സാധാരണ പറയുന്നത് പോലെ പറഞ്ഞതാണ്, അത് വലിയ വിവാദമായി; കല്യാണദിവസത്തെക്കുറിച്ച് ഗൗരികൃഷ്ണ
പൗർണമി തിങ്കൾ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണയ്ക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. ഈ സീരിയലിന്റെ സംവിധായകൻ മനോജാണ് ഗൗരിയുടെ ഭർത്താവ്. ഗൗരിയുടെ വിവാഹ സമയത്ത് ഗൗരിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. മണ്ഡപത്തിൽ ഇരുന്ന് ബാക്കി കാര്യങ്ങളൊക്കെ നിയന്ത്രിച്ചുവെന്നും ഗൗരവത്തിലായിരുന്നു എന്നൊക്കയായിരുന്നു വിമർശനം. അടുത്തിടെ ഗൗരിയും ഭർത്താവും വേർപിരിഞ്ഞു എന്ന തരത്തിലും കഥകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഗൗരിയും ഭർത്താവും ഒരുമിച്ചെത്തിയ അഭിമുഖമാണ് ചർച്ചയാവുന്നത്. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്
കല്യാണം വേർപിരിഞ്ഞോ ഡിവോഴ്‌സായോ എന്ന ചോദ്യങ്ങൾ താരത്തിന്റെ വീഡിയോസിനും ഫോട്ടോസിനും താഴെ വരാറുണ്ട്. ഇത് തന്നെ ടാർഗറ്റ് ചെയ്ത് ചെയ്യുന്നതായി തോന്നില്ലെന്നും എല്ലാ താരങ്ങൾക്കും ഇതുപോലെയുള്ള കാര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഗൗരി പറയുന്നു. ഇത്തരത്തിലുള്ള ചോദ്യങ്ങൾ കാണുമ്പോൾ സങ്കടം തോന്നിയിട്ടില്ല ദേഷ്യം തോന്നാറുണ്ടെന്നും താരം പറയുന്നു.

' കല്യാണത്തിന്റെ സമയത്ത് ഒരുപാട് വിവാദങ്ങൾ ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട് കുറെകാലം എയറിൽ ആയിരുന്നു. ഒരുപാട് പിടിച്ചുലയ്ക്കുന്ന തരത്തിൽ പബ്ലിക്ക് അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വിവാഹത്തിന് മീഡിയാസ് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, ആ സമയത്ത് പൗർണമി തിങ്കൾ ചെയ്ത് നിൽക്കുന്ന സമയമാണ്. പക്ഷേ അപ്പോഴും ഞാൻ വിചാരിക്കുന്നില്ല എന്റെ വിവാഹത്തിന് അത്രയേറെ മീഡിയാസ് വരുമെന്ന്.
എന്നെ സംബന്ധിച്ച് ഞാനൊരു സാധാരണ കുടുംബത്തിലെ പെൺകുട്ടിയാണ്. ഞങ്ങൾ രണ്ട് പെൺകുട്ടികളാണ്. എല്ലാ ഭാരവും എന്റെ അച്ഛന്റെയും അമ്മയുടേയും തലയിൽ ഇടുന്നത് ഇഷ്ടമല്ല. എല്ലാം നമ്മൾ ചെയ്ത് ചെയ്ത് കല്യാണത്തിന്റെ തലേദിവസം മെഹന്തി ഡ്രസ്സിൽ തന്നെ പോയി ബാക്കിയുള്ളവർക്ക് മുറികൾ അറേഞ്ച് ചെയ്ത് വന്നവരാണ് ഞാനും എന്റെ ചേച്ചിയും.
അവിടെ വന്നപ്പോൾ പെട്ടെന്നാണ് മീഡിയാസ് വന്നത് മണ്ഡപത്തിലിരിക്കുമ്പോൾ ഫുൾ കവറായി മീഡയിയാണ്. ആ ഓഡിറ്റോറിയത്തിൽ ഇരിക്കുന്ന ആർക്കും കാണാൻ പറ്റുന്നില്ല. നമ്മളെ പോലെയുള്ള ന്യൂജനറേഷൻ ആളുകൾക്ക് കല്യാണം കാണണം എന്നില്ല. പക്ഷേ പണ്ടുള്ളവർക്ക് കല്യാണം കാണണം.താലികെട്ട് കാണണം.
അവിടെ ഭയങ്കര സംസാരം എനിക്ക് തന്നെ കേൾക്കാം. ഞാൻ കൊച്ചിലെ മുതൽ അങ്ങനാണ്. ചുറ്റിലും നടക്കുന്നതിനെക്കുറിച്ച് ബോധം ഉണ്ട്. ഫാന്റസിയിൽ ജീവിക്കുന്ന ആളല്ല, കല്യാണത്തിന്റെ സമയത്ത് ഈ കുട്ടി ഇതാണോ ആലോചിക്കുന്നത് എന്ന് ചോദിക്കുന്നവരുണ്ട്. കല്യാണത്തിന്റെ സമയത്ത് എന്റെ കഷ്ടകാലത്തിന് ആ മണ്ഡപത്തിൽ ഇരുന്ന് ഒന്ന് വാ തുറന്നുസംസാരിച്ചുപോയി.
നിങ്ങൾ ഒന്ന് സൈഡിലേക്ക് നിൽക്കുമോ അപ്പോൾ വന്നവർക്ക് കാണാമല്ലോ എന്ന് സാധാരണ പറയുന്നത് പോലെ പറഞ്ഞതാണ്, പക്ഷേ അത് വലിയ വിവാദമായി. കല്യാണത്തിന്റെ അന്ന് ഈ പെൺകുട്ടിയുടെ ശബ്ദം പുറത്തുവന്നു, ആ കുട്ടിക്ക് കാർണോറില്ലേ ഇത് പറയാൻ എന്നൊക്കെ പറഞ്ഞു. നമുക്ക് ഫാന്റസി ലോകത്ത് ഇരിക്കാൻ പറ്റില്ലല്ലോ. ഞാൻ എന്റെ ടീനേജിൽ അല്ല വിവാഹിതയായത്. 29ാം വയസ്സിലാണ്. രണ്ട് പേരും ഉത്തരവാദിത്തിന്റെ അങ്ങേയറ്റം എത്തിയ ആളായിരുന്നു, ഗൗരി പറഞ്ഞു.












Click it and Unblock the Notifications