'ആ ഡയറി ഞാൻ, എടുത്തോട്ടെ എന്ന് ലാലേട്ടനോട് ചോദിച്ചു'; മറക്കാനാവാത്ത ആ നിമിഷത്തെക്കുറിച്ച് ഹരിത
കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഹരിത ജി നായർ. സൂപ്പർഹിറ്റ് സീരിയൽ ആയ ശ്യാമാംബരത്തിലെ നായികയാണ് ഹരിത. സീരിയലിൽ മാത്രമല്ല സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ നേര് എന്ന് സിനിമയിൽ ജൂനിയർ വക്കീലായി ഹരിത വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് ഹരിത. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹരിത മനസ്സുതുറന്നത്.
മോഹൻലാലിനെ പോലെ അത്ര വലിയ നടനൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റിയതിലുള്ള സന്തോഷം നേരത്തെ തന്നെ ഹരിത പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മറക്കാൻ പറ്റാത്ത ഒരു സംഭവത്തെക്കുറിച്ചാണ് ഹരിത പറയുന്നത്. ലാലേട്ടൻ സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു ഡയറി ഹരിതയുടെ കയ്യിൽ ഉണ്ട്. എങ്ങനെയാണ് ആ ഡയറി തനിക്ക് കിട്ടിയത് എന്ന് പറയുകയാണ് ഹരിത.

എന്റെ കയ്യിൽ ഒരു ഡയറി ഉണ്ടാവും എപ്പോഴും എഴുതാൻ, കോടതിയിടെ ടേംസ് പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നാതാണ് എന്റെ ക്യാരക്ടറിന്റെ ഉദ്ദേശ്യം. ഓഡിയൻസ് ചോദിക്കേണ്ട ചോദ്യമാണ് സത്യത്തിൽ ഞാൻ ചോദിക്കുന്നത്. അങ്ങനെയുള്ളൊരു ക്യാരക്ടറാണ് എന്റേത്. ക്യാരക്ടർ കിട്ടാൻ വേണ്ടി അവിടെ ജഡ്ജ് പറയുന്നത് തന്നെയാണ് ഞാൻ എഴുതിക്കൊണ്ടിരുന്നത്.
ഒരു ദിവസം ലാലേട്ടൻ ഇത് കണ്ടു. ഡയറിയിൽ എഴുതുന്നത് ശ്രദ്ധിച്ചത് കൊണ്ട് എന്താ എഴുതുന്നത് എന്ന് ചോദിച്ചു. അവിടെ പറയുന്നത് എഴുതിയതാണെന്ന് പറഞ്ഞു. ഒന്നുകാണിച്ചേ എന്നുപറഞ്ഞു. ഇതാണോ ഹാന്റ്‌റൈറ്റിംഗ് എന്നുചോദിച്ചു. തന്റെ കയ്യക്ഷരം നല്ലതാണെന്നും ലാലേട്ടന്റെ കയ്യക്ഷരം മോശമാണെന്നും ലാട്ടേൻ പറഞ്ഞതായി ഹരിത പറഞ്ഞു.
ലാലേട്ടൻ ഹാന്റ്‌റൈറ്റിംഗ് കാണിക്കാൻ വേണ്ടി ആ ഡയറിയും പേനയും വാങ്ങി യുവേഴ്‌സ് ലവിങ്‌ലി മോഹൻലാൽ എന്ന് എഴുതി. ഞാൻ ലാലേട്ടനോട് ചോദിച്ചു ഞാൻ ഈ ഡയറി അവരോട് ചോദിച്ചോട്ടോ, എടുത്തോട്ടെ എന്ന് അതിനെന്താ ഞാൻ അവരോട് പറയണോ എന്നാണ് ലാലേട്ടൻ ചോദിച്ചത് എന്ന് ഹരിത പറയുന്നു. ആ ഡയറി താൻ ചോദിച്ച് വാങ്ങി അച്ഛന് കൊടുത്തുവെന്നും ഹരിത പറഞ്ഞു.
നേര്, ദൃശ്യം 2, ട്വൽത്ത് മാൻ തുടങ്ങിയ സിനിമകളുടെ എഡിറ്ററായ വിനായക് ആണ് ഹരിതയുടെ ഭർത്താവ്. വിനായക് വഴിയാണ് തനിക്ക് നേരിലേക്കുള്ള അവസരം വന്നതെന്നും ഹരിത പറഞ്ഞു. കസ്തൂരിമാൻ എന്ന സീരിയലിലൂടെയാണ് ഹരിത പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി സീരിയിലുകളിൽ അഭിനയിച്ചു. നഴ്സിംഗ് പഠനത്തിനിടെയാണ് ഹരിത റിയാലിറ്റി ഷോയിലേക്ക് എത്തുന്നത്. പിന്നീട് സീരിയലിലേക്ക് എത്തി.












Click it and Unblock the Notifications