Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്യാമാംബരത്തിലെ കഥാപാത്രത്തിന്റെ പേരിൽ നിരന്തരം വിമർശനം, മോശം കമന്റുകൾ; മറുപടിയുമായി ഹരിത

കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹരിത ജി നായർ. അടുത്തിടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. സീരിയലിൽ മാത്രമല്ല സിനിമയിലും ഹരിത അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ നേര് എന്ന സിനിമയിൽ ജൂനിയർ വക്കീലിന്റെ വേഷത്തിൽ എത്തിയത് ഹരിതയായിരുന്നു. ഇപ്പോൾ ശ്യാമാംബരം എന്ന സൂപ്പർ ഹിറ്റ് സീരിയലിലെ നായികാ കഥാപാത്രത്തെയാണ് ഹരിത അവതരിപ്പിക്കുന്നത്.

എന്നാൽ ശ്യാമാംബരത്തിലെ റോൾ എന്തിനാണ് ഹരിതയ്ക്ക് നൽകിയത് എന്ന വിമർശനം ഉയർന്നിരുന്നു. കാരണം കറുത്ത നിറമുള്ള ആളാണ് ശ്യാമ. ആ വേഷത്തിലേക്ക് എന്തിനാണ് ഹരിതയെ കാസ്റ്റ് ചെയ്തുവന്നാണ് വിമർശനം. ഇപ്പോൾ ഈ വമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഹരിത, മനോരമ ഓൺലൈൻ. കോമിനോടാണ് പ്രതികരണം.

haritha

ഒരു കഥാപാത്രം ചെയ്യുമ്പോൾ കലാകാരൻ വെളുത്തതാണോ കറുത്തതാണോ എന്ന് നോക്കേണ്ടതുണ്ടോ എന്നാണ് ഹരിത ചോദിക്കുന്നത്. കഥാപാത്രത്തിന്റെ അഭിനയ ശേഷി അല്ലെ നിറമാണോ നോക്കേണ്ടത് എന്ന് ഹരിത ചോദിക്കുന്നു. കലാമണ്ഡലം സത്യഭാമ വംശീയാധിക്ഷേപം നടത്തിയ സംഭവം വന്നപ്പോൾ എനിക്കെതിരേയും കുറെ സൈബർ ആക്രമണം ഉണ്ടായി. എന്തിനാണ് വെളുത്ത ഒരാളെ കറുത്തവൾ ആയി അഭിനയിപ്പിച്ചത് എന്നാണ് പലരും ചോദിച്ചത്, ഹരിത പറയുന്നു.

തനിക്ക് ആ കഥാപാത്രം ചെയ്യാൻ കഴിയും എന്നുള്ളത് കൊണ്ടാണ് തന്നെ അവർ സമീപിച്ചതെന്നും ഒരു കഥാപാത്രം ചെയ്യുമ്പോൾ കലാകാരൻ വെളുത്തതാണോ കറുത്തതാണോ എന്ന് നോക്കേണ്ട കാര്യമുണ്ടോ എന്നും ഹരിത ചോ​ദിക്കുന്നു. ഈ സീരിയലിലേക്ക് ആളെ തിരഞ്ഞെുത്തപ്പോൾ ആ​ദ്യം തന്നെ പറഞ്ഞിരുന്നത് നിറമല്ല, കഴിവാണ് പ്രധാനമെന്നായിരുന്നു. ഈ വിഷയം വന്നപ്പോൾ അവർ തന്നെ അത് വീണ്ടും പോസ്റ്റ് ചെയ്തു. ആ പോസ്റ്റിന്റെ കമന്റിൽ പലവിധത്തിലുള്ള കമന്റുകളാണ് വന്നത്, താരം പറയുന്നു.

എന്തുകൊണ്ടാണ് കറുത്ത കുട്ടിയെ ഈ കഥാപാത്രത്തിലേക്ക് വിളിച്ചില്ല, വെളുത്തവളെ വിളിച്ചു എന്നാണ് ചോദിക്കുന്നത്. ഈ പറയുന്നതും നിറത്തിന്റെ പേരിൽ അധിക്ഷേപം ആണെന്നാണ് താൻ കരുതുന്നതെന്നും ഹരിത പറഞ്ഞു. തന്നിലേക്ക് കഥാപാത്രം വന്നപ്പോൾ നിറം എന്തുമായിക്കോട്ടെ കഴിവും ആത്മിവിശ്വാസവും ആണ് വേണ്ടതെന്നാണ് പറഞ്ഞതെന്നും തന്നിലുള്ള വിശ്വാസത്തിലാണ് അവർ തനിക്കിത് തന്നതെന്നും നടി പറഞ്ഞു.

കമന്റിൽ ചിലർ പറയുന്നക് ഹരിത ശരിക്കും കറുപ്പാണ് ലൊക്കേഷനിൽ വെച്ച് കണ്ടിട്ടുണ്ട് എന്നാണെന്നും ചിലർ പറയുന്നത് വെളുപ്പാണ് എന്നാണെന്നും എന്തിനാണ് വെളുത്ത നടിയെ എടുത്തത് എന്നുമൊക്കെയാണ്. ചിലർ തന്റെ അച്ഛനേയും അമ്മയേയും വരെ കുറ്റം പറയുമായിരുന്നുവെന്നും അച്ഛന്റേയും അമ്മയുടേയും നിറവെച്ച് തന്റെ നിറം എന്താണെന്ന് ഒക്കെ ചർച്ച ചെയ്യുകയാണെന്നും ഹരിത പറയുന്നു.

തന്റെ അച്ഛനേയും അമ്മയേയും പറഞ്ഞപ്പോൾ തനിക്ക് ശരിക്കും വിഷമം തോന്നി എന്നും താരം പറയുന്നു. എല്ലാ ദിവസവും മണിക്കൂറുകൾ ഇരുന്ന് മേക്കപ്പ് ഇട്ട് രാത്രി ഒൻപതര വരെ അഭിനയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും ഈ മേക്കപ്പ് ദേഹം മുഴുവൻ ഇട്ടിട്ട് തന്റെെ തൊലിയുടെ നിറം മാറി, ഇപ്പോൾ പഴയ നിറം തിരിച്ചുകിട്ടാനുള്ള ചികിത്സയിലാണെന്നും താരം പറഞ്ഞു.

നിറം ഏതായാലും ഏത് കഥാപാത്രവും ചെയ്യാൻ ഒരു കലകാരിക്ക് കഴിയണമെന്നും കഴിവില്ലെങ്കിൽ മാറ്റിനിർത്തുന്നതിൽ തെറ്റില്ലെന്നും പക്ഷേ നിറത്തിന്റെ പേരിൽ ആരെയും മാറ്റിനിർത്താൻ പാടില്ലെന്നും ഹരിത പറഞ്ഞു. കലാമണ്ഡലം സത്യഭാമ പറഞ്ഞത് ഒട്ടും ശരിയായില്ല എന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും കലാകാരന്റെ കലയെ ആണ് കാണേണ്ടത് നിറമല്ലെന്നും ഹരിത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+