'വിവാഹത്തിന് വീട്ടിൽ പ്രശ്‌നമുണ്ടായിരുന്നു, ചാടിക്കയറി അങ്ങനെ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല'; ചിപ്പി
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ചിപ്പി. മലയാളിത്തിലും മറ്റ് ഭാഷകളിലുമായി നിരവധി സിനിമകളിൽ ചിപ്പി അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പാഥേയം എന്ന ഭരതൻചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരൻ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോൻ എന്ന കഥാപാത്രത്തിലൂടെയാണ് ചിപ്പി ശ്രദ്ധേയയാകുന്നത്. പിന്നീട് ചിപ്പി തിളങ്ങിനിന്ന സമയമായിരുന്നു. വിവാഹത്തിന് ശേഷം ചിപ്പി സിനിമയിൽ നിന്നും വിട്ടുനിന്നു.
പിന്നീട് സീരിയൽ രംഗത്തേക്ക് മാറിയ ചിപ്പി അവിടേയും തന്റെ കഴിവ് തെളിയിച്ചു. സാന്ത്വനം എന്ന സീരിയലിലെ ദേവി എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നിർമ്മാതാവ് രഞ്ജിത്താണ് ചിപ്പിയുടെ ഭർത്താവ്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ഇപ്പോൾ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ച് ചിപ്പി സംസാരിക്കുന്ന പഴയ വീഡിയോയാണ് വൈറലാവുന്നത്. Mitrash എന്ന യൂട്യൂബ് ചാനലിലാണ് ചിപ്പിയുടെ പഴയ വീഡിയോ ഉള്ളത്.

രഞ്ജിത്തുമായുള്ള പ്രണയത്തെക്കുറിച്ചായിരുന്നു ചോദ്യം. അങ്ങെന ഒരുപാട് പറയാനൊന്നുമില്ല. ഞങ്ങൾ ഒരു സിനിമയിൽ മാത്രമെ വർക്ക് ചെയ്തിട്ടുള്ളൂ..ത് കല്യാണ സൗഗന്ധികമാണ്. പിന്നെ ഞങ്ങൾ ഒരു ഗൾഫ് ഷോയ്ക്ക് പോയിരുന്നു. കൂടുതലായും ഫോണിലൂടെയാണ് സംസാരിച്ചിരുന്നു, സെൽഫോൺ വന്ന സമയമായിരുന്നു, ചിപ്പി പറയുന്നു.
1996 - 97 സമയത്താണ് ഞങ്ങൾ പരിചയപ്പെട്ടത്. 2001 ൽ ആയിരുന്നു കല്യാണം. പരിചയം, പ്രണയം, കല്യാണം ഒക്കെ പെട്ടെന്നായിരുന്നുവെന്നും ചിപ്പി പറയുന്നു. തന്റെ വീട്ടിൽ ആദ്യം കുറച്ച് പ്രശ്‌നം ഉണ്ടായിരുന്നുവെന്നും ചിപ്പി പറയുന്നു. സിനിമയിൽ മാത്രം പരിചയമുള്ള ആളാണ്, കൂടുതലായാന്നും അറിയില്ല എന്നതൊക്കെ ആയിരുന്നു വീട്ടുകാരുടെ പ്രശ്‌നം എന്ന് ചിപ്പി പറയുന്നു.
ചെറിയൊരു പ്രശ്‌നം ആകുമെന്ന് കണ്ടപ്പോൾ ഞങ്ങൾ പോയി കല്യാണം കഴിച്ചു. തങ്ങൾ ചാടിക്കയറി കല്യാണം കഴിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചിപ്പി പറയുന്നു. കല്യാണം കഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ വീട്ടിലേക്ക് അവർ വിളിച്ചെന്നും താരം പറയുന്നു. തന്റെ തീരുമാനം തെറ്റിയാരുന്നില്ലെന്ന് എല്ലാവർക്കും ബോധ്യമായെന്നും ചിപ്പി പറയുന്നു.
കല്യാണം കഴിഞ്ഞ സമയത്ത് ഒന്ന് രണ്ട് സിനിമകളുടെ ഷൂട്ട് തീർന്നിരുന്നില്ല, പിന്നീട് അത് പോയി ചെയ്തു തീർന്നു, പിന്നീട് പുതിയ കമ്മിന്റ്‌മെന്റുകൾ എടുത്തില്ല. പിന്നീട് തന്റെ കംഫർട്ട് നോക്കി സീരിയലുകൾ ചെയ്യുന്നുണ്ടെന്നുമാണ് വർഷങ്ങൾക്ക് മുൻപുള്ള ഇന്റർവ്യൂവിൽ ചിപ്പി പറയുന്നത്.












Click it and Unblock the Notifications