Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യമൊരു നോട്ടം, വേദിയില്‍ കയറി ജിപിയെക്കുറിച്ച് ഗോപിക പറഞ്ഞത് ഇങ്ങനെ

ഏറെ ആരാധകർ ഉള്ള താരങ്ങളാണ് ജി പിയും ഗോപികയും. ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹ നിശ്ചയ എന്റെ ഫോട്ടോസ് ജി പി പുറത്തുവിട്ടപ്പോഴാണ് വിവാഹക്കാര്യം എല്ലാവരും അറിയുന്നത്. ജി പിയും ആയുള്ള വിവാഹത്തിന് ശേഷം ഗോപികയുടെ ജീവിതത്തിൽ ഒരു പാട് നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.

ഇപ്പോൾ ഗോപിക സോഷ്യൽ മീഡിയയിൽ സജീവമാണ്. പുതിയ ചിത്രത്തിൽ ഗോപിക അഭിനയിക്കുന്നുണ്ട് എന്ന കാര്യം ജി പി അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഒരു പരിപാടിയിൽ വെച്ച് ജി പിയെക്കുറിച്ച് ഗോപിക പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഗോപികയുടെ ഫാൻ പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

gp

നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ജി പിയും ​ഗോപികയും ഒന്നിച്ചപ്പോൾ രണ്ട് പേരുടെയും ജീവിതം കൂടുതൽ നിറമുള്ളതായി എന്നാണ് ഇവരുടെ ആരാധകർ പറയുന്നത്. എന്റെ വളർച്ച എന്നെക്കാളും ആഘോഷമാക്കുന്ന ജി പി ചേട്ടൻ എന്നാണ് ഗോപിക പറഞ്ഞത്.

സുമതി വളവ് എന്ന സിനിമയിലാണ് ​ഗോപിക അഭിനയിക്കുന്നത്. അർജുൻ അശോകൻ നായകനാകുന്ന സിനിമയിൽ ​ഗോപിക നായിക ആയാണ് എത്തുന്നത് എന്നാണ് വിവരം. തന്റെ ഭാര്യ ഏറെ ഭാ​ഗ്യവതിയാണ് എന്നായിരുന്നു ​ഗോ​പികയുടെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് ജി പി പറഞ്ഞത്.

മാളികപ്പുറം എന്ന സിനിമയുടെ ടീം ആണ് സുമചി വളവ് ഒരുക്കുന്നത്. അഭിലാഷ് പിള്ളയാണ് തിരക്കഥ . വിഷ്ണു ശശി ശങ്കർ ആണ് സംവിധാനം. സുമതി വളവിന്റെ നിർമ്മാണ് മുരളി കുന്നുംപുറത്ത് ആണ്. സാന്ത്വനം കഴിഞ്ഞ് എന്ത് ചെയ്യണമെന്ന കൺഫ്യൂഷനിലായിരുന്നു പാവം, ഒരുപാട് സീരിയൽ ഓഫറുകൾ വന്നിരിന്നുവെങ്കിലും തിനക്കായി എന്തോ കാത്തിരിക്കുന്നു എന്ന ചിന്തയാണ് അതൊന്നും വേണ്ടെന്ന് വെയ്ക്കാനും ഇത്തരത്തിലൊരു പ്രചോദനം ആകാനും കാരണം എന്നും ജി പി പറഞ്ഞിരുന്നു.

സാന്ത്വനം എന്ന സീരിയയിലെ അഞ്ജലി എന്ന കഥാപാത്രമായാണ് ​ഗോപിക എത്തിയത്. ഈ കഥാപാത്രത്തിന് ധാരാളം ആരാധകർ ഉണ്ടായിരുന്നു. ഏറെ പ്രേക്ഷകർ ഉണ്ടായിരുന്ന സൂപ്പർ ഹിറ്റ് സീരിയൽ ആയിരുന്നു. സാന്ത്വനം, എന്നാൽ സംവിധായകന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ കഥയുടെ ​ഗതി മാറുകയും ഏറെ വൈകാതെ അവസാനിപ്പിക്കുകയും ചെയ്തു. അതേ സമയം നടനും അവതാരകനും എന്ന നിലയിലാണ് ജി പി അറിയപ്പെടുന്നത്. നിരവധി സിനിമകളിൽ ജി പി അഭിനയിച്ചിട്ടുണ്ടെങ്കിലും അവതാരകൻ എന്ന നിലയിലാണ് ജി പി ക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+