'അത് കഴിഞ്ഞപ്പോൾ വേദന തുടങ്ങി, 3 മണിക്കൂറിന് ശേഷം ആ വാക്കുകൾ ഞാൻ കേട്ടു'; പ്രസവത്തെക്കുറിച്ച് ജിസ്മി
സൂപ്പർ ഹിറ്റ് സീരിയൽ ആയ മഞ്ഞിൽ വിരിഞ്ഞ പൂവിൽ നിന്ന് അടുത്തിടെയാണ് നടി ജിസ്മി പിന്മാറിയത്. വളരെ സങ്കടത്തോടെയാണ് ജിസ്മി ഇക്കാര്യം അറിയിച്ചത്. പ്രസവത്തിന് വേണ്ടിയാണ് ജിസ്മി സീരിയലിൽ നിന്ന് പിന്മാറിയത്. താൻ തിരിച്ച് വരും എന്നും ജിസ്മി അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് താരം കുഞ്ഞ് ജനിച്ച സന്തോഷ വാർത്ത പങ്കുവെച്ചത്. ഒരു ആൺ കുഞ്ഞാണ് ജിസ്മിക്ക്. ആരാധകർ താരത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ തന്റെ പ്രസവത്തെക്കുറിച്ച് പറയുകയാണ് ജിസ്മി. നോർമൽ ഡെലിവറി ആയിരുന്നുവെന്നാണ് താരം പറഞ്ഞത്. ഞങ്ങളുടെ നായകനെ ഇതാ പരിചപ്പെടുത്തുന്നു. ദൈവത്തിന്റെ അനുഗ്രഹത്തോടെ ഒരു ആൺകുഞ്ഞ് പിറന്നു. നോർമൽ ഡെലിവറി ആയിരുന്നു, മൂന്ന് മണിക്കൂർ നീണ്ട പ്രസവ യാത്ര, എന്നാണ് താരം പറഞ്ഞത്.

താരം പങ്കുവെച്ച കുറിപ്പ്:
പത്ത് മണിക്ക് ഡ്രസ് എല്ലാം ഇട്ട് സെറ്റായി. എന്റെ പ്രിയപ്പെട്ട ഡോക്ടർ വാട്ടർ ബ്രേക്ക് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. അത് കഴിഞ്ഞപ്പോൾ വേദന തുടങ്ങി. മൂന്ന് മണിക്കൂറിൽ പ്രസവം നടന്നു. ഡോക്ടറിന്റെ പിന്തുണയും എന്റെ ഭർത്താവ് മിഥുന്റെ പരിചരണവും എല്ലാം കൊണ്ട് കാര്യങ്ങൾ വളരെ എളുപ്പമായി
10 മണിക്ക് ഡ്രസ്സ് എല്ലാം ഇട്ട് സെറ്റായി. എന്റെ പ്രിയപ്പെട്ട ഡോക്ടർ മണി ജോർജ് വാട്ടർ ബ്രേക്ക് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു, അത് കഴിഞ്ഞപ്പോൾ വേദന തുടങ്ങി... മൂന്ന് മണിക്കൂറിൽ പ്രസവം നടന്നു. ഡോക്ടറിന്റെ പിന്തുണയും എന്റെ ഭർത്താവ് മിഥുന്റെ പരിചരണവും എല്ലാം കൊണ്ട് കാര്യങ്ങൾ വളരെ എളുപ്പമായി. മൂന്ന് മണിക്കൂറിന് ശേഷം ഞാൻ ആ വാക്കുകൾ ഞാൻ കേട്ടു ജിസ്മി ആൺകുഞ്ഞ് പിറന്നു എന്ന്, അതിൽ എനിക്ക് ഉണ്ടായ വേദനയെല്ലാം മറന്നുപോയി, ഇത്രയും നാൾ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി, എന്നാണ് ജിസിമി പറഞ്ഞത്.
നേരത്തെ, ഒരു ക്യൂ ആന്റ് എ സെക്ഷനിൽ എന്താണ് സ്വപ്നം എന്ന ചോദ്യത്തിന് നല്ലൊരു ഭാര്യയായി ഇരിക്കുക, നല്ലൊരു അമ്മ ആവുക, പിന്നെ നല്ലൊരു നടിയും എന്നാണ് ജിസ്മി കുറിച്ചത്. പ്രസവത്തിന് ശേഷം അമ്മയായുള്ള ജീവത്തിലേക്ക് കടന്ന താരത്തിന് ആരാധകർ ആശംസ അറിയിക്കുകയും ചെയ്തു.












Click it and Unblock the Notifications