ആ പിണക്കം മാറി, വീണ്ടും ഒന്നിച്ചുള്ള വീഡിയോയുമായി ബീനയും അവന്തികയും; കാരണം ചോദിച്ച് ആരാധകർ
ബീന ആന്റണിയും അവന്തികയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സീരിയലിനും ഏറെ ആരാധകർ ഉണ്ടായിരുന്നു. നല്ല സൗഹൃദത്തിലാണ് താരങ്ങൾ. പലപ്പോഴും തങ്ങൾക്കിടയിലെ ആത്മബന്ധം ഇരുവരും പറഞ്ഞിട്ടുണ്ട്. മകളോടുള്ള വാത്സല്യമാണ് അവന്തികയോടെന്ന് ബീന ആന്റണി പറഞ്ഞിട്ടുണ്ട്.
മകനെ കൂടാതെ തനിക്കുള്ള മകൾ എന്നായിരുന്നു ബീന ആന്റണി അവന്തികയെ കുറിച്ച് പറഞ്ഞത്. ഇപ്പോൾ നാളുകൾ ശേഷം ഇരുവരും കണ്ടുമുട്ടിയതിന്റെ വീഡിയോ പങ്കിട്ടിരിക്കുകയാണ് ബീന ആന്റിണിയും അവന്തികയും. കുറച്ച് നാളുകളായി ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല. കുറേ നാളുകൾക്ക് ശേഷം എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിൽ തങ്ങൾ ചെറിയൊരു പിണക്കത്തിലായിരുന്നുവെന്ന് ഇവർ പറയുന്നുണ്ട്. ബീന ആന്റണിയാണ് പിണക്കത്തെക്കുറിച്ച് പറഞ്ഞത്. ബീന അതേക്കുറിച്ച് പറഞ്ഞപ്പോൾ അവന്തിക സോറി എന്ന് പറയുന്നുണ്ട്. സോറി എന്ന് പറഞ്ഞ് അവന്തിക ബീനയെ കെട്ടിപ്പിടിക്കുന്നത് കാണാവുന്നതാണ്.
ഇതെല്ലാം കണ്ടിട്ട് അവന്തികയുടെ അമ്മയ്ക്ക് കുശുമ്പ് തോന്നുന്നുണ്ടെന്ന് തമാശായി പറയുകയും ശേഷം ബീന ആന്റണി അമ്മയെ കാണിക്കുകയും ഒരു കുഴപ്പവും ഇല്ലല്ലോ എന്ന് പറയുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
എന്നും ഈ സൗഹൃദവും സ്നേഹും തമാശയുമൊക്കെ ഇതുപോലെ നിലനിൽക്കട്ടേയെന്നാണ് ഇവരോട് ആരാധകർ പറയുന്നത്. ഒരിക്കലും പിണങ്ങല്ലേ എന്നും ചിലർ പറയുന്നു. സ്നേഹം കണ്ട് ശരിക്കും കുശുമ്പ് തോന്നുന്നുണ്ടെന്നും ചിലർ പറയുന്നു. ആത്മ സഖി സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആത്മ സഖി സീരിയൽ മുതൽ തുടങ്ങിയ ബന്ധമാണ് തങ്ങളുടേതെന്ന് ബീന പറഞ്ഞിരുന്നു.
അമ്മ മകൾ ബന്ധമാണ് ഞങ്ങൾക്കിടയിൽ. തുടക്കത്തിൽ അവൾ എന്നെ ചേച്ചിയെന്നായിരുന്നു വിളിച്ചത്. പിന്നീടത് മാഡമാക്കി. എന്റെ പൊന്ന് മോളെ എന്നെ അങ്ങനെയൊന്നും വിളക്കല്ലേ എന്ന് പറഞ്ഞതിന് ശേഷമാണ് അമ്മ എന്ന് വിളിച്ചുതുടങ്ങിയത് ബീന ആന്റണി ഇവരുടെ ബന്ധത്തെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നു.
അതുപോലെ തന്നെ ബീന ആന്റണിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും അവന്തികയും വ്യക്തമാക്കിയതാണ്. തനിക്ക് അമ്മ കഴിഞ്ഞിട്ടുള്ള ആളാണ്, അമ്മയെ പോലെ എല്ലാം പറയുന്ന ആളാണ് ബീന ആന്റണി എന്നുമാണ് അവന്തിക പറഞ്ഞത്. ഇവരെ വീണ്ടും ഒന്നിച്ച് കണ്ട് സന്തോഷത്തിലാണ് ആരാധകർ.












Click it and Unblock the Notifications