Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടുനിന്ന ആരാധകരുടെ കണ്ണുകളും നിറഞ്ഞു; ഹൃദയസ്പർശിയായ വീഡിയോയുമായി നടി അശ്വതി

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അശ്വതി. അൽഫോൺസാമ്മ, കുങ്കുമപ്പൂ എന്നീ സീരിയലുകളിലെ അഭിനയം അശ്വതിക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. മറ്റ് പല സൂപ്പർ ഹിറ്റ് സീരിയലുകളുടെ ഭാ​ഗമാകാനും അശ്വതിക്ക് സാധിച്ചു. ഇപ്പോൾ അശ്വതി അഭിനയത്തിൽ സജീവമല്ല. കുറച്ച് കാലമായി താരം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അശ്വതി തോമസ് എന്നാണ് താരം അറിയപ്പെടുന്നതെങ്കിലും പ്രസില്ല എന്നാണ് യഥാർത്ഥ പേര്.

വിദേശത്ത് ആയിരുന്ന അശ്വതി കുറച്ച് ദിവസങ്ങളായി നാട്ടിൽ അവധി ആഘോഷിക്കുകയായിരുന്നു. ഇപ്പോൾ അശ്വതിയും ഭർത്താവും തിരിച്ച് വിദേശത്തേക്ക് പോവുകയാണ്. രണ്ട് മക്കളേയും നാട്ടിലാക്കിയാണ് അശ്വതിയും ഭർത്താവും തിരിച്ച് പോകുന്നത്.

aswathy

പോകുന്നതിന് മുമ്പ് അശ്വതി പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ ആരാധകരുടെ കണ്ണുനനയിച്ചത്. പ്രവാസ ജീവിതത്തിലേക്ക് മടങ്ങുന്ന കാര്യം അറിയിച്ചാണ് വീഡിയോ. തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി...... എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.

പോകുന്നതിന് മുമ്പ് കുട്ടികളെ ചേർത്ത് പിടിച്ച് യാത്ര പറയുകയാണ് അശ്വതിയും ഭർത്താവും. കുട്ടികൾ കരയുന്നുണ്ട്. അച്ഛനേയും അമ്മയേയും കെട്ടിപ്പിടിച്ചാണ് രണ്ട് കുട്ടികളും കരയുന്നത്. ആരായാലും ഈ വീഡിയോ കാണുമ്പോൾ ഒന്ന് സങ്കടപ്പെടും.

നിരവധി പേരാണ് വീഡ‍ിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. വല്ലാത്തൊരു വേദനയാണ് ഇത്, നിങ്ങളുടെ കൂടെയല്ലേ മക്കൾ വളരേണ്ടത് കൊണ്ടുപോയിക്കൂടെ, എന്നൊക്കൊയാണ് ചിലർ ചോ​ദിക്കുന്നത്. വീഡിയോ കണ്ടു നിന്ന എന്റെ കണ്ണുകൾ നിറഞ്ഞു, എങ്കിൽ നിങ്ങൾ എത്രമാത്രം കരഞ്ഞുകാണുമെന്നാണ് ചിലർ ചോ​ദിക്കുന്നത്.

വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് അശ്വതി അഭിനയം നിർത്തിയത്. സീരിയലുകളിൽ വില്ലത്തി കഥാപാത്രങ്ങളും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളും അശ്വതി അഭിനയിച്ചിട്ടുണ്ട്. അശ്വതി അഭിനയത്തിലേക്ക് തിരിച്ചുവരുമോ എന്ന് ആരാധകർ ചോദിച്ചിരുന്നു. ഉടനെ ഉണ്ടാവില്ല എന്നാണ് അശ്വതി അന്ന് പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+