'ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്, വഴക്കുകളുണ്ടായിട്ടുണ്ട്'; ഒടുവിൽ ഗൗരിയുടെ സ്വപ്നം സഫലമായി
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ഗൗരി കൃഷ്ണ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പൗർണമി തിങ്കൾ എന്ന സീരയലിലൂടെ ആണ് ഗൗരി കൃഷ്ണ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയത്. ആ സീരിയലിന്റെ സംവിധായകൻ മനോജ് ആണ് ഗൗരിയുടെ ഭർത്താവ്. അടുത്തിടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സീരിയലിന്റെ സെറ്റിൽ വെച്ച് തുടങ്ങിയ സൗഹൃദം പ്രണയമാവുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ ഗൗരി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു സന്തോഷമാണ് ഗൗരി പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ താത്ക്കാലികമായി ഗൗരി അഭിനയത്തിൽ നിന്ന് മാറിനിൽക്കുകയാണ്. പഠനത്തിൽ ശ്രദ്ധിക്കാൻ വേണ്ടിയാണ് ഗൗരി അഭിനയത്തിൽ നിന്ന് മാറിനിൽക്കുന്നത്.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗൗരി വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ളത്. അത്തരത്തിൽ ഗൗരി നേരത്തെ തന്നെ തന്റെ വീട് പണിയെക്കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞിരുന്നു. വീട് പണി നടന്നുകൊണ്ടിരിക്കുന്ന വീഡിയോകൾ ഗൗരി പങ്കുവെച്ചിരുന്നു. രണ്ട് ദിവസം മുൻപ് ഗൗരിയുടെയും മനോജിന്റെയും പുതിയ വീടിന്റെ പാലുകാച്ചൽ നടന്നു. ചടങ്ങിന്റെ വീഡിയോ ഗൗരി പങ്കുവെച്ചിട്ടുണ്ട്.
വീട് പൂർത്തിയാക്കാൻ ഇരുവരും സഹിച്ച ത്യാഗങ്ങളെക്കുറിച്ചും താരം പറഞ്ഞു. വിവാഹത്തിന് ശേഷം രണ്ടുപേരും ഒരുമിച്ച് ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്, ഈ വീട് പൂർത്തിയാക്കുന്നതിന് വേണ്ടി. ഞങ്ങൾക്കിടയിൽ ഒരുപാട് വഴക്കുകൾ ഉണ്ടായിട്ടുണ്ട്, ഗൗരി പറയുന്നു. ഷൂട്ട് കഴിഞ്ഞാൽ മനോജ് നേരെ വീട് പണി നടക്കുന്ന ഇടത്തേക്ക് വരും. തനിക്ക് തരേണ്ട സമയം പോലും അവിടെ ചെലവഴിക്കുന്നുവെന്ന് പറഞ്ഞാണ് വഴക്കിടാറെന്നാണ് ഗൗരി പറയുന്നത്.
പക്ഷേ എല്ലാത്തിനും ഇപ്പോൾ പരിഹാരമായെന്നും വീടിന്റെ ഓരോ കാര്യങ്ങളും മനോജ് സർ നോക്കി ചെയ്തതാണെന്നും ഗൗരി പറയുന്നു. പലതും മാറ്റിയും മറിച്ചും ആലോചിച്ചും ഒക്കെ പൂർത്തിയാക്കുകയായിരുന്നു. വീടിന്റെ ഇന്റീരിയൽ കുറച്ച് ബാക്കിയുണ്ടെന്നും ഫർണീച്ചറുകൾ എല്ലാം സെറ്റ് ചെയ്യുന്നതിന്റെ പരിപാടി പാലുകാച്ചലിന് ശേഷം മാത്രമാണെന്നും അത് കഴിഞ്ഞിട്ട് ഹോം ടൂർ ചെയ്യാമെന്നും ഗൗരി പറഞ്ഞു.
അതേ സമയം മനോജുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തിലേക്ക് അത് എത്തിയതിനെക്കുറിച്ചും ഗൗരി നേരത്തെ പറഞ്ഞിരുന്നു. തുടക്കത്തിൽ രണ്ട് പേരും സിനിമയിലേത് പോലെ വഴക്കായിരുന്നു. പിന്നീടാണ് പ്രണയത്തിലാവുന്നത്. തനിക്ക് ഒട്ടും ഇഷ്ടമല്ലാതിരുന്ന വ്യക്തയായിരുന്നു മനോജെന്നും ഇരുവരും തമ്മിൽ ഷൂട്ട് സെറ്റിൽ വെച്ച് വലിയ വഴുക്കുകൾ നടന്നിരുന്നുവെന്നും ഗൗരി തന്നെ പറഞ്ഞിട്ടുണ്ട്.
ഇഷ്ടം മനോജ് തുറന്നുപറഞ്ഞപ്പോൾ വീട്ടുകാരോട് ആലോചിക്കണം എന്നാണ് ഗൗരി പറഞ്ഞത്. വീട്ടുകാരുടെ സമ്മതം കിട്ടിയതിന് പിന്നാലെയാണ് വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയത്. ആഘോഷമായിട്ടായിരുന്നു വിവാഹം.












Click it and Unblock the Notifications