സീരിയൽ നടി ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും വിവാഹിതരായി; മക്കളെ ചേർത്തുപിടിച്ച് ദിവ്യ
സീരിയൽ നടി ദിവ്യ ശ്രീധറും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായി. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ദിവ്യയുടെ രണ്ടാം വിവാഹമാണ്. തങ്ങൾ ഒന്നിക്കാൻ പോകുന്ന വിവരം കഴിഞ്ഞ ദിവസമാണ് ഇരുവരും വെളിപ്പെടുത്തിയത്. ആദ്യ വിവാഹത്തിൽ ദിവ്യയ്ക്ക് രണ്ട് മക്കളുണ്ട്. മക്കളുടെ സമ്മതത്തോടെയാണ് രണ്ടാം വിവാഹമെന്ന് ദിവ്യ പറഞ്ഞിരുന്നു.
മക്കൾ തന്റെ കൂടെ വേണമെന്നും അവരെ അക്സെപ്റ്റ് ചെയ്യുന്നൊരു ബന്ധമാണ് എന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ താൻ എത്തിയതെന്നും ദിവ്യ പറഞ്ഞിരുന്നു. മക്കളുടെ ഇഷ്ടം നോക്കി അവരും കംഫർട്ടാണെന്ന് ഉറപ്പായ ശേഷമാണ് വിവാഹത്തെക്കുറിച്ച് താൻ തീരുമാനിച്ചതെന്നും അവർക്ക് ഒരു അച്ഛനെ കിട്ടിയെന്നും ദിവ്യ പറഞ്ഞു. വീട്ടിൽ സപ്പോർട്ട് ഇല്ലതെയായിരുന്നു ആദ്യ വിവാഹമെന്നും അതൊരു കല്യാണം ആണെന്ന് പറയാൻ പറ്റില്ല, ഒളിച്ചോട്ടം ആയിരുന്നുവെന്നും ദിവ്യ പറഞ്ഞിരുന്നു.

സിനിമയിലും സീരിയലുകളിലും നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള ആളാണ് ക്രിസ്. ദിവ്യ സീരിയലുകളിൽ സജീവമാണ്. പത്തരമാറ്റ് എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. പത്തരമാറ്റിന്റെ സെറ്റിൽ വെച്ച് ക്രിസിനെ കണ്ടപ്പോൾ ആദ്യം സംസാരിക്കാൻ പേടിയായിരുന്നുവെന്ന് ദിവ്യ പറഞ്ഞിരുന്നു.
ആദ്യം ഏട്ടനെ കാണുമ്പോൾ ഒരു ഭയം ആയിരുന്നു. എന്നാൽ പിന്നെ പിന്നെ സംസാരിച്ചു. അങ്ങനെ ഒരിക്കൽ എന്നെ പ്രൊപ്പോസ് ചെയ്തു. ഏട്ടൻ തമാശ ആണോ പറയുന്നത് എന്നായിരുന്നു ഞാൻ ചോദിച്ചത്യ കാരണം എട്ടൻ ഏത് നിലയിൽ നിൽക്കുന്ന ആളാണ് എന്ന് എനിക്കറിയാം. എന്നാൽ പിന്നെ ആൾ സീരിയസ് ആണെന്ന് മനസ്സിലായി, എന്നും ദിവ്യ പറഞ്ഞിരുന്നു.
അതേ സമയം ദിവ്യയും ക്രിസും വിവാഹം ചെയ്തതിനെ വിമർശിക്കുന്നവരും ഉണ്ട്. ഇരുവരും തമ്മിൽ ഒരുപാട് പ്രായ വ്യത്യാസം ഇല്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. തന്റെ രൂപത്തെ കളിയാക്കുന്നവരെക്കുറിച്ച് ക്രിസും പറയുന്നുണ്ട്. പറഞ്ഞ് പറഞ്ഞ് ആളുകൾ തന്നെ മുത്തശ്ശാ എന്ന് വിളിക്കാറുണ്ടെന്നും തനിക്കൊരു മുത്തശ്ശന്റെ പ്രായം ഇല്ലെന്ന് അവരോട് പറയണമെന്നുണ്ടെന്നും പക്ഷേ അവർ മനസ്സ് കൊണ്ട് വിളിക്കുകയല്ലേ വിളിച്ചോട്ടെ എന്ന് വിചാരിച്ചു. തനിക്ക് അത്രയും പ്രായമില്ലെന്നും ക്രിസ് പറഞ്ഞു.












Click it and Unblock the Notifications