Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭർത്താവ് മരിച്ച് 15ാം ദിവസം മുതൽ മകളെ വളർത്താൻ ജോലിക്ക് പോകേണ്ടിവന്നു'; മനസ്സുതുറന്ന് ഇന്ദുലേഖ

കുടുംബ പ്രേക്ഷർ ഏറെ സുപരിചിതയാണ് നടി ഇന്ദുലേഖ. നിരവധി സീരിയലുകളി‍ൽ ഇന്ദുലേഖ അഭിനയിച്ചിട്ടുണ്ട് സീരിയലിൽ മാത്രമല്ല സിനിമയിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. ഇപ്പോഴും താരം സീരിയലുകളിൽ സജീവമാണ്. നേരത്തെ തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും പ്രണയ വിവാഹത്തെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. ഇപ്പോൾ ഷെഫ് പിള്ളയ്ക്കൊപ്പം കുക്കറി ഷോയിൽ പങ്കെടുത്ത ഇന്ദുലേഖ തന്റെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും 30 വർഷക്കാലത്തോളം സിനമയിലും സീരിയലുകളിലും സജീവമായി നിൽക്കുന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ്.

കോളേജിൽ പഠിക്കുന്ന സമയത്താണ് ഇന്ദുലേഖ സംവിധായകൻ ശങ്കർ കൃഷ്ണയുമായി ഇഷ്ടത്തിലാവുന്നത്. 20ാം വയസ്സിൽ ഇവരുടെ വിവാഹം കഴിഞ്ഞു. ശങ്കറുമായുള്ള പ്രണയം വീട്ടിൽ സമ്മതിക്കില്ലെന്ന് അറിയാവുന്നതിനാൽ ആദ്യം ആരും അറിയാതെ രഹസ്യമായി രജിസ്റ്റർ മ്യാരേജ് നടത്തുകയായിരുന്നു. ഡാൻസ് ക്ലാസിൽ പോകുന്നുവെന്ന് പറഞ്ഞാണ് പോയത്.

induu

വൈകുന്നേരം കേളേജ് വിട്ട് വരുന്നത് പോലെ വീട്ടിൽ തിരിച്ചെത്തുകയും മൂന്ന് മാസത്തോളം ആ വിവാഹം ആരെയും അറിയിക്കാതെ കൊണ്ടുപോവുകയും ചെയ്തുവെന്ന് നേരത്തെ ഇന്ദു പറഞ്ഞിട്ടുണ്ട്. പഠനം പൂർത്തിയാക്കി. അതിന് ശേഷം ഡാൻസ് ക്ലാസിൽ പോവുകയാണ് എന്ന് പറഞ്ഞ് ശങ്കറിനൊപ്പം പോവുകയായിരുന്നുവെന്നും ഇന്ദു പറയുന്നു.

എന്നാൽ ജീവിതം ആരംഭിച്ച് കുറച്ച് കഴിയുമ്പോഴേക്കും പ്രശ്നങ്ങൾ ആരംഭിച്ചു. ഭർത്താവിന് ഒരപടകടം സംഭവിച്ചു. ശേഷം ഉണ്ടായ തുടർച്ചയായ പരാജയങ്ങളും കാരണം ഭർത്താവിൽ മദ്യപാന ശീലം കൂടുകയും അത് കരൾ രോ​ഗത്തിന് ഇടയാക്കുകയും ചെയ്തു, ഭർത്താവിന് ലിവർ സിറോസിസ് ബാധിച്ചതോടെ ജീവിതം വളരെ കഷ്ടത്തിലായി ആ സമയത്ത് തന്നെയായിരുന്നു മകളുടെ ജനനവും.

ഭർത്താവ് മരിച്ച് 15ാം ദിവസം മുതൽ മകളെ വളർത്താൻ ജോലിക്ക് പോകേണ്ടി വന്നതിനെക്കുറിച്ച് നേരത്തെ തന്നെ ഇന്ദുലേക പറഞ്ഞിട്ടുണ്ട്. തന്റെ ശരിക്കുള്ള സ്ഥലം എറണാകുളമാണെന്നും പക്ഷേ ഇപ്പോൾ ഭർത്താവിന്റെ നാടായ തിരുവനന്തപുരത്തണ് ഉള്ളതെന്നും ആദ്യ സിനിമ വിനയൻ സാറിന്റെ ആകാശ ​ഗം​ഗായിരുന്നുവെന്നും ഇന്ദുലേഖ പറയുന്നു. തന്റെ ഒരു ഫോട്ടോ മാ​ഗസിൻ കവറായി വന്നിരുന്നുവെന്നും അത് കണ്ട് മഞ്ജു വാര്യരുടെ മുഖച്ഛായ ഉണ്ടെന്ന് പറഞ്ഞിട്ടാണ് തന്നെ അന്വേഷിച്ച് ആ ഓഫർ വന്നതെന്നും ഇന്ദുലേഖ പറഞ്ഞു.

സിനിമയും സീരിയലും ഒരുപോലെ കൊണ്ടുപോയിരുന്നതാണെന്നും രണ്ടും ഒരുപോലെ ഇഷ്ടമാണെന്നും ഇന്ദുലേഖ പറയുന്നു. സീരിയൽ ആണ് ഡെയ്ലി പോയി വരാനും വീടുമായി കൂടുതൽ അറ്റാച്ച്ഡ് ആയി ഇരിക്കാനും സൗകര്യം. സിനിമയാവുമ്പോൾ വീട്ടിൽ നിന്നും മാറിനിൽക്കേണ്ടിയൊക്കെ വരും. എന്നാലും ബി​ഗ് സ്ക്രീനിൽ നമ്മളെ കാണുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുത് തന്നെയാണെന്നു ഇന്ദുലേഖ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+