തിയതാണ്.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത മുറ്റത്തെ മുല്ല എന്ന സീരിയയിൽ ആര്യ ചെയ്ത വേഷത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അശ്വതി എന്ന കഥാപാത്രമായാണ് ആര്യ ഈ സീരിയലിൽ എത്തിയത്.


Click it and Unblock the Notifications