'അമ്മ മിക്കവാറും ബോധം കെട്ട് വീഴും'; വിവാഹശേഷം ആദ്യമാണ് ഈ മാറ്റം, ദേവികയെ കണ്ട് ആരാധകരും ഞെട്ടി
കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമാണ് ദേവിക നമ്പ്യാർ. ഇപ്പോൾ സീരിയലുകളിൽ താരം സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. ദേവികയുടെ ഭർത്താവ് വിജയ് മാധവും തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബിലൂടെ പങ്കുവെയ്ക്കാറുണ്ട്. മകൻ ആത്മജയുടെ വിശേഷങ്ങളൊക്കെ ഇവർ ആരാധകരുമായി പങ്കുവെയ്ക്കാറുള്ളത് യൂട്യൂബിലൂടെയാണ്.
കഴിഞ്ഞ ദിവസം ദേവിക പങ്കുവെച്ച വീഡിയോ കണ്ട് ആരാധകർ ശരിക്കും ഞെട്ടിപ്പോയി. നായികയുടെ മുടി വെട്ടി അമ്മ മിക്കവാറും ബോധം കെട്ട് വീഴും എന്ന ക്യാപ്ഷൻ നൽകിയാണ് വീഡിയോ പങ്കുവെച്ചത്. തന്റെ നീളൻ മുടി വെട്ടുന്ന വീഡിയോ ആണ് ദേവിക പങ്കുവെച്ചത്. ദേവികയുടെ സൗന്ദര്യം മുടിയാണ് എന്നാണ് ആരാധകർ പറയാറുള്ളത്.

പെട്ടെന്ന് താരം മുടി വെട്ടിയപ്പോൾ അത് ആരാധകർ കുറച്ച് വിഷമമായി. എന്നാൽ ഇപ്പോൾ മുന്നത്തേക്കാൾ സുന്ദരിയായി എന്നാണ് ചില ആരാധകർ കമന്റ് ചെയ്യുന്നത്. ഭർത്താവിനും മകനുമൊപ്പം എത്തിയാണ് ദേവിക മുടി വെട്ടിയത്. ഒരിക്കൽ മുൻവശത്ത് മാത്രം ലെയർ കട്ട് ചെയ്തതല്ലാതെ മുടി മുറിച്ചിട്ടില്ല എന്നാണ് ദേവിക പറയുന്നത്. സലൂണിലെ നിർദ്ദേശപ്രകാരം ബട്ടർഫ്‌ളൈ കട്ടാണ് ചെയ്തത് എന്ന് താരം വ്യക്തമാക്കി.
അധികം നീളം കുറയ്ക്കേണ്ടെന്ന് വിചാരിച്ചെങ്കിലും അറ്റം മുഴുവൻ പൊട്ടിയത് കൊണ്ട് ഇനി വരുന്ന മുടിയ്ക്ക് കരുത്ത് ഉണ്ടാവില്ലെന്ന് ഇവർ പറഞ്ഞു. അതാണ് കൂടുതൽ ചെറുതാക്കുന്നത്. ഇനി വളരുമ്പോൾ നന്നായി വരുമല്ലോ എന്നാണ് നടി പറയുന്നത്. ഇത്രയും നീളം കുറച്ച് മുടി വെട്ടുന്നത് ആദ്യമായാണെന്നും അമ്മ കണ്ടാൽ ഓടിക്കുമെന്നും ദേവിക പറയുന്നുണ്ട്.
മുടി വെട്ടിയ ശേഷം ഇഷ്ടമായോ എന്ന ചോദ്യത്തിന് ഈ എന്നെ എനിക്ക് അക്സെപ്റ്റ് ചെയ്യാൻ പറ്റിന്നില്ലെന്നാണ നടി പറയുന്നത്. വിജയ്ക്ക് ഇഷ്ടമായോ എന്ന ചോദ്യത്തിന് ഇങ്ങനെ ആദ്യമായല്ലേ കാണുന്നത് എന്നാണ് മറുപടി. വിവാഹ ശേഷം അങ്ങനെ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ ഒരു കൂരയ്ക്ക് കീഴിൽ നമ്മളൊന്നിച്ച് താമസിക്കുന്നു എന്നൊരു മാറ്റമുണ്ട്. വ്ലോഗ് തുടങ്ങി യൂട്യൂബിൽ ആക്ടീവ് ആയി അതാണ് മാറ്റമെന്നും ദേവിക പറയുന്നു.
ഒരു വ്ലോഗറാകുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും മാഷിന് എന്താണ് പെട്ടെന്ന് തന്നെ മാറ്റണമെന്ന് താനും ചിന്തിച്ചുവെന്നും ദേവിക പറഞ്ഞു. ദേവിക വന്നതിന് ശേഷം പോസിറ്റീവായിട്ടുള്ള ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഭയങ്കര എനർജെറ്റിക്കാണ് ദേവിക എന്നാണ് വിജയ് പറഞ്ഞത്.
അതേ സമയം ദേവികയുടെ മുടി വെട്ടിയത് ആരാധകർക്ക് ഇഷ്ടമായിട്ടില്ല. അവർ അത് കമന്റിലൂടെ അറിയിച്ചു. ദേവിക മുടിയുള്ളപ്പോൾ സുന്ദരി ആയിരുന്നു. മൂടി വേട്ടിയപ്പോൾ സങ്കടം വന്നു. എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നാണ് ഒരു കമന്റ്. ദേവികക്ക് നീളൻമുടി എങ്ങനെ കെട്ടിയാലും കൊള്ളാമായിരുന്നു.
ദേവികേ, ഇനി വളർന്നാൽ വെട്ടരുത്. കമന്റ് മറ്റുള്ളവർക്ക് വിഷമം വരാതെ പറയും ഞാൻ. എന്റെ മക്കളോടും ഞാൻ പറയും.എന്റെ മൂത്ത ആൾ വെട്ടി.കൊള്ളത്തില്ല.UK ൽ ആണ്.നീളംമുടിയോളം ഭംഗി ഒന്നും വരില്ല. വിഷമംതോന്നരുത് എന്നാണ് ഒരാളുടെ കമന്റ്.












Click it and Unblock the Notifications