ഓരോ ദിവസവും ഓരോ ഞെട്ടലാണ്; ആകെയൊരു ഷോക്കിലാണ്; വികാരഭരിതയായി ബീന ആന്റണി
നടി രഞ്ജുഷമേനോന്റേയും ഡോക്ടർ പ്രിയയുടേയും മരണ വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് സീരിയൽ ലോകം. അപ്രതീക്ഷിതമായിരുന്നു ഇവരുടെ മരണം. കഴിഞ്ഞദിവസമാണ് രഞ്ജുഷയുടെ മരണവാർത്ത വരുന്നത്. തിരുവനന്തപുരത്തെ ശ്രീകാര്യത്തെ വീട്ടിലാണ് രഞ്ജുഷയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
രഞ്ജുഷയുടെ മരണവാർത്ത വിശ്വിസിക്കാൻ പാടുപെടുന്നതിനിടയിൽ ആണ് പ്രിയയുടെ മരണവാർത്തയും എത്തിയത്. ഡോക്ടർ കൂടിയായ പ്രിയ മരിച്ചത് ഹൃദയ സ്തംഭനം മൂലമാണ്. എട്ട് മാസം ഗർഭിണിയായിരിക്കേയാണ് പ്രിയ വിടപറഞ്ഞത്.

രണ്ട് മരണങ്ങളും കേട്ട് തളർന്നിരിക്കുകയാണ് സഹ പ്രവർത്തകർ. ഇപ്പോൾ രഞ്ജുഷയുടെ വീട് സന്ദർശിച്ച് മടങ്ങുകയായിരുന്ന നടി ബീന ആന്റണിയും ഭർത്താവ് മനോജും പറഞ്ഞ കാര്യങ്ങളാണ് ചർച്ചയായിരിക്കുന്നത്.
നമ്മൾ പറഞ്ഞതൊക്കെ വളച്ചൊടിച്ചും മറ്റും ആണ് പലരും പോസ്റ്റ് ചെയ്യുന്നത്. രഞ്ജുഷ അവളുടെ മകളെ ഓർത്തില്ലല്ലോ എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. അതൊരു സങ്കടത്തോടൊയാണ് ഞാൻ പറയുന്നത്. മറ്റൊന്നും പറയാൻ ഞാൻ ആളല്ല. നമുക്കിപ്പോൾ ഓരോ ദിവസവും ഓരോ ഞെട്ടലാണ്, ബീന ആന്റണി പറുന്നു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം.
ഇപ്പഴിതാ ഡോ പ്രിയ, ഞങ്ങളുടെ കൂടെ വർക്ക് ചെയ്തിട്ടുള്ള കുട്ടിയാണ്. ആദിത്യൻ സാഖറ് പോയി, അപർണ പോയി. ഇപ്പോൾ ആകെ ഒരു ഷോക്കിൽ ആണ് ഉള്ളത്. എന്തെങ്കിലും പറഞ്ഞാൽ അത് ആളൂകൾ വേറെ രീതിയിലാണ് എടുക്കുന്നത്. സങ്കടം മാത്രമേയുള്ളൂ, ബീന ആന്റണി പറഞ്ഞു.
നടനായ കിഷോർ സത്യയാണ് ഡോ പ്രിയയുടെ മരണവിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. കിഷോർ സത്യയോടൊപ്പം കറുത്തമുത്ത് എന്ന പരമ്പരയിൽ അഭിനയിച്ച താരമാണ് പ്രിയ.
അതേസമയം, രഞ്ജുഷയുടെ മരണത്തിന് പിന്നാലെ സീരിയൽ താരം അശ്വതി ഹൃദയ സ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. സാധാരണ ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ പരിചയം ഉള്ളവർ ആണെകിലും അല്ലെങ്കിലും ഒരു ആദരാഞ്ജലി അല്ലെങ്കിൽ പ്രണാമം,പരിചയമുള്ളവരെ വല്ലപ്പോഴെങ്കിലും ഓർക്കുന്നു അതോടെ അത് കഴിയുന്നു.
പക്ഷെ അങ്ങനെ ഒരു പ്രണാമം പറഞ്ഞു അവസാനിപ്പിക്കാൻ പറ്റാത്ത സൗഹൃദമുള്ള ഒരു വ്യക്തി എന്നെ വിട്ടു പോയി.. അല്ലെങ്കിൽ ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയിൽ നിന്ന് പോയി, എന്നായിരുന്നു അശ്വതി കുറിച്ചത്.
2009മുതൽ തുടങ്ങിയ സൗഹൃദം, നമക്ക് കൂട്ടുകാർ ഒരുപാട് പേരുണ്ടാകാം പക്ഷെ വളരെ ചുരുക്കം ചിലരൊടെ നമുക്കെന്തു തോന്ന്യാസവും, കുശുമ്പും എല്ലാം പങ്കുവെക്കാൻ കഴിയുകയുള്ളു. എനിക്ക് അങ്ങനെ പങ്കുവെക്കാൻ വിരലിൽ എണ്ണാൻ പറ്റിയ ചുരുക്കം പേരിൽ ഒരാളായിരുന്നു രഞ്ജുഷയെന്നും അശ്വതി കുറിച്ചു. നിയന്ത്രണം വിട്ട് കരയുവാനല്ലാതെ എനിക്കൊന്നിനും കഴിഞ്ഞില്ല... അതല്ലാതെ എനിക്കൊന്നിനും കഴിയുകയുമില്ല, അശ്വതി പറഞ്ഞു












Click it and Unblock the Notifications